സന്തോഷത്തിന്റെ സം​ഗീത രാവിൽ അപ്രതീക്ഷിത ദുരന്തം ; മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു; കൂത്താട്ടുകുളം, വടക്കൻ പറവൂർ, താമരശ്ശേരി സ്വദേശികൾ; ഒരാൾ ഇതര സംസ്ഥാന വിദ്യാർഥി;  64 പേർക്ക് പരുക്ക്; തൃശൂർ മെഡിക്കൽ കേളജിൽ നിന്ന് കൂടുതൽ ഡോക്ടേഴ്‌സ് കളമശേരിയിലേക്ക് ; 500 വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം; മഴ വന്നതോടെകൂടുതൽ കൂടുതൽ പേർ കൂടി ഇരച്ചുകയറി ; ദുരന്തം അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നിർദ്ദേശം നൽകി

സ്വന്തം ലേഖകൻ  കൊച്ചി: സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച ​കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ ഡ്രിഫ്റ്റ, താമരശ്ശേരി സ്വദേശി സാറ തോമസ്, ഇതര സംസ്ഥാനത്തു നിന്നു പഠിക്കാനെത്തിയ ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഗാന നിശയ്ക്കിടെ ഉണ്ടായ ദുരന്തം അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നിർദ്ദേശം […]

ഹൃദയാഘാതത്തിന്‍റെ ഭാഗമായി രോഗി രാത്രിയില്‍ കാണിക്കുന്ന ചില ലക്ഷണങ്ങൾ ഇവയൊക്കെ…

സ്വന്തം ലേഖകൻ ഹൃദയാഘാതമെന്നത് എത്രമാത്രം ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നൊരു അവസ്ഥയാണ്.  പലപ്പോഴും നേരത്തെ ഹൃദയം പ്രശ്നത്തിലാണെന്നത് തിരിച്ചറിയാൻ സാധിക്കാത്തതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പായി ശരീരം ഇതിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെങ്കിലും പ്രകടിപ്പിക്കും. ഈ ലക്ഷണങ്ങള്‍ എല്ലാം എല്ലാവരിലും ഒരുപോലെ വരണമെന്നില്ല. ചിലരില്‍ ഹാര്‍ട്ട് അറ്റാക്ക് വളരെ ‘സൈലന്‍റ്’ ആയും സംഭവിക്കാം. എങ്കില്‍പ്പോലും ഏതെങ്കിലും ലക്ഷണങ്ങള്‍ മിക്ക കേസുകളിലും കാണാമെന്നതാണ് വാസ്തവം. എന്തെല്ലാമാണ് ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളെന്നത് ഇന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ ഹൃദയാഘാതത്തിന്‍റെ ഭാഗമായി രോഗി രാത്രിയില്‍ കാണിക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി […]

കുസാറ്റിൽ സം​ഗീത സന്ധ്യയിൽ സങ്കട മഴ; മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു; ഒരാൾ കൂത്താട്ടുകുളം സ്വദേശിയും മറ്റെയാൾ നോര്‍ത്ത് പറവൂര്‍ സ്വദേശിനിയും; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ; കളമശേരി മെഡിക്കല്‍ കോളേജില്‍ അല്‍പസമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേരും ; അപകടത്തില്‍ 64 പേര്‍ക്ക് പരിക്ക് ; സമാപനം ഗംഭീരമാക്കാൻ ഗാനമേള ; ആടിപ്പാടാൻ കാത്തിരുന്നവരെ കാത്ത് കണ്ണീര്‍മഴ

സ്വന്തം ലേഖകൻ കുസാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ച നാല് പേരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പിയാണ് മരിച്ചവരില്‍ ഒരാള്‍. സിവില്‍ എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതില്‍ തമ്പി. രണ്ടാമത്തെയാള്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആൻ ആണ്.   കോഴിക്കോട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നത്. യോഗം ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ദുഃഖ സൂചകമായി […]

ബിവറേജില്‍ നിന്നും വാങ്ങിയ മദ്യത്തിനുള്ളില്‍ ചെളിയും അഴുക്കും ; ഔട്ട്‌ലെറ്റില്‍ എത്തി പരാതി പറഞ്ഞപ്പോള്‍ അതേ ബ്രാൻഡിന്റെ എല്ലാ ബോട്ടിലുകളിലും അഴുക്ക്; എന്താണ് സംഭവിച്ചതെന്ന് പിടികിട്ടാതെ ജീവനക്കാര്‍ ;  തുടര്‍ന്ന് ഇതേ വിലയുള്ള മറ്റൊരു മദ്യം മാറ്റി നല്‍കി; ഗുരുതര വീഴ്ചയെന്ന് ഉപഭോക്താവ്

സ്വന്തം ലേഖകൻ  കൊച്ചി: ബിവറേജില്‍ നിന്നും വാങ്ങിയ മദ്യത്തിനുള്ളില്‍ ചെളിയും അഴുക്കും. പട്ടിമറ്റം ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ മദ്യത്തിലാണ് അഴുക്ക് കണ്ടെത്തിയത്.  ഉപഭോക്താവിന്റെ പരാതിയില്‍ ജീവനക്കാര്‍ മദ്യം തിരികെ വാങ്ങി പകരം മദ്യം നല്‍കി. അറയ്ക്കപ്പടി സ്വദേശി പ്രകാശൻ വാങ്ങിയ ‘നിക്കോള്‍സ് കോക്കോ കരീബ് കോക്കനട്ട് റമ്മി’ ലാണ് മാലിന്യം കണ്ടെത്തിയത്. 23 ന് വൈകിട്ടാണ് പ്രകാശൻ മദ്യം വാങ്ങിയത്. ഇന്ന് മദ്യം കഴിക്കാനെടുത്തപ്പോഴാണ് കുപ്പിയുടെ അടിഭാഗത്തായി ചെളിയും അഴുക്കും കണ്ടത്. ഇതോടെ ഔട്ട്ലെറ്റിലെത്തി പരാതി പറയുകയായിരുന്നു. മദ്യക്കുപ്പി പരിശോധിച്ച ജീവനക്കാര്‍ […]

പാചക വിഡിയോ ചിത്രീകരിക്കുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് അപകടം ; ഗായിക അഭിരാമി സുരേഷിന് പരിക്ക് 

സ്വന്തം ലേഖകൻ പാചക വിഡിയോ ചിത്രീകരിക്കുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച്‌ ഗായിക അഭിരാമി സുരേഷിന് പരിക്ക്. മിക്‌സിയുടെ ബ്ലേഡ് കയ്യില്‍തട്ടി വലത് കയ്യിലെ അഞ്ച് വിരലുകളും മുറിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് ആരാധകരോട് വിവരം പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള കുക്കിങ് വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പച്ചമാങ്ങ രസം ഉണ്ടാക്കുകയായിരുന്നു അഭിരാചി. വേവിച്ച പച്ചമാങ്ങ മിക്‌സിയില്‍ ഇട്ട് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. അപകടശേഷം പത്ത് മിനിറ്റോളം എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഒരു ബോധവുമുണ്ടായിരുന്നില്ല. തലകറങ്ങുന്നതുപോലെയും ഛര്‍ദിക്കാന്‍ വരുന്നതുപോലെയുമായിരുന്നു. […]

കൊച്ചിയില്‍ വൻ ദുരന്തം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ‍ ടെക് ഫെസ്റ്റിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു; 46 പേര്‍ പരിക്കുകളോടെ ചികിത്സയില്‍; ദുരന്തം ഗാനമേളയ്ക്കിടെ; മഴ പെയ്തതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയതാണ്  അപകടത്തിന് കാരണം ; കൂടുതല്‍ ക്രമീകരണങ്ങളൊരുക്കി ആരോഗ്യ വകുപ്പ് ; മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു

സ്വന്തം ലേഖകൻ  കൊച്ചി: കേരളത്തെ നടുക്കി കൊച്ചിയില്‍ വൻ ദുരന്തം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ നാല് മരണം. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത് എന്നും വിവരങ്ങളുണ്ട്. നാല് പേരും ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഓഡിറ്റോറിയത്തില്‍ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ടാണ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. 46 പേര്‍ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. വൈകുന്നേരം 7 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആംബുലൻസുകളിലായി വിദ്യാര്‍ത്ഥികളെ വിവിധ […]

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ അപകടം; നാല് വിദ്യാർഥികൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക് ; തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത് എന്നും വിവരങ്ങളുണ്ട്. നാല് പേരും ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു […]

താമരശ്ശേരി ചുരത്തില്‍ ചരക്കുലോറി മറിഞ്ഞു.  കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി വരികയായിരുന്ന  ലോറിയാണ്  മറിഞ്ഞത്.

  കോഴിക്കോട് : അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. അപകടസമയം വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇദ്ദേഹത്തിന് കാര്യമായി പരിക്കേറ്റിട്ടില്ല.       അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ നേരിയ തോതില്‍ ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണസമിതി സംഘത്തിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട വാഹനം എടുത്തുമാറ്റാനുള്ള ശ്രമം തുടരുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ചരക്കുലോറികള്‍ ചുരത്തിലേക്ക് കയറ്റിവിടരുതെന്ന നിര്‍ദേശം നിലനില്‍ക്കേയാണ് അപകടത്തില്‍പ്പെട്ട ലോറി ചുരത്തിലേക്ക് പ്രവേശിച്ചത്.        

ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന ; 1287 കേന്ദ്രങ്ങളില്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. പരിശോധനകള്‍ തുടരുന്നതാണ്. […]

ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയം; ഹരിനാരായണൻ 48 മണിക്കൂര്‍ നിരീക്ഷണത്തില്‍; ഹൃദയം മിടിച്ചു തുടങ്ങി

സ്വന്തം ലേഖകൻ കൊച്ചി: ലിസി ആശുപത്രിയില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയമെന്ന് ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം. ഹരിനാരായണനെ ഐസിയുവിലേക്ക് മാറ്റിയതായും 48 മണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രമെ ശസ്ത്രക്രിയ പൂര്‍ണമായി വിജയകരമെന്ന് പറയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ഹൃദയം എറണാകുളത്ത് എത്തിക്കുക ഏന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. അവിടെ നിന്ന് 40 മിനിറ്റ് കൊണ്ടാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. മന്ത്രി പി രാജീവിന്റെ ഇടപെടലിലൂടെ സര്‍ക്കാര്‍ സൗജന്യമായി ഹെലികോപ്റ്റര്‍ തന്നത് ഏറെ സഹായകമായി. സംസ്ഥാനത്ത് അവയവദാനം ഏകദേശം […]