play-sharp-fill
മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു ; നിർഭയക്കേസ് പ്രതികൾക്ക് ജയിലിൽ നിന്നും നേരിടേണ്ടി വന്നത്‌ ക്രൂരമർദ്ദനം  : വെളിപ്പെടുത്തലുമായി അഭിഭാഷക അഞ്ജന പ്രകാശ് സുപ്രീം കോടതിയിൽ

മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു ; നിർഭയക്കേസ് പ്രതികൾക്ക് ജയിലിൽ നിന്നും നേരിടേണ്ടി വന്നത്‌ ക്രൂരമർദ്ദനം : വെളിപ്പെടുത്തലുമായി അഭിഭാഷക അഞ്ജന പ്രകാശ് സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയകേസിലെ പ്രതിയായ മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗീക ബനന്ധത്തിന് നിർബന്ധിച്ചു. പ്രതികൾക്കു തിഹാർ ജയിലിൽ ക്രൂര പീഡനം നേരിടേണ്ടി വന്നു. ജയിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി പ്രതികളിൽ ഒരാളായ മുകേഷ് സിങ്ങിന്റെ അഭിഭാഷക അഞ്ജന പ്രകാശ് സുപ്രീം കോടതിയിൽ. മുകേഷ് സിങ്ങിന്റെ ദയാഹർജി തള്ളിയതിന് എതിരായ ഹർജിയുടെ വാദത്തിനിടെയാണ് ആരോപണം.

ജയിലിൽ കൊല്ലപ്പെട്ട രാംസിങ്ങിന്റെ മരണം ആത്മഹത്യായാക്കി മാറ്റിയെന്നും അഭിഭാഷക പറഞ്ഞു. മുകേഷ് സിങ്ങിനെ ഏകാന്ത തടവിലേക്കു മാറ്റിയതിൽ നടപടിക്രമങ്ങളുടെ പാളിച്ച ഉണ്ടായിട്ടുണ്ട്. ദയാഹർജി തള്ളിയ ശേഷമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളെ ഏകാന്ത തടവിലേക്ക് മാറ്റാവൂ. എന്നാൽ മുകേഷ് സിങ്ങിനെ വളരെ മുൻപു തന്നെ ഏകാന്ത തടവിലേക്കു മാറ്റിയിരുന്നുവെന്ന് അഭിഭാഷക വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകേഷ് സിങ്ങിന്റെ ദയാഹർജി ധൃതിപിടിച്ചു തള്ളുകയായിരുന്നുവെന്ന് അഞ്ജന പ്രകാശ് വാദിച്ചു. കുറ്റവാളികളോടു ക്ഷമിക്കുന്നത് വ്യക്തിയുടെ സ്വകാര്യ കാര്യമല്ല, അതു ഭരണഘടനാപരമായ കർത്തവ്യത്തിന്റെ ഭാഗമാണ്. ഭരണഘടനാപരമായ കർത്തവ്യം ഏറെ ഉത്തരവാദിത്വത്തോടെ നിറവേറ്റേണ്ടാതെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷക പറഞ്ഞു. ജസ്റ്റിസ് ആർ ഭാനുമതി, അശോക് ഭൂഷൺ, എസ് ബൊപ്പണ്ണ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

ദയാർജി തള്ളിയതു ധൃതിപിടിച്ചാണ് എന്ന് എങ്ങനെ പറയാനാവുമെന്ന് ജസ്റ്റിസ് ആർ ഭാനുമതി ചോദിച്ചു. എല്ലാ രേഖകളും പരിശോധിക്കാതെയാണ് രാഷ്ട്രപതിയുടെ നടപടിയെന്ന അഭിഭാഷകയുടെ വാദത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. എല്ലാ രേഖകളും രാഷ്ട്രപതിക്കു നൽകിയിട്ടുണ്ടെന്ന മേത്ത പറഞ്ഞു.

മുകേഷ് സിങ്ങിനെ ഏകാന്ത തടവിലേക്കു മാറ്റിയിട്ടില്ലെന്ന് സോളിസിറ്റർ പറഞ്ഞു. മുകേഷിനെ പ്രത്യേക സെല്ലിലേക്കു മാറ്റുകയാണ് ചെയ്തത്. അതു മുകേഷിന്റെ സുരക്ഷ കണക്കിലെടുത്തു തന്നെയാണെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു.

ജയിലിൽ മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നു എന്നത് ദയാഹർജി അനുവദിക്കാൻ കാരണമല്ല. ശിക്ഷ നടപ്പാക്കാൻ വൈകുന്നു എന്നു ചൂണ്ടിക്കാട്ടി ദയയ്ക്കു വേണ്ടി വാദിക്കാം. എന്നാൽ വേഗത്തിൽ ദയാഹർജി തീർപ്പാക്കി എന്നത് അതിനൊരു കാരണമല്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ദയാഹർജി അനുവദിച്ചാലും തള്ളിയാലും വേഗത്തിൽ തീർപ്പുണ്ടാവുക തന്നെയാണ് വേണ്ടതെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി.