play-sharp-fill

ചേലാ കർമ്മത്തിനൊടുവിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൃശൂർ: 29 ദിവസം പ്രായമായ കുഞ്ഞിന് ചേലാ കർമ്മം നടത്തിയതിനെ തുടർന്ന് ദാരുണാന്ത്യം. തളിക്കുളം ഐനിച്ചോട്ടിൽ പുഴങ്ങരയില്ലത്ത് യൂസഫ്-നസീല ദമ്പതികളുടെ കുഞ്ഞാണു മരിച്ചത്. രക്തസ്രാവത്തെ തുടർന്നാണ് കുട്ടി മരിക്കാൻ ഇടയായതെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ ശരീരത്തിൽനിന്നും 93 ശതമാനം രക്തവും വാർന്നുപോയിരുന്നു. 26നാണു കുഞ്ഞിനെ തളിക്കുളം പുത്തൻ തോടിനു സമീപമുള്ള സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർ ചേലാകർമം നടത്തിയത്. തുടർന്നു കുഞ്ഞിനു പാലുകൊടുക്കാനും നിർദേശിച്ചു. മുക്കാൽമണിക്കൂറോളം കുട്ടിയെ ക്ലിനിക്കിൽ നിരീക്ഷിക്കുകയും ചേലാകർമം നടത്തിയ ഭാഗത്ത് രക്തം കണ്ടതിനെ തുടർന്ന് ഡോക്ടർ […]

സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് എന്ന് സൂചന.

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ചരിത്രവിജയം കുറിച്ച സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് എന്ന് സൂചന. 20956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ചെങ്ങന്നൂരിൽ സജി ചെറിയാനിലൂടെ ഇടതുമുന്നണി വിജയഗാഥ രചിച്ചു. സജി ചെറിയാൻ 67303 വോട്ടു നേടി വിജയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ 46347 വോട്ടും എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ള 35270 വോട്ടും നേടി പരാജയപ്പെട്ടു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു; ഭൂരിപക്ഷം 20956

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ സിപിഎം സ്ഥാനാർഥിയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാൻ വിജയിച്ചു. 20956 വോട്ടിന്റെ ഭൂരിപക്ഷം സജിചെറിയാനുണ്ട്. ആകെ പോൾ ചെയ്തതിൽ 67303 വോട്ടാണ് സജി ചെറിയാൻ നേടിയത്. . രണ്ടാം സ്ഥാനത്ത് എത്തിയ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.വിജയകുമാറിനു 46347 വോട്ടുകൾ ലഭിച്ചു. എൻഡിഎയുടെ ബിജെപി സ്ഥാനാർഥി പി.എസ് ശ്രീധരൻപിള്ളയ്ക്ക് 35270 വോട്ട് മാത്രമാണ് ലഭിച്ചത്. നാലാം സ്ഥാനത്ത് എത്തിയ സ്വാമി സുഖാകാശ് സരസ്വതിയ്ക്ക് 800 വോട്ട് ലഭിച്ചപ്പോൾ അഞ്ചാം സ്ഥാനം നോട്ടയ്ക്കാണ്. […]

ചെങ്ങന്നൂരിൽ എൽ. ഡി. എഫ് മുന്നേറ്റം.

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലീഡ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ എട്ട് റൗട്ട് പിന്നിട്ടപ്പോൾ സജി ചെറിയാൻ പതിനായിരം കടന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഡി. വിജയകുമാർ രണ്ടാം സ്ഥാനത്തും, ബി. ജെ. പി സ്ഥാനാർത്ഥി പി. എസ് ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്തുമായി നൽക്കുന്നു. അവസാന റൗണ്ട് വരെ ഈ മുന്നേറ്റം തുടരാനായാൽ ചെങ്ങന്നൂരിന്റെ ചരിത്രത്തിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷവും അദ്ദേഹത്തിനാവും. 2016ൽ കെ. […]

ആദ്യ റൗണ്ടിൽ തന്നെ സജി ചെറിയാൻ മുന്നിൽ; ചെങ്ങന്നൂരിൽ ഇടതു മുന്നണി മുന്നിൽ

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിപ്പോൾ മുതൽ തന്നെ ഇടതു സ്ഥാനാർഥി സജി ചെറിയാൻ കാതങ്ങൾ മുന്നിൽ. ആദ്യ റൗണ്ടിലെ പതിനാല് ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സജി ചെറിയാൻ 1500 ലധികം വോട്ടിനു മുന്നിലാണ്. തൊട്ടടുത്ത എതിർ സ്ഥാനാർഥി യുഡിഎഫിലെ ഡി.വിജയകുമാറിനെയും, ബിജെപിയുടെ പി.എസ് ശ്രീധരൻ പിള്ളയെയും ഏറെ പിന്നിലാക്കിയാണ് സജി ചെറിയാൻ ഏറെ മുന്നിലേയ്ക്കു കുതിക്കുന്നത്. രണ്ടാം റൗണ്ട് പകുതി എണ്ണിയപ്പോൾ തന്നെ സജി ചെറിയാൻ ഏറെ മുന്നിലാണ്. ആദ്യ റൗണ്ടിൽ എണ്ണിയത് മാന്നാർ പഞ്ചായത്തിലെ പ്രാദേശിക […]

കെവിൻ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന.

സ്വന്തം ലേഖകൻ കൊല്ലം: കെവിൻ കൊലക്കേസിൽ മുഖ്യപ്രതിയും കെവിന്റെ ഭാര്യാസഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. പുനലൂർ ഡി. വൈ. എസ്്. പിയാണ് ഇതു സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂർക്കടയിലെ ഭാര്യവീട്ടിലെത്തി തുടർന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളിപ്പോൾ നാഗർകോവിൽ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂർക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി. […]

നൊമ്പരമായി നീനു; പ്രിയന്റെ മരണവാർത്തയറിഞ്ഞ് ബോധരഹിതയായ നീനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ശ്രീകുമാർ കോട്ടയം: കെവിന്റെ മരണ വാർത്തയറിഞ്ഞ് ഭാര്യ നീനു ബോധരഹിതയായി. തളർന്നു വീണ നീനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കെവിന്റെ പിതാവാണ് നീനുനെ ആശുപത്രിയിൽ എത്തിച്ചത്. പ്രണയ വിവാഹത്തിന്റെ പേരിൽ യുവതിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശേരി എസ്. എച്ച് മൗണ്ടിൽ കെവിൻ പി. ജോസഫിന്റെ (23) മൃതദേഹം ഇന്നു പുലർച്ചെയാണ് തെന്മലയ്ക്കു 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയപ്പോൾ കണ്ണുകൾ ചൂഴ്ന്ന് എടുത്ത നിലയിലായിരുന്നു. മൃതദേഹത്തിൽ ക്രൂരമായ മർദനമെറ്റ പാടുകളുമുണ്ട.് അതിക്രൂരമായാണ് കൊലപാതകം ചെയ്യ്തതെന്ന് ഇത് […]

പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവാവിനെ കൊലപ്പെടുത്തിയ സംഭവം: ഗാന്ധിനഗർ എസ്. ഐ. എം. എസ് ഷിബുവിനു സസ്‌പെൻഷൻ.

സ്വന്തം ലേഖകൻ കോട്ടയം: പ്രണയത്തിൽ നിന്നു പിന്മാറാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്. ഐയ്ക്ക് സസ്‌പെൻഷൻ. ഗാന്ധിനഗർ എസ്. ഐ എം. എസ് ഷിബുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

ട്രെയിൻയാത്ര: നിലവിലെ രണ്ടുവരി റെയിൽപാതക്ക്​ സമാന്തരമായി മറ്റൊരുപാതകൂടി​ വേണം -പിണറായി വിജയൻ

സ്വന്തം ലേഖകൻ കോട്ടയം:  സംസ്ഥാനത്തെ നിലവിലെ രണ്ടുവരി റെയിൽവേ പാതക്ക്​ സമാന്തരമായി മറ്റൊരുപാതകൂടി തീർക്കണമെന്ന്​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെടുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം തിരുനക്കര മൈതാനത്ത്​ സംസ്ഥാന സർക്കാറി​െൻറ രണ്ടാംവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ റെയിൽവേ യാത്ര വലിയപ്രശ്​നമാണ്​. നിലവിലെ രണ്ട്​  പാതക്ക്​ സമാന്തരമായി ഒാ​േരാ ലൈനുകൾ തീർത്ത്​ വേഗതയിൽ ട്രെയിൻ ഒാടിക്കാനാകും. അതിവേഗപാതയല്ല, മറിച്ച്​ ആവശ്യത്തിന്​ വേഗമുള്ള പാതയാണ്​ ആവശ്യപ്പെടുക. തിരുവനന്തപുരത്തുനിന്ന്​ എറണാകുളത്തേക്കും അവിടെനിന്ന്​ കാസർഗോഡേക്കും രണ്ടുമണിക്കൂർ വീതം ഒാടിയെത്താവുന്ന വേഗം മതി. ഇതിനുള്ള സൗകര്യം […]

പ്രചാരണ വാഹനം കെട്ടി വലിച്ച് ആംആദ്മി; പെട്രോൾ വിലയിൽ വ്യത്യസ്ത പ്രതിഷേധം

സ്വന്തം ലേഖകൻ ചെങ്ങന്നൂർ. പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സ്ഥാനാർത്ഥി രാജീവ് പള്ളത്തിന്റെ പ്രചാരണ വാഹനം കെട്ടിവലിച്ച് ആം ആദ്മി പ്രതിഷേധിച്ചു, രാവിലെ 10ന് ആരംഭിച്ച പ്രതിഷേധ പ്രചാരണം ജനശ്രദ്ധയാകർഷിച്ചു, ആംആദ്മി പാർട്ടി ചെങ്ങന്നൂരിന്റ ചരിത്രം മാറ്റി മറിയ്ക്കുമെന്ന് സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠൻ പറഞ്ഞു, പ്രതിഷേധ പ്രചാരണത്തിന് സി.ആർ നീലകണ്ഡൻ ,കെ.എസ് പത്മകുമാർ, വിനോദ് മേക്കോത്ത്, ഷൗക്കത്തലി എന്നിവർ നേതൃത്വം നല്കി