play-sharp-fill

പൊലീസുകാർ കാക്കിമാറ്റി വച്ച് ലോക്കൽ ട്രെയിനിൽ കയറി: മുടിയും താടിയും നീട്ടി കഞ്ചാവു കച്ചവടക്കാരായി; പ്രതികൾക്കൊപ്പം അവരറിയാതെ ട്രെയിനിൽ യാത്ര ചെയ്ത പൊലീസ് പിടിച്ചത് പത്തു കിലോ കഞ്ചാവ്..!

ക്രൈം ഡെസ്‌ക് കോട്ടയം: ട്രെയിനിൽ രണ്ടു ദിവസങ്ങൾ തങ്ങൾക്കൊപ്പമിരുന്ന് ചായ കുടിച്ചത് പൊലീസുകാരായിരുന്നു എന്നു മനസിലാക്കിയപ്പോഴേയ്ക്കും വയനാട് സ്വദേശികളായ രണ്ടു യുവാക്കൾ ജയിൽ അഴിക്കുള്ളിലായിക്കഴിഞ്ഞിരുന്നു. ലക്ഷങ്ങൾ വിലയുള്ള കഞ്ചാവുമായി പിടികൂടിയ പ്രതികൾക്കൊപ്പം, അവരറിയാതെ പൊലീസുകാർ ട്രെയിനിൽ സഞ്ചരിച്ച് രണ്ടു ദിവസത്തിലേറെയാണ്. ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ചെന്നൈ പാലക്കാട് വഴി കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്നതിന്റെ കൃത്യമായ റൂട്ട് മാപ്പും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയിൽ നിന്നും വൻ തോതിൽ കഞ്ചാവ് എത്തിച്ചു വിൽക്കുന്ന വയനാട് മാനന്തവാടി കല്യോട്ട്കുന്ന് ഭാഗം മാനന്തവാടി വില്ലേജിൽ ആലയ്ക്കൽ വീട്ടിൽ ഉസ്മാന്റെ […]

കൊറോണ – കോവിഡ് 19: : പരീക്ഷകളെല്ലാം മാർച്ച് 31 വരെ മാറ്റി വയ്ക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം: എസ്.എസ്.എൽ.സി അടക്കമുള്ള പരീക്ഷകൾ മാറ്റില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ – കോവിഡ് 19 ന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര സർക്കാരിന്റെ നിർദേശം സംസ്ഥാനത്തും നടപ്പാക്കിയാൽ എസ്.എസ്.എൽ.സി പരീക്ഷ അടക്കം മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഈ പരീക്ഷകളെ ഒന്നും തന്നെ കേന്ദ്ര സർക്കാരിന്റെ നിർദേശം ബാധിക്കില്ല. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ എം.ജി സർവകലാശാല പരീക്ഷകൾ മുടക്കമില്ലാതെ നടത്തിയത് വ്യാപക പരാതിയ്ക്കു ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നിർദേശം പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് അതിവേഗമാണ് […]

കുടിയന്മാരുടെ കാലൊടിക്കാൻ കറുകച്ചാലിലെ ബിവറേജസ് സെൽഫ് കൗണ്ടർ..! അനധികൃതമായി നിർമ്മിച്ച സ്റ്റെയർക്കേസിൽ കണ്ണൊന്നു തെറ്റിയാൽ കാലൊടിയും; താൽക്കാലിക സ്റ്റെയർകേസിനെതിരെ പരാതിയുമായി നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: കുടിയന്മാരുടെ കാലൊടിക്കാൻ ‘താല്കാലിക സ്‌റ്റെയർകേസുമായി’ കറുകച്ചാലിലെ ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് കൗണ്ടർ. അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് കൗണ്ടറാണ് നാട്ടുകാരുടെ കാലൊടിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന് പുറത്ത്, രണ്ടാം നിലയിലേയ്ക്കു പ്രവേശിക്കുന്നതിനായി ഇരുമ്പ് കമ്പിയിലാണ് താല്കാലിക സ്റ്റെയർകേസ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പ്ലാനിനു വിരുദ്ധമായി, ബലം കുറവുള്ള കമ്പിയിൽ നിർമ്മിച്ചിരിക്കുന്ന സ്റ്റെയർ കേസ് അപകട സാധ്യത വർദ്ധിപ്പിക്കുന്നതാണെന്നു കാട്ടി നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. കറുകച്ചാൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് നിലവിൽ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ […]

കോട്ടയത്ത് പൊലീസിന്റെ വൻ കഞ്ചാവ് വേട്ട: പത്തു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ; ലഹരി വിരുദ്ധ സേനാംഗങ്ങൾ പ്രതികളെ കുടുക്കിയത് മണർകാട് നാലുമണിക്കാറ്റിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ പൊലീസിന്റെ വൻ കഞ്ചാവു വേട്ട. സ്‌കൂൾ വിദ്യാർത്ഥികൾക്കു വിൽക്കാൻ എത്തിച്ച പത്തു കിലോ കഞ്ചാവുമായി വയനാട് സ്വദേശികളായ രണ്ടു യുവാക്കളെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. വയനാട് മാനന്തവാടി കല്യോട്ട്കുന്ന് ഭാഗം മാനന്തവാടി വില്ലേജിൽ ആലയ്ക്കൽ വീട്ടിൽ ഉസ്മാന്റെ മകൻ റഫീക്ക് (37), മേപ്പാടി ഭാഗം പുതുപ്പറമ്പിൽ വീട്ടിൽ റഫീദ് (38) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നും പത്ത് കിലോ കഞ്ചാവും പിടിച്ചെടുത്തു. […]

കോട്ടയത്ത് പൊലീസിന്റെ വൻ കഞ്ചാവ് വേട്ട: പത്തു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ; ലഹരി വിരുദ്ധ സേനാംഗങ്ങൾ പ്രതികളെ കുടുക്കിയത് മണർകാട് നാലുമണിക്കാറ്റിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ പൊലീസിന്റെ വൻ കഞ്ചാവു വേട്ട. സ്‌കൂൾ വിദ്യാർത്ഥികൾക്കു വിൽക്കാൻ എത്തിച്ച പത്തു കിലോ കഞ്ചാവുമായി വയനാട് സ്വദേശികളായ രണ്ടു യുവാക്കളെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. വയനാട് മാനന്തവാടി കല്യോട്ട്കുന്ന് ഭാഗം മാനന്തവാടി വില്ലേജിൽ ആലയ്ക്കൽ വീട്ടിൽ ഉസ്മാന്റെ മകൻ റഫീക്ക് (37), മേപ്പാടി ഭാഗം പുതുപ്പറമ്പിൽ വീട്ടിൽ റഫീദ് (38) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നും പത്ത് കിലോ കഞ്ചാവും പിടിച്ചെടുത്തു. […]

ഇറ്റലിയിലെ കൊറോണ ബാധിത മേഖലയിൽ മലയാളിയുടെ മരണം: മരിച്ചത് ചങ്ങനാശേരി സ്വദേശി; മരണം ഹൃദയാഘാതം മൂലമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണയിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുമ്പോൾ കൊറോണ ബാധിത മേഖലയിൽ  ഒരു മലയാളി   മരിച്ചു. ചങ്ങനാശേരി സ്വദേശിയായ മലയാളിയാണ് ഇറ്റലിയിൽ   മരിച്ചത്. ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടിൽ പരേതനായ കുറുവച്ചന്റെ മകൻ ജോജി (57)യാണ് ഇറ്റലിയിൽ മരിച്ചത്. ഇറ്റലിയിലെ മിലനിലാണ് മാത്യു താമസിച്ചിരുന്നത്,, ഈ പ്രദേശം കൊറോണാ ബാധിത മേഖലയാണ് മുന്‍ ഒളിമ്പ്യന്‍ നീന്തല്‍ താരം എടത്വാ മണമേല്‍ സെബാസ്ററ്യന്‍ സേവ്യറിന്റെയും ജര്‍മനിയില്‍ താമസിയ്ക്കുന്ന ജോസി മണമേല്‍, സാജന്‍ മണമേല്‍ എന്നിവരുടെ സഹോദരി പരേതയായ ജെസമ്മയാണ് ഭാര്യ. ജോജിയുടെ ഭാര്യ […]

കൊറോണക്കാലത്തും സർക്കാരിന്റെ കള്ളുകച്ചവടം തകൃതി; ആളുകൾ കൂടരുതെന്നു പറയുന്ന സർക്കാർ തന്നെ ഷാപ്പ് ലേലം നടത്തുന്നു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്തും സർക്കാരിന്റെ കള്ളുകച്ചവടം തകൃതി..! ആളുകൾ കൂടരുതെന്നു പറയുന്ന സർക്കാർ തന്നെ ഷാപ്പ് ലേലം ചെയ്ത് ആളെ കൂട്ടാൻ ഒരുങ്ങുകയാണ്. ബിവറേജിലും ബാറിലും നടക്കുന്ന മദ്യവിൽപ്പന കൂടാതെയാണ് ഷാപ്പുകൾ ലേലം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നത്. മാർച്ച് 20 നും 21 നുമായി ഷാപ്പ് ലേലം നടത്തുന്നതിനായാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഷാപ്പ് ലേലം ചെയ്താൽ സ്വാഭാവികമായും ഇവിടെ അൻപതോ, നൂറോ ആളുകൾ ഒത്തു ചേരും. ഇത്തരത്തിൽ ആളുകൾ ഒത്തു ചേരുന്നതോടെ സ്വാഭാവികമായും അപകട സാധ്യത വർദ്ധിക്കും. ഇത് ഒഴിവാക്കാൻ ഷാപ്പ് […]

ഭർത്താവ് മരിച്ചാൽ വിധവയായി ജീവിക്കാൻ താൽപര്യമില്ല, വിവാഹ മോചനം തരണം ; നിർഭയക്കേസ് പ്രതികളെ തൂക്കിലേറ്റാനിരിക്കെ പ്രതി അക്ഷയ്കുമാർ സിങ്ങിന്റെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : എന്റെ ഭർത്താവ് നിരപരാധിയാണ്, ഭർത്താവ് മരിച്ചാൽ വിധവയായി ജീവിക്കാൻ ആഗ്രഹമില്ലെന്ന് അറിയിച്ച് നിർഭയവധക്കേസിലെ പ്രതിയായ അക്ഷയ്‌സിങ്ങിന്റെ ഭാര്യ കോടതിയെ സമീപിച്ചു. പ്രതികളെ തൂക്കിലേറ്റാനിരിക്കെ പ്രതി അക്ഷയ്കുമാർ സിങ്ങിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് പ്രതികളെ തൂക്കിലേറ്റുന്നത്. നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാനുള്ള കഴുമരം തിഹാർ ജയിലിൽ ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് കേസിൽ പ്രതിയായ അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനിത സിങ്ങ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭർത്താവ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഹിന്ദുവിവാഹ നിയമപ്രകാരം […]

വിമാനത്താവളത്തിലെ സംഭവം അജ്ഞതയിൽ നിന്നുണ്ടായത്: ഒളിവിൽ പോയതല്ല ആർക്കും ശല്യമാകേണ്ടാ എന്ന് കരുതി രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്: സാമൂഹിക സേവനത്തിനായി അദ്ധ്യാപക ജോലി ഉപേക്ഷിക്കും എന്ന് സൂചന: കസ്റ്റഡിയിൽ കായംകുളത്ത് ഭക്ഷണം കഴിക്കാൻ തൂവാലയിൽ മുഖം പൊതിഞ്ഞിട്ടും ആരാധകർ രജിത് കുമാറിനെ വെറുതെ വിട്ടില്ല

സ്വന്തം ലേഖകൻ കൊച്ചി: സാമൂഹ്യ സേവനത്തിനായി അദ്ധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. രജിത് കുമാർ. നെടുമ്പാശേരി കേസിൽ അറസ്റ്റിലായി ആലുവ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങുമ്പോഴാണ് രജിത് കുമാർ ജോലി വിടുമെന്ന സൂചന നൽകിയത്. താൻ ഒളിവിലായിരുന്നില്ലെന്നും വീട്ടിൽത്തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർക്കും ശല്യമാകേണ്ടാ എന്ന് കരുതിയാണ് രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയിൽ നിന്നുണ്ടായതാണെന്ന് അദ്ദേഹം വ്യക്തമാക്കി.     സാമൂഹിക സേവനത്തിന് താൻ ഇനി മുന്നിലുണ്ടാകുമെന്ന് രജിത് പറയുമ്പോൾ […]

കൊറോണയെ ചികിത്സിക്കാൻ ഞാൻ തയ്യാർ, തന്റെ മുന്നിൽ കോവിഡ് 19 മുട്ടുമടക്കും ; ചികിത്സാ വാഗ്ദാനവുമായെത്തിയ മോഹനൻ വൈദ്യരെ തടഞ്ഞ് പൊലീസും ആരോഗ്യവകുപ്പും

സ്വന്തം ലേഖകൻ തൃശൂർ : കൊറോണ ചികിത്സിക്കാൻ ഞാൻ തയ്യാർ. തന്റെ മുന്നിൽ കോവിഡ്-19 മുട്ടുമടക്കുമെന്ന് മോഹനൻ വൈദ്യർ പ്രസ്താവന ഇറക്കിയാണ്. ‘കൊറോണ’ അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായാണ് മോഹനൻ വൈദ്യർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സിക്കാണൻ എത്തിയ മോഹനൻ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് തടയുകയായിരുന്നു. എന്നാൽ താൻ ചികിത്സിക്കാനെത്തിയതല്ല, ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണെന്നു മോഹനൻ വൈദ്യരുടെ വാദം. എന്നാൽ മോഹനൻ വൈദ്യർ നേരിട്ട് ചികിത്സ നടത്തിയിട്ടില്ലെന്നതിനാൽ അറസ്റ്റ് […]