നക്‌സലൈറ്റ് നേതാവ് കുന്നേൽ കൃഷ്‌ണൻ അന്തരിച്ചു ; അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ നക്സൽ ബാരി പ്രസ്ഥാനത്തിലെ പ്രധാനിയായിരുന്ന കുന്നേൽ കൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവനന്തപുരത്ത് ആർസിസിയിൽ അർബുദത്തിന് ചികിത്സയിലായിരുന്നു. 1948ലാണ് കൃഷ്ണൻ തൊടുപുഴയിൽ നിന്ന് വയനാട്ടിലെ വാളാട് എത്തുന്നത്. ഹൈസ്കൂൾ പഠനകാലത്ത് കെഎസ്എഫിൽ ചേർന്ന് നക്സലൈറ്റ് വർഗീസിനൊപ്പം പ്രവർത്തിച്ചു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം, കേണിച്ചിറ മഠത്തിൽ മത്തായി കൊലക്കേസ് അടക്കം നിരവധി ജന്മിമാരെ ആക്രമിച്ച കേസിലെ പ്രതിയാണ്. പിടിയിലായപ്പോൾ കക്കയം ക്യാമ്പിൽ അതിക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. മരിക്കുംവരെ നക്സലൈറ്റ് ആശയങ്ങളിൽ അടിയുറച്ചു നിന്നിരുന്നു കുന്നേൽ കൃഷ്ണൻ.

പുതുപ്പള്ളി സെന്റ് ജോർജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നാളെ കൊടിയേറ്റം

പുതുപ്പള്ളി: സെന്റ് ജോർജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മത്തിരുനാൾ നാളെ കൊടിയേറും.   ഉച്ചകഴിഞ്ഞ് രണ്ടിന് പുതുപ്പള്ളി-എറികാട് കരക്കാരുടെ കൊടിമര ഘോഷയാത്ര ഉണ്ടാവും. രണ്ടു കൊടിമരങ്ങള്‍ തിരുനാളിന്‍റെ പ്രത്യേകതയാണ്. വൈകുന്നേരം അഞ്ചിനു വികാരി റവ.ഡോ. വര്‍ഗീസ് വര്‍ഗീസ് കല്ലൂര്‍ കൊടിയേറ്റും.   മേയ് അഞ്ച്. ആറ്, ഏഴ് തീയതികളിലാണ് പ്രധാന തിരുനാള്‍ നടക്കുക. തിരുനാള്‍ ദിനത്തില്‍ വിവിധ സ്ഥലങ്ങളിൽ നിന്ന് പള്ളിയിലേക്ക് കെഎസ്‌ആര്‍ടിസി സ്‌പെഷല്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കുമെന്നു വികാരി റവ.ഡോ. വര്‍ഗീസ് വര്‍ഗീസ് കല്ലൂർ അറിയിച്ചു.      

വാടകയുമായി ബന്ധപ്പെട്ട തർക്കം ; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ എരുമേലി പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ എരുമേലി : യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ കൊട്ടാരത്തിൽ വീട്ടിൽ ബിനു ഭാസ്കരന്‍ (40) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടുകൂടി എരുമേലി ഇടകടത്തി സ്വദേശിയായ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും കുടുംബവും സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയം, സുഹൃത്തിന്റെ വീടിന് സമീപം താമസിച്ചിരുന്ന ബിനു യുവാവിനെ ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് വയറ്റില്‍ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ബിനുവിന്റെ വീട്ടില്‍ […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (27/04/2024)

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 651 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ഒന്നാം സമ്മാനം (80 ലക്ഷം) KW 856295 സമാശ്വാസ സമ്മാനം (Rs.8,000) KN 856295 […]

കോട്ടയത്ത്‌ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർഥി മരിച്ചു

    കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബംഗ്ലൂരുവിൽ നിന്ന് എത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരാൾ മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാറാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത സുഹൃത്ത് പാറമ്പുഴ സ്വദേശി റോസ് മോഹൻ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം ഉണ്ടായത്. സമീപവാസികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്നു. അക്ഷയ് സംഭവസ്ഥലത്ത് […]

നടപ്പ് വഴിയിൽ ജെ സി ബി ഉപയോഗിച്ച് കോൺക്രീറ്റ് കട്ട ഇറക്കി : ബാലവാടിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചു

    കോട്ടയം :പാലാ ചെത്തിമറ്റം ബാലവാടിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചു. ജെ സി ബി ഉപയോഗിച്ച് വലിയ കോൺക്രീറ്റ് കട്ട മൂന്നടി റോഡിൽ ഇറക്കിയാണ് വഴിയിലൂടെയുള്ള സഞ്ചാരം തടഞ്ഞത്.   കഴിഞ്ഞ അര നൂറ്റാണ്ടായി ഈ നടപ്പ് വഴി തദ്ദേശവാസികൾ ഉപയോഗിക്കുന്നതാണ്. എന്നാൽ അപ്രതീക്ഷിതമായി യാതൊരു പ്രകോപനവുമില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രി വഴി അടച്ചത്.   നാട്ടുകാർ സ്ഥലം കൗൺസിലർ ബിന്ദു മനു വിനെ കണ്ടു പരാതി പറയുകയും മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ സ്ഥലം സന്ദർശിക്കുകയും ചെയ്തു. ടോണി […]

ദല്ലാള്‍ നന്ദകുമാറുമായുള്ള ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂട്ടുകെട്ടിൽ സിപിഎമ്മിനെതിരെ സിപിഐ.

  കോഴിക്കോട്: ദല്ലാള്‍ നന്ദകുമാറുമായുള്ള ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂട്ടുകെട്ടിൽ സിപിഎമ്മിനെതിരെ സിപിഐ. കമ്പോള മേധാവിത്വം രാഷ്‌ട്രീയത്തില്‍ പിടി മുറുക്കുമ്പോഴാണ് ദല്ലാളന്മാര്‍ പന പോലെ വളരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അത്തരക്കാരുടെ കരു നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പാലിക്കണം. കമ്യൂണിസ്റ്റ് മൂല്യങ്ങളെപ്പറ്റി അണികളെ പഠിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബോധപൂര്‍വ്വം പദ്ധതികള്‍ തയാറാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം ഇ.പി. ജയരാജന്‍ പ്രകാശ് ജാവ്‌ദേക്കറെ കണ്ടതിനെ വലിയ കാര്യമാക്കേണ്ടെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍

കോട്ടയം ചീരഞ്ചിറ സ്കൂ ളി ലെ പ്രധാ ന അധ്യാപിക തായ്ലന്‍ഡി ല്‍ പാ രാ ഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരി ച്ചു.

  ചങ്ങനാ ശേരി : ചീരഞ്ചിറ ഗവ. യു പി സ്കൂ ളി ലെ പ്ര ധാ ന അധ്യാ പി ക റാ ണി മാ ത്യു തായ്ലന്‍ഡില്‍ പാരാഗ്ലൈ ഡി ങ്ങി നി ടെ അപകടത്തില്‍ മരി ച്ചു . അപകടത്തില്‍ പരു ക്കേറ്റ് കു റച്ചു ദി വസമാ യി ചി കിത്സയി ലാ യി രു ന്നു. മൃ തദേ ഹം തി ങ്കളാ ഴ്ച കഴിഞ്ഞാ യി രി ക്കും നാ ട്ടി ലെ ത്തിക്കു ക.

കുമരകം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം ആരംഭിച്ചു

  കുമരകം :2298–ാം നമ്പര്‍ കുമരകം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സബ്‌സിഡി സാധനങ്ങളുടെ വിതരണം ആരംഭിച്ചു. 5 Kg -ജയ അരി Rs. 29/Kg) 2 Kg- പച്ചരി 26/Kg 1Kg – പഞ്ചസാര -27/Kg 1 Kg -ഉഴുന്ന് – 95/Kg 1 Kg- പരിപ്പ് – 111/Kg 1 Kg- കടല – 69/Kg 1 Kg- ചെറുപയർ – 92/Kg 1Kg- വൻപയർ – 75/Kg 1 Kg – മുളക് – 164/Kg 1 Kg- […]

സംസ്ഥാനത്ത് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്

  ഡൽഹി: ഇന്നും നാളെയും (ഏപ്രിൽ 27, 28 തീയതികളിൽ ) കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. 12 ജില്ലകളിൽ മഞ്ഞ അലർട്ട് (ഉയർന്ന താപനില മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. പാലക്കാട് (ഉയർന്ന താപനില 41°C വരെയും), കൊല്ലം (40°C), ത‍ൃശൂർ (40°C), […]