play-sharp-fill
റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ

റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ

 

സ്വന്തം ലേഖകൻ

മെൽബൺ: റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ കടന്നു. നാലു മണിക്കൂറും 33 മിനിറ്റും നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവിൽ അമേരേിക്കയുടെ താരം ടെന്നിസ് സാൻഡ്ഗ്രെനെ മറികടന്നാണ് ഫെഡറർ സെമി ഫൈനലൽസിലെത്തിയത്്.

കടുത്ത പോരാട്ടം കാഴ്ചവെച്ച സാൻഡ്ഗ്രെൻ അട്ടിമറി പ്രതീക്ഷ ഉണർത്തിയിരുന്നു. ഫെഡറർക്കെതിരേ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം രണ്ടു മൂന്നും സെറ്റുകൾ സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് സാൻഡ്ഗ്രെൻ കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെഡററുടെ 15-ാം ക്വാർട്ടർ ഫൈനൽ ജയമാണിത്. സെമിയിൽ ഏഴു തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവായ നൊവാക് ജോക്കോവിച്ചോ 32-ാം നമ്പർ താരം മിലോസ് റാവോണിക്കോ ആണ് ഫെഡററുടെ എതിരാളി.