play-sharp-fill

മള്ളിയൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: ശങ്കരസ്മൃതിപുരസ്‌കാരംഎൽ.സുബ്രഹ്മണ്യത്തിനും,കവിതകൃഷ്ണമൂർത്തിക്കും;  സുഭദ്ര അന്തർജന പുരസ്‌കാരം എൻസോമശേഖരനും

  സ്വന്തം ലേഖകൻ കോട്ടയം: മള്ളിയൂർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഭാഗവതഹംസജയന്തിയോടനുബന്ധിച്ച്മള്ളിയൂർആദ്ധ്യാത്മികപീഠംഏർപ്പെടുത്തിയശങ്കരസ്മൃതിപുരസ്‌കാരംഇത്തവണവയലിൻവിദ്വാൻഎൽ.സുബ്രഹ്മണ്യത്തിനും അദ്ദേഹത്തിന്റെപത്‌നിഗായികയുമായകവിതകൃഷ്ണമൂർത്തിയും അർഹരായി. പാശ്ചാത്യഭാരതീയശാസ്ത്രീയസംഗീതത്തിൽതനതായശൈലിആവിഷ്‌കരിച്ചഎൽ.സുബ്രഹ്മണ്യംപത്മഭൂഷൻബഹുമതിനേടിയിട്ടുണ്ട്. 16ഭാഷകളിലായിമുപ്പതിനായിരത്തോളംഗാനങ്ങൾപാടിയിട്ടുള്ളകവിതകൃഷ്ണമൂർത്തിക്ക്ഭാരതസർക്കാരിന്റെപത്മശ്രീബഹുമതിയുംമദ്ധ്യപ്രദേശ്സർക്കാരിന്റെലതാമങ്കേഷ്‌കർപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുരസ്‌കാരഭാഗവതഹംസ ജയന്തി ദിനമായഫെബ്രുവരി രണ്ടിന്സമ്മാനിക്കും.125,000രൂപയും ഫലകവും അടങ്ങിയതാണ്പുരസ്‌കാരം. പ്രഥമമള്ളിയൂർസുഭദ്രഅന്തർജനപുരസ്‌കാരം എൻസോമശേഖരൻ അർഹനായി. ആദ്ധ്യാത്മികമേഖലയിൽനിരവധിഗ്രന്ഥങ്ങളുടെ കർത്താവും, സേവനരംഗത്തെ കർമ്മനിരതനും,ശ്രീമദ്ഭാഗവതംഅടക്കമുള്ള എല്ലാപുരാണങ്ങളിൽ ഉള്ള അവഹം സാധാരണജനങ്ങളിലെക്ക്എത്തിക്കുവാനുള്ളപാണ്ഡിത്യം,ഇവയെല്ലാം മുൻ നിർത്തിയാണ്ആദ്യ സുഭദ്ര അന്തർജന പുരസ്‌കാരം അദ്ദേഹത്തി ന്ൽകുന്നത്.പുരസ്‌കാരം ഫെബ്രുവരി ഒന്നിന്വൈകിട്ട്സത്രവേദിയിൽ അദ്ദേഹത്തിന്സമർപ്പിക്കും.99,999രൂപയും ഫലകവും അടങ്ങിയതാണ്പുരസ്‌കാരം.

റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ

  സ്വന്തം ലേഖകൻ മെൽബൺ: റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ കടന്നു. നാലു മണിക്കൂറും 33 മിനിറ്റും നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവിൽ അമേരേിക്കയുടെ താരം ടെന്നിസ് സാൻഡ്ഗ്രെനെ മറികടന്നാണ് ഫെഡറർ സെമി ഫൈനലൽസിലെത്തിയത്്. കടുത്ത പോരാട്ടം കാഴ്ചവെച്ച സാൻഡ്ഗ്രെൻ അട്ടിമറി പ്രതീക്ഷ ഉണർത്തിയിരുന്നു. ഫെഡറർക്കെതിരേ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം രണ്ടു മൂന്നും സെറ്റുകൾ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് സാൻഡ്ഗ്രെൻ കീഴടങ്ങിയത്. ഫെഡററുടെ 15-ാം ക്വാർട്ടർ ഫൈനൽ ജയമാണിത്. സെമിയിൽ ഏഴു തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവായ നൊവാക് […]

അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചു ; നൃത്ത സംവിധായകൻ ഗണേഷ് ആചാര്യക്കെതിരെ ലൈംഗീക ആരോപണവുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ മുംബൈ: അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചു. നൃത്ത സംവിധായകൻ ഗണേഷ് ആചാര്യക്കെതിരെ ഗുരുതര ലൈംഗീക ആരോപണവുമായി യുവതി രംഗത്ത്. മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് പരാതി നൽകിയത്. സിനിമയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു കൂടാതെ അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചിരുന്നു എന്നുമായിരുന്നു യുവതിയുടെ പരാതി. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അമ്പോളി പൊലീസ് സ്റ്റേഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്. ഗണേഷ് ആചാര്യ ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായതോടെ തന്നെ മാനസികമായി […]

രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാം അറസ്റ്റിൽ

  സ്വന്തം ലേഖകൻ പട്‌ന: രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാം അറസ്റ്റിൽ. ബീഹാറിലെ ജെഹാനാബാദിൽ നിന്നാണ് ഷർജീലിനെ അറസ്റ്റ് ചെയ്തത്. ഷർജീലിന്റെ പ്രസംഗത്തിനെതിരെ ഡൽഹി പൊലീസ് കേസെടുത്തതതിന് പിന്നാലെ ജെ.എൻ.യു വിദ്യാർഥിക്കായി തെരച്ചിൽ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഷർജീലിന്റെ രണ്ട് ബന്ധുക്കളുടെ വീടുകൾ പൊലീസ് റെയ്ഡ് ചെയ്തിരുന്നു. ജനുവരി 16ന് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഷർജീൽ ഇമാമിനെതിരെ കേസെടുത്തത്. ഡൽഹി പൊലീസിന് പുറമേ യു.പി, അസം പൊലീസുകളും ഇമാമിനെതിരെ കേസെടുത്തിരുന്നു.

നരേന്ദ്ര മോദിക്ക് സമ്പദ് വ്യവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് രാഹുൽ ഗാന്ധി

  സ്വന്തം ലേഖകൻ ജയ്പൂർ: നരേന്ദ്ര മോദിക്ക്  സമ്പദ് വ്യവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പൗരത്വ നിയമത്തിനെതിരായ യുവ ആക്രോഷ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോദി നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘യു.പി.എ ഭരണകാലത്ത് ഇന്ത്യയുടെ ജി.ഡി.പി 9 ശതമാനമായി വളർന്നിരുന്നു. ലോകം മുഴുവൻ നമ്മളെ നോക്കിക്കൊണ്ടിരുന്നു. ഇന്ന് ജി.ഡി.പി കണക്കാക്കാൻ നിങ്ങൾക്ക് വ്യത്യസ്ത മാനദണ്ഡം ഉണ്ട്. അതിൽ നിങ്ങൾക്ക് 5% നിരക്കും ഉണ്ട്. ജി.ഡി.പി കണക്കാക്കാൻ നിങ്ങൾ പഴയ മാനദണ്ഡം […]

പ്രേമത്തിൽ അഭിനയിച്ചതിൽ അറിയപ്പെടാതെ പോയ കലാകാരിയാണ് സേതുലക്ഷ്മി ചേച്ചി : വെളിപ്പെടുത്തലുമായി ശബരീഷ്

സ്വന്തം ലേഖകൻ കൊച്ചി : എറെ ഹിറ്റായ പ്രേമത്തിൽ നടി സേതുലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എന്നാണ് ശബരീഷ് വർമ്മ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. ചിത്രത്തിൽ കോളേജിലെ ഒരു കഥാപാത്രത്തെയാണ് ചേച്ചി അവതരിപ്പിച്ചതെന്നും ശബരീഷ് വ്യക്തമാക്കി. ‘സേതുലക്ഷ്മി ചേച്ചി എവിടെ കണ്ടാലും പറയും, ചേച്ചി പ്രേമത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്. പക്ഷേ ചേച്ചിയെ ആരും സിനിമയിൽ കണ്ടിട്ടില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്തും ചേച്ചി എന്നോട് പറയാറുണ്ട്. ചിത്രത്തിൽ കോളേജിലെ ഒരു കഥാപാത്രത്തെയാണ് ചേച്ചി അവതരിപ്പിച്ചത്. പക്ഷേ അത് എഡിറ്റിങ് സമയത്ത് […]

മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു ; നിർഭയക്കേസ് പ്രതികൾക്ക് ജയിലിൽ നിന്നും നേരിടേണ്ടി വന്നത്‌ ക്രൂരമർദ്ദനം : വെളിപ്പെടുത്തലുമായി അഭിഭാഷക അഞ്ജന പ്രകാശ് സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയകേസിലെ പ്രതിയായ മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗീക ബനന്ധത്തിന് നിർബന്ധിച്ചു. പ്രതികൾക്കു തിഹാർ ജയിലിൽ ക്രൂര പീഡനം നേരിടേണ്ടി വന്നു. ജയിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി പ്രതികളിൽ ഒരാളായ മുകേഷ് സിങ്ങിന്റെ അഭിഭാഷക അഞ്ജന പ്രകാശ് സുപ്രീം കോടതിയിൽ. മുകേഷ് സിങ്ങിന്റെ ദയാഹർജി തള്ളിയതിന് എതിരായ ഹർജിയുടെ വാദത്തിനിടെയാണ് ആരോപണം. ജയിലിൽ കൊല്ലപ്പെട്ട രാംസിങ്ങിന്റെ മരണം ആത്മഹത്യായാക്കി മാറ്റിയെന്നും അഭിഭാഷക പറഞ്ഞു. മുകേഷ് സിങ്ങിനെ ഏകാന്ത തടവിലേക്കു മാറ്റിയതിൽ നടപടിക്രമങ്ങളുടെ പാളിച്ച ഉണ്ടായിട്ടുണ്ട്. ദയാഹർജി തള്ളിയ ശേഷമേ വധശിക്ഷയ്ക്കു […]

അർഹതപ്പെട്ട സഹായം അനുവദിക്കാതെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

  സ്വന്തം ലേഖകൻ കാസർകോട്: അർഹതപ്പെട്ട സഹായം അനുവദിക്കാതെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള കാരണം അറിയാൻ പാഴൂർപടി വരെ പോകേണ്ടതില്ല. ശരാശരി വിവരമുള്ള ആർക്കും അതറിയാം. വിദ്യാനഗഗറിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 ലെ പ്രളയത്തിൽ 38,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ഐക്യരാഷ്ട്രസഭ കണക്കാക്കി. അർഹമായ സഹായം കേന്ദ്ര സർക്കാർ തന്നില്ല. സഹായിക്കാൻ വന്നവരെയും തടഞ്ഞു. 2019 ലെ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും കാലവർഷ കെടുതി അല്ലെന്നാണ് കേന്ദ്രം […]

വിവാഹ പാർട്ടികളിൽ വ്യാജ ചാരായവും മദ്യവും വിളമ്പിയാൽ കർശന നടപടി; കടുത്ത നിരീക്ഷണം ഏർപ്പെടുത്താൻ എക്‌സൈസ് തീരുമാനം

  സ്വന്തം ലേഖകൻ കൊച്ചി: വിവാഹ പാർട്ടികളിൽ വ്യാജ ചാരായവും മദ്യവും വിളമ്പിയാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ്. വിവാഹ പാർട്ടികളിൽ കടുത്ത നിരീക്ഷണം ഏർപ്പെടുത്താനാണ് എക്‌സൈസിന്റെ തീരുമാനം. നടപടികൾ കർശനമാക്കുന്നതിന് മുന്നോടിയായി ബോധവത്കരണം തുടങ്ങുകയാണ് എക്‌സൈസ്. ആഘോഷങ്ങൾ നടക്കുന്ന വീടുകളിൽ ഇനി എക്‌സൈസ് സംഘവും എത്തും .ബോധവത്കരണമാണ് ഉദ്ദേശം. ആഘോഷങ്ങൾക്ക് തടയിടാൻ ഉദ്ദേശമില്ലെങ്കിലും ഒരു കണ്ണ് ആഘോഷവേദികളിലുണ്ടാകുമെന്നാണ് എക്‌സൈസ് പറയുന്നത്. മദ്യം വിളമ്ബിയതായി പരാതി ലഭിച്ചാൽ കർശന നടപടിയുമുണ്ടാകും.

ആശ്രമത്തിൽവെച്ച് മരിച്ച മകളുടെ മൃതദേഹത്തിൽ ഒരു അവയവം പോലുമുണ്ടായിരുന്നില്ല ; നിത്യാനന്ദയ്‌ക്കെതിരെ വൻ വെളിപ്പെടുത്തലുമായി സംഗീതയുടെ അമ്മ

സ്വന്തം ലേഖകൻ ചെന്നൈ: ബലാത്സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരതകളുടെ അരങ്ങാണ് നിത്യാനന്ദയുടെ ആശ്രമമെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ അദ്ദേഹത്തിന്റെ അനുയായികൾ തന്നെ വെളിപ്പെടുത്തിയിരുന്നു. അവസാനം അഴിക്കുള്ളിലാവുമെന്ന് വ്യക്തമായതോടെ നിത്യാനന്ദ രാജ്യവും വിട്ടു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമായ നിത്യാനന്ദയെ പിടിക്കാൻ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ദേശീയമാദ്ധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മദ്ധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിത്യാനന്ദയെ കുറിച്ച് വൻ ചർച്ചകൾ നടക്കുന്ന തമിഴ്‌നാട്ടിൽ നിന്നും വലിയ വാർത്തകളാണ് പുറത്തുവരുന്നത്. നിത്യാനന്ദയ്ക്കൊപ്പം നിന്ന വിശ്വസ്ഥർ […]