കൊച്ചിയില്‍ വൻ ദുരന്തം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ‍ ടെക് ഫെസ്റ്റിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു; 46 പേര്‍ പരിക്കുകളോടെ ചികിത്സയില്‍; ദുരന്തം ഗാനമേളയ്ക്കിടെ; മഴ പെയ്തതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയതാണ്  അപകടത്തിന് കാരണം ; കൂടുതല്‍ ക്രമീകരണങ്ങളൊരുക്കി ആരോഗ്യ വകുപ്പ് ; മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു

കൊച്ചിയില്‍ വൻ ദുരന്തം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ‍ ടെക് ഫെസ്റ്റിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു; 46 പേര്‍ പരിക്കുകളോടെ ചികിത്സയില്‍; ദുരന്തം ഗാനമേളയ്ക്കിടെ; മഴ പെയ്തതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയതാണ്  അപകടത്തിന് കാരണം ; കൂടുതല്‍ ക്രമീകരണങ്ങളൊരുക്കി ആരോഗ്യ വകുപ്പ് ; മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു

സ്വന്തം ലേഖകൻ 

കൊച്ചി: കേരളത്തെ നടുക്കി കൊച്ചിയില്‍ വൻ ദുരന്തം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ നാല് മരണം. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത് എന്നും വിവരങ്ങളുണ്ട്. നാല് പേരും ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരിച്ചതായാണ് റിപ്പോർട്ട്.

ഓഡിറ്റോറിയത്തില്‍ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ടാണ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. 46 പേര്‍ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം 7 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആംബുലൻസുകളിലായി വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകള്‍ കൂടിയിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ തലകറങ്ങിവീഴുകയായിരുന്നു.

മഴ പെയ്തതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമാകുകയായിരുന്നു. ബോളിവുഡ് ഗായിയുടെ ഗാനമേളയ്ക്ക് ഇടയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവിരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ നാല് വിദ്യര്‍ഥികള്‍ മരിച്ചതായി സ്ഥിരീകരിച്ചു.മരിച്ചവരുടെ പേര് വിവരം ലഭ്യമായിട്ടില്ല. ഇവരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കൽ കോളേജിൽ നിന്ന് അറിയിച്ചു.

ഡോക്ടര്മാര് ഉള്പ്പെടെയുള്ള ആരോഗ്യ പ്രവര്ത്തകര് എത്തിച്ചേര്ന്നു ഡോക്ടര്മാര് ഉള്പ്പെടെയുള്ള ആരോഗ്യ പ്രവര്ത്തകര് കളമശേരി മെഡിക്കല് കോളേജിലും എറണാകുളം ജനറല് ആശുപത്രിയിലും എത്തിച്ചേര്ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.

കൂടുതല് ക്രമീകരണങ്ങളൊരുക്കാന് ആരോഗ്യ വകുപ്പ് ഡയറക്ടര്ക്കും മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്ക്കും നിര്ദേശം നല്കി. സ്വകാര്യ ആശുപത്രികള്ക്കും സജ്ജമാകാന് നിര്ദേശം നല്കി. മതിയായ കനിവ് 108 ആംബുലന്സുകള് സജ്ജമാക്കാനും നിര്ദേശം നല്കി.

മന്ത്രിമാരായ പി.രാജീവും ആര്‍.ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു. ദുഃഖകരമായ സംഭവമെന്നും ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചെന്നും പി.രാജീവ് പ്രതികരിച്ചു. തിരക്കില്‍ കുട്ടികള്‍ ഓഡിറ്റോറിയത്തിലെ ചവിട്ടുപടിയില്‍ മറിഞ്ഞു വീണെന്നു കുസാറ്റ് വി.സി പറഞ്ഞു. മൂവായിരം പേരെ വരെ ഉള്‍ക്കൊള്ളാനാകുന്ന സ്റ്റേഡിയമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. പൊതുജനങ്ങളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ നിയന്ത്രിക്കാനായില്ലെന്നു ദൃക്സാക്ഷികൾ പറയുന്നു.