സര്‍ഗ്ഗാത്മ സംവാദ വേദിയായി കാമ്പസുകള്‍ മാറണമെന്ന് ഡോ. ജയരാജ് എം.എല്‍.എ
സ്വന്തം ലേഖകൻ കോട്ടയം :കോളേജ് കാമ്പസുകള്‍ സര്‍ഗ്ഗാത്മ സംവാദത്തിനുള്ള വേദിയായി മാറണമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുസ്തക ചര്‍ച്ചയോ സാഹിത്യ സംവാദങ്ങളോ കാമ്പസുകളില്‍ നടക്കുന്നില്ല. വിദ്യാര്‍ത്ഥി മനസ്സുകളെ സ്വാധീനിക്കുന്ന തരത്തില്‍ സമകാലിക പ്രസക്തിയുള്ള പഴയതും പുതിയതുമായ സാഹിത്യ കൃതികള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് വര്‍ഗ്ഗീയ വാദമുള്‍പ്പെടെയുള്ള തെറ്റായ നടപടികളില്‍ കുട്ടികള്‍ പെട്ടു പോകുന്നത്. മനുഷ്യരെ മനുഷ്യരാക്കി മാറ്റുന്ന വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം […]