രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാം അറസ്റ്റിൽ

രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാം അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

പട്‌ന: രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാം അറസ്റ്റിൽ. ബീഹാറിലെ ജെഹാനാബാദിൽ നിന്നാണ് ഷർജീലിനെ അറസ്റ്റ് ചെയ്തത്.

ഷർജീലിന്റെ പ്രസംഗത്തിനെതിരെ ഡൽഹി പൊലീസ് കേസെടുത്തതതിന് പിന്നാലെ ജെ.എൻ.യു വിദ്യാർഥിക്കായി തെരച്ചിൽ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഷർജീലിന്റെ രണ്ട് ബന്ധുക്കളുടെ വീടുകൾ പൊലീസ് റെയ്ഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 16ന് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഷർജീൽ ഇമാമിനെതിരെ കേസെടുത്തത്. ഡൽഹി പൊലീസിന് പുറമേ യു.പി, അസം പൊലീസുകളും ഇമാമിനെതിരെ കേസെടുത്തിരുന്നു.