കേരളത്തിൽ ഒരു ക്യാമ്പസ്സിലും ഗവർൺറെ കയറാൻ അനുവദിക്കില്ല ; ഗവർൺറെ തടയാൻ എസ് എഫ് ഐക്ക് ആരുടേയും സഹായം വേണ്ട – പി എം ആർഷോ

സ്വന്തം ലേഖകൻ   കൊച്ചി : ഗവർണർക്കെതിരെ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കാവിവത്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും.സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് കിട്ടിയെന്ന് ഗവർണർ പറയണം.കേരളത്തിലെ ഒരു ക്യാമ്പസിലും ഗവർണർ കയറില്ല ,അദ്ദേഹത്തെ തടയുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.   ഇന്നലെ മുതൽ കോൺഗ്രസ്‌ നേതൃത്വം പ്രതികരിച്ചു തുടങ്ങിയെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതികരണം ഏതെന്ന് മനസിലാക്കാൻ കഴിയുന്നില്ല.   സംഘപരിവാർവൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്നും […]

പട്ടികവർഗ കോളനിക്ക് പട്ടയം കിട്ടാൻ വെക്കത്ത് സത്യഗ്രഹം 31 ദിവസംപിന്നിട്ടു: എന്നിട്ടും അധികൃതർ അനങ്ങുന്നില്ല. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.സി.തോമസ് സമര പന്തലിൽഎത്തി.

  സ്വന്തം ലേഖകൻ വൈക്കം: ചെമ്മനത്തു കര പട്ടിക വർഗ കോളനി നിവാസികൾക്ക് പട്ടയം നൽകന്നമെന്നാവശ്യപ്പെട്ട് വൈക്കം താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിവരുന്ന സത്യഗ്രഹം 31 ദിവസം കടന്നു. ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്ന് ഒരുറപ്പും കിട്ടാത്തതിനാൽ സമരം തുടരുകയാണ്. ആദിവാസി ഭൂ അവകാശസമിതിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം. പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ് സമരപ്പന്തൽ സന്ദർശിച്ചു. വൈക്കം ചെമ്മനത്തുകര ഐ എച്ച് ഡി പി പട്ടികവർഗ കോളനി നിവാസികളുടെ കിടപ്പാടത്തിന് പട്ടയം ലഭിക്കുന്നതിന് വേണ്ടിയാണ് സത്യഗ്രഹ സമരം. ഐ […]

നവകേരള സദസ്സ് ; കോട്ടയം മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരുതൽ തടങ്കലിൽ. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ   മുണ്ടക്കയം: നവകേരള സദസിന്റെ ഭാഗമായി കോട്ടയം മുണ്ടക്കയത്ത് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കരുതൽ തടങ്കലിൽ അറസ്റ്റിൽ .   യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷെമീർ വരിക്കാനിയെയാണ് മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തത്.   ടി.ബി. റോഡിൽ നടന്നു വന്ന ഷെമീറിനെ പൊലീസ് കസ്റ്റഡിയിലെ ടുക്കുകയായിരുന്നു.യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ. റെമിൻ രാജൻ, അച്ചു ഷാജി എന്നിവരെ പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു.   ഇതോടെ കസ്റ്റഡിയിലായവർ മൂന്നായി.

“മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ വിട്ടതെന്ന ഗവര്‍ണ്ണറുടെ ആരോപണം അതീവ ഗൗരവകരം,പിണറായിക്കെതിരെ കേസെടുക്കണം”;കെ സുധാകരൻ

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനവും വധശ്രമത്തിന് കേസെടുക്കുകയും ചെയ്യുമ്ബോള്‍ കരിങ്കൊടികാട്ടി ഗവര്‍ണ്ണറെ ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബലവകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ കുറ്റപ്പെടുത്തി.. ഒരു വൈകാരിക പ്രകടത്തിന്‍റെ ഭാഗമായി നവകേരള ബസിനു നേരേ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. എന്നാല്‍ അവരെ ക്രൂരമായി മര്‍ദ്ദിച്ച സിപിഎം ക്രിമിനലുകള്‍ക്കെതിരെ അദ്യം കേസെടുത്തില്ല. ഈ കേസ് പരിഗണിച്ച ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായ ഭാഷയിലാണ് പോലീസിന്റെ നടപടിയെ വിമര്‍ശിച്ചത്. മന്ത്രിമാര്‍ക്ക് മാത്രമല്ല, […]

കുമരകം കോണത്താറ്റ് പാലം നിർമാണം നീളുന്നതിൽ കോൺഗ്രസ് പ്രതിഷേധം: താൽക്കാലിക ബണ്ട്‌ വഴി ബസ് കടത്തിവിടണം:

സ്വന്തം ലേഖകൻ കുമരകം :കോട്ടയം – ചേർത്തല റോഡിൽ കുമരകം കോണത്താറ്റ് പാലത്തിന്റെ നിർമ്മാണം നീളുന്നതിലും പ്രവേശന പാതയുടെ ജോലികൾ തുടങ്ങാത്തതിലും പ്രതിക്ഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ഇന്ന് രാവിലെ കോണത്താറ്റ് പാലത്തിനു സമീപം നടത്തിയ ധർണ്ണ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാക്ഷണം നടത്തി. മണ്ഡലം പ്രസിഡന്റ് വി.എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. യാത്രാ ക്ലേശം […]

ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ചു പരിക്കേല്‍പിച്ചു;ഭര്‍ത്താവിനെതിരെ കേസ്.

സ്വന്തം ലേഖിക കാഞ്ഞങ്ങാട്: ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചൂട് ചായ ദേഹത്ത് ഒഴിച്ച്‌ പൊള്ളിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.രാവണീശ്വരം രാമഗിരിയിലെ കെ.വി. ലീന(42)ക്കുനേരെയാണ് ആക്രമണമുണ്ടായത്. യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ബാലകൃഷ്ണനെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ വെച്ചാണ് സംഭവം. ചെറിയ അമ്മിക്കല്ലെടുത്ത് തലക്കടിക്കുകയും ഗ്യാസ് അടുപ്പിലുണ്ടായിരുന്ന ചൂട് ചായ ദേഹത്ത് ഒഴിച്ചെന്നുമാണ് പരാതി. നിരന്തരം പീഡിപ്പിച്ചിരുന്നതായും പറയുന്നു.

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; മഴ വെല്ലുവിളിയായി തുടരുന്നു.

സ്വന്തം ലേഖകൻ   ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്.   മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു.   മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് ടി20 മത്സര പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും അതിനുശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത്   ഓസ്‌ട്രേലിയയ്‌ക്കെതിരായ […]

പുനരധിവാസം അവശ്യപ്പെട്ട് കോട്ടയം തിരുനക്കര സ്റ്റാന്റിലെ വ്യാപാരികൾ മുഖ്യമന്ത്രിക്ക് പരാതി നല്കും: എംഎൽഎയുടെ സാന്നിധ്യത്തിൽ നൽകിയ ഉറപ്പ് പാലിക്കണം: 42 കടക്കാർ പെരുവഴിയിലായിട്ട് 15 മാസം:

സ്വന്തം ലേഖകൻ കോട്ടയം: താൽക്കാലിക കെട്ടിടം നിർമിച്ച് പുനരധിവാസം ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് തിരുനക്കര ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾ നാളെ മുഖ്യമന്ത്രിക്ക് പരാതി നല്കും . ഇക്കാര്യത്തിൽ മുഖ്യമന്ത്രി നഗരസഭയ്ക്ക് ദേശം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വ്യാപാരികളുടെ പരാതി ഇങ്ങനെ:   തിരുനക്കര സ്റ്റാന്റിലെ 42 കടക്കാരിൽ 5 പേർക്ക് മാത്രമാണ് പകരം സംവിധാനം ലഭിച്ചത്. 2020 ലാണ് കെട്ടിടം പൊളിക്കലിൽ എത്തിയ കേസിനു തുടക്കം. മഹേഷ് വിജയൻ എന്നയാൾ കെട്ടിടത്തിന് ബലക്ഷയം ആരോപിച്ച് കോടതിയിൽ പൊതു താൽപര്യ ഹർജി […]

മാടപ്പള്ളി ഭഗവതീ ക്ഷേത്രം ഭിന്നശേഷി സൗഹൃദം; ആരാധനാലയങ്ങള്‍ക്ക് ഉത്തമ മാതൃകയായി ഒരു ക്ഷേത്രസന്നിധി

സ്വന്തം ലേഖിക കോട്ടയം: സമൂഹത്തിന്റെ എല്ലാ ഇടങ്ങളിലേക്കും കടന്നെത്താന്‍ ശാരീരിക പരിമിതികളാല്‍ കഴിയാത്ത ഒരു വിഭാഗം നമുക്കിടയിലുണ്ട്.ഏറ്റവും നിസാരമായ ആഗ്രഹം പോലും ഉള്ളിലൊതുക്കാന്‍ വിധിക്കപ്പെട്ട ദിവ്യാംഗര്‍.ആരാധനാലയ ദര്‍ശനമുള്‍പ്പടെ അന്യമായവര്‍. അവര്‍ക്ക് ഒരു ശുഭവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ചങ്ങനാശ്ശേരി മാടപ്പള്ളി ശ്രീഭഗവതീ ക്ഷേത്രം. ആരാധനാലയം ഭിന്നശേഷി സൗഹൃദമാകുന്നതിന്റെ ഉത്തമ മാതൃകയായിരിക്കുകയാണ് ഈ ക്ഷേത്ര സന്നിധി. ദിവ്യാംഗര്‍ക്ക് ഇനി ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ വീല്‍ ചെയറിലെത്തി ദര്‍ശനം നടത്താം. മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രം ഞായറാഴ്ച മുതല്‍ ഭിന്നശേഷി സൗഹൃദമായി. ദിവ്യാംഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡല്‍ (സക്ഷമ) […]

കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി കൺസൽട്ടെഷൻ; ഡിസംബർ 13 മുതൽ 16 വരെ.

  സ്വന്തം ലേഖകൻ   കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഡിസംബർ 13 മുതൽ 16 വരെ ജനറൽ സർജറി വിഭാഗത്തിൽ സൗജന്യ ഡോക്ടർ കൺസൽട്ടെഷൻ ഒരുക്കുന്നു.   പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വെരിക്കോസ് വെയ്ൻ, മുഴകൾ, കാലിലെ ഉണങ്ങാത്ത മുറിവുകൾ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ ക്യാമ്പ് രാവിലെ 10 മുതൽ 4 മണി വരെ.   ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേകം ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും […]