play-sharp-fill
ഇറ്റലിയിലെ കൊറോണ ബാധിത മേഖലയിൽ മലയാളിയുടെ മരണം: മരിച്ചത് ചങ്ങനാശേരി സ്വദേശി; മരണം ഹൃദയാഘാതം മൂലമെന്ന് ബന്ധുക്കൾ

ഇറ്റലിയിലെ കൊറോണ ബാധിത മേഖലയിൽ മലയാളിയുടെ മരണം: മരിച്ചത് ചങ്ങനാശേരി സ്വദേശി; മരണം ഹൃദയാഘാതം മൂലമെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുമ്പോൾ കൊറോണ ബാധിത മേഖലയിൽ  ഒരു മലയാളി   മരിച്ചു. ചങ്ങനാശേരി സ്വദേശിയായ മലയാളിയാണ് ഇറ്റലിയിൽ   മരിച്ചത്. ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടിൽ പരേതനായ കുറുവച്ചന്റെ മകൻ ജോജി (57)യാണ് ഇറ്റലിയിൽ മരിച്ചത്.


ഇറ്റലിയിലെ മിലനിലാണ് മാത്യു താമസിച്ചിരുന്നത്,, ഈ പ്രദേശം കൊറോണാ ബാധിത മേഖലയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ ഒളിമ്പ്യന്‍ നീന്തല്‍ താരം എടത്വാ മണമേല്‍ സെബാസ്ററ്യന്‍ സേവ്യറിന്റെയും ജര്‍മനിയില്‍ താമസിയ്ക്കുന്ന ജോസി മണമേല്‍, സാജന്‍ മണമേല്‍ എന്നിവരുടെ സഹോദരി പരേതയായ ജെസമ്മയാണ് ഭാര്യ. ജോജിയുടെ ഭാര്യ ഇറ്റലിയിൽ നഴ്‌സ് ആയിരുന്നു. രോഗം ബാധിച്ച് ഭാര്യ വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. ഇതിനു ശേഷം ഇദ്ദേഹം തിരികെ നാട്ടിൽ എത്തുകയും ചെയ്തിരുന്നു. പിന്നീട് മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹം തിരികെ മടങ്ങിയത്

ലയൺസ് ക്ലബ് പ്രസിഡന്റ് എം.കെ ജോസഫ് ഇദ്ദേഹത്തിന്റെ സഹോദരനാണ്. രണ്ട് ആൺകുട്ടികളിൽ ഒരാൾ ജർമ്മനിയിലും, മറ്റൊരാൾ ചെന്നൈയിലും വിദ്യാർത്ഥിയാണ്.വിദ്യാര്‍ത്ഥികളായ കുര്യാക്കോസ് (അപ്പു), അമല്‍ എന്നിവര്‍ മക്കളാണ്.
ഒരാള്‍ ജര്‍മനിയിലും മറ്റെയാള്‍ ചെന്നൈയിലുമാണ്.  സംസ്‌കാരം ഇറ്റലിയിൽ നടക്കും.

കഴിഞ്ഞ 15 വര്‍ഷമായി ഇറ്റലിയിലെ മിലാനിലാണ് ജോജി താമസിയ്ക്കുന്നത്. അടുത്തിടെയാണ് നാട്ടില്‍ വന്നു പോയത്.
ചങ്ങനാശേരി ലയണ്‍സ് ക്ളബ് പ്രസിഡന്റ് എംകെ ജോസഫിന്റെ സഹോദരനാണ് പരേതന്‍.

ഇദ്ദേഹം ഒരാഴ്ചയിലേറെയായി പനിയ്ക്കു ചികിത്സയിലായിരുന്നു . ഇത് കൂടാതെ ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായും ബന്ധുക്കൾക്കു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ശാസ്ത്രീയ പരിശോധനകൾക്കു ശേഷം മാത്രമേ മരണം സംബന്ധിച്ചുള്ള ഔദ്യാഗിക പ്രഖ്യാപനം ഉണ്ടാകൂ.