play-sharp-fill
കൊറോണ – കോവിഡ് 19: : പരീക്ഷകളെല്ലാം മാർച്ച് 31 വരെ മാറ്റി വയ്ക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം: എസ്.എസ്.എൽ.സി അടക്കമുള്ള പരീക്ഷകൾ മാറ്റില്ല

കൊറോണ – കോവിഡ് 19: : പരീക്ഷകളെല്ലാം മാർച്ച് 31 വരെ മാറ്റി വയ്ക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം: എസ്.എസ്.എൽ.സി അടക്കമുള്ള പരീക്ഷകൾ മാറ്റില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ – കോവിഡ് 19 ന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര സർക്കാരിന്റെ നിർദേശം സംസ്ഥാനത്തും നടപ്പാക്കിയാൽ എസ്.എസ്.എൽ.സി പരീക്ഷ അടക്കം മാറ്റി വയ്‌ക്കേണ്ടി വരുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഈ പരീക്ഷകളെ ഒന്നും തന്നെ കേന്ദ്ര സർക്കാരിന്റെ നിർദേശം ബാധിക്കില്ല.


കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ എം.ജി സർവകലാശാല പരീക്ഷകൾ മുടക്കമില്ലാതെ നടത്തിയത് വ്യാപക പരാതിയ്ക്കു ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നിർദേശം പുറത്തു വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് അതിവേഗമാണ് കൊറോണ പടർന്നു പിടിക്കുന്നത്. പല സംസ്ഥാനങ്ങളിലും കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സ്‌കൂളുകൾക്കു എല്ലാം അവധി നൽകണമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു മുൻപ് തന്നെ സംസ്ഥാനത്ത് സ്‌കൂളുകൾക്കു മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരുന്നു. മാർച്ച് 31 വരെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ മാതൃക കാട്ടിയിരുന്നു. ഈ മാതൃകയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

എന്നാൽ, എസ്.എസ്.എൽ.സി , വി.എച്ച്.എസ്.ഇ , ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.