play-sharp-fill

കൊറോണ വൈറസ് ഭീതിയിൽ മുൻകരുതൽ നിർദ്ദേശം ലംഘിച്ച കോട്ടയം സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് ഭീതിയിൽ ആരോഗ്യവകുപ്പിന്റെ ഹോം ക്വാറൈന്റൻ നിർദ്ദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ട കോട്ടയം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ഇടവട്ടം മറവൻ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മാർച്ച് പതിനാലിനാണ് ഇയാൾ വിദേശത്ത് നിന്നും എത്തിയത്. ആരോഗ്യ പരിശോധനക്ക് ശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശം നൽകിയിരുന്നു. ഹോം ക്വാറന്റൈയൻ നിർദ്ദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഭവന സന്ദർശനം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം വീട്ടിലെത്തിയ ഉദ്യോഗസ്ഥർ […]

റോഡിൽ കാർ പാർക്ക് ചെയ്തതിന് 10000 രൂപ കൈക്കൂലി : മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ കൊച്ചി : വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ അനധികൃതമായി കാർ പാർക്ക് ചെയ്തതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. മുളവുകാട് സ്റ്റേഷനിലെ സീനിയർ സിപിഒ കെ.കെ. ഷിബു, സിപിഒമാരായ ദിലീപ്, സതീഷ് മോഹൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.   പറവൂർ തുരുത്തിക്കാട്ട് ടി.എസ്. സുബിൻ നൽകിയ പരാതിയിൽ പൊലീസ് അഡീഷണൽ കമ്മീഷണർ കെ.പി. ഫിലിപ്പാണ് നടപടി സ്വീകരിച്ചത് .ജനുവരി ഏഴിന് രാത്രി 8.30ന് കണ്ടെയ്‌നർ റോഡിൽ അനധികൃതമായി പാർക്ക് ചെയ്തതിന് പിഴയായി 10,000 രൂപയാണ് ഷിബു ആവശ്യപ്പെട്ടത്. […]

മൃതദേഹം പൊതുദർശനത്തിന് വയ്ക്കരുത്, ഉടൻ സംസ്‌കരിക്കണം ; പ്രതികളുടെ ബന്ധുക്കൾക്ക് കർശന നിർദ്ദേശവുമായി പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയ വധക്കേസിൽ തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധുക്കൾക്ക് പൊലീസിന്റെ കർശന നിർദേശം. തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കുകയോ സംസ്‌കാരം വൈകിപ്പിക്കുകയോ ചെയ്യരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പോസ്റ്റുമോർട്ടത്തിനായി മൃദേഹങ്ങൾ തിഹാർ ജയിലിന് സമീപമുള്ള ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ്, പവൻ ഗുപ്ത, […]

ഈ ദിനം രാജ്യത്തെ പെൺമക്കളുടെതാണ് അവർക്ക് ഇത് പുതിയ പ്രഭാതമാണ്:സർക്കാരിനും നീതിപീഠത്തിനും നന്ദി: മാർച്ച് 20 ‘നിർഭയ ന്യായ് ദിവസമായി ആചരിക്കണമെന്ന് നിർഭയയുടെ മാതാപിതാക്കൾ

സ്വന്തം ലേഖകൻ ഡൽഹി : ഈ ദിനം രാജ്യത്തെ പെൺമക്കളുടെതാണ് അവർക്ക് ഇത് പുതിയ പ്രഭാതമാണ്. സർക്കാരിനും നീതിപീഠത്തിനും നന്ദി. ഏറെ കാത്തിരിപ്പിനുശേഷം നീതി ലഭിച്ചെന്നു പ്രതികരിച്ച് നിർഭയയുടെ അമ്മ ആശാദേവി. പ്രതികളെ പോലെ ഞങ്ങളും അവസാന നിമിഷം വരെ പോരാടി. മാർച്ച് 20 ‘നിർഭയ ന്യായ്’ ദിവസമായി ആചരിക്കണമെന്നും നിർഭയയുടെ മാതാപിതാക്കൾ പ്രതികരിച്ചു.   ഇന്ന് നീതിയുടെ ദിനമാണെന്ന് നിർഭയയുടെ പിതാവ് ബദ്രി നാഥ് സിങ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകൾക്കും ഇന്ന് സന്തോഷിക്കാം. നിർഭയയും സന്തോഷിക്കുന്നുണ്ടാവുമെന്നും വിധി കേട്ട ശേഷം പിതാവ് […]

അമ്മ വഴക്ക് പറഞ്ഞു : പ്ലസ് വൺ വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

  സ്വന്തം ലേഖകൻ എറണാകുളം : യുവാവുമായുള്ള ബന്ധത്തെ എതിർത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് മനംനൊന്ത് പ്ലസ് വൺ വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു . കാക്കാനാട്ട് കങ്ങരപ്പടി സ്വദേശിനി ഗോപികയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.   പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപികയ്ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട് . വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മോഹനൻ വൈദ്യരുടെ കുരുക്കു മുറുകുന്നു: ജാമ്യഹർജി കോടതി തള്ളി: ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: കോവിഡിനും ക്യാൻസറിനും ചികിത്സ നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജവൈദ്യൻ ചേർത്തല സ്വദേശി മോഹനൻ വൈദ്യരുടെ കുരുക്കു മുറുകുന്നു. വഞ്ചന, ആൾമാറാട്ടം, യോഗ്യതയില്ലാത്ത വ്യാജ ചികിത്സ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പീച്ചി പൊലീസ് എടുത്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് വിയ്യൂർ ജയിലിൽ റിമാൻഡ് ചെയ്തു.   വൈദ്യരുടെ ജാമ്യഹർജിയും കോടതി തള്ളി. വ്യാജ ചികിത്സ നടത്തി കായംകുളത്ത് ഒന്നരവയസുകാരി മരിക്കാനിടയായ സംഭവമുൾപ്പെടെ ഒട്ടേറെ കേസിൽ പ്രതിയായ വൈദ്യർക്ക് ജാമ്യം അനുവദിച്ചാൽ […]

ഞങ്ങളെയൊന്നു വെറുതേവിടൂ വേറൊന്നും പറയാനില്ല: നാല് ചെറുപ്പക്കാർ നടത്തിയ ക്രൂരതയിൽ ഉരുകി രവിദാസ് കോളനി ; പെൺകുട്ടിയെയും സുഹൃത്തിനെയും മഹാവീർ എൻക്ലേവിൽ എത്തിക്കാമെന്നു പറഞ്ഞ് സുഹൃത്തുക്കൾ പ്രലോഭിപ്പിച്ച് കയറ്റുമ്പോൾ ബസോടിച്ചിരുന്നത് മുകേഷ്; സുഹൃത്തിനെ മർദിച്ച് അവശനാക്കിയ വിനയ് ശർമ; രണ്ടു പേരേയും മഹിപാൽപ്പുരിനു സമീപം ഉപേക്ഷിച്ചശേഷം ബസ് കഴുകി വൃത്തിയാക്കിയ അക്ഷയ് താക്കൂർ; എല്ലാത്തിനും കൂട്ടു നിന്ന പവൻ ഗുപ്ത; ജയിലിൽ തൂങ്ങി മരിച്ച രാംസിങ്ങും; പിന്നെ ആ മൈനറും

സ്വന്തം ലേഖകൻ ഡൽഹി: ഞങ്ങളെയൊന്നു വെറുതേവിടൂ. വേറൊന്നും പറയാനില്ല”-ഈ കോളനിക്ക് പറയാനുള്ളത് ഇത് മാത്രമാണ്. നാല് ചെറുപ്പക്കാർ നടത്തിയ ഉരുകുകയാണ് ഈ കോളനിയും വേദനയിലാണ്. ആ നാലു ചെറുപ്പക്കാർ നടത്തിയ ക്രൂരത ഈ കോളനിയെ ഡൽഹിയിലെ കുപ്രസിദ്ധ ചേരിയാക്കി. ആർ.കെ. പുരം സെക്ടർ മൂന്നിനടുത്തുള്ള രവിദാസ് കോളനി ഇപ്പോഴും ശാന്തതയിലാണ്. ഇവിടുത്തെ നാല് ചെറുപ്പക്കാരാണ് ഇന്ന് തീഹാറിൽ വധശിക്ഷയ്ക്ക് വിധേയരായത്.     ഇഷ്ടികകളിൽ കെട്ടിപ്പൊക്കിയ വീടുകളും അതിനു മുകളിലൂടെ പോവുന്ന വൈദ്യുതി വയറുകളും ഇടുങ്ങിയ വഴികളുമൊക്കെയുള്ള ദാരിദ്ര്യത്തിന്റെ നേർ ചിത്രം ഈ കോളനിയിൽ […]

നാലു പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത് രാജ്യത്ത് ആദ്യം..! ഏറ്റവും ഒടുവിൽ തൂക്കിലേറ്റിയത് അഫ്‌സൽ ഗുരുവിനെ; വധശിക്ഷയുടെ രീതി ശാസ്ത്രം അത് ഇങ്ങനെ..!

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് ആദ്യമായാണ് നാലു പ്രതികളെ ഒന്നിച്ച് തൂക്കിലെറ്റുന്നത്. ഇതിനു മുൻപ് വധശിക്ഷ നടപ്പാക്കിയത് പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽഗുരുവിന്റെയായിരുന്നു. ഡൽഹി തീഹാർജയിലിൽ വധശിക്ഷ നടപ്പാക്കിയത് ഇങ്ങനെയായിരുന്നു. വധശിക്ഷയുടെ ചട്ടങ്ങളും രീതികളും ഇങ്ങനെ..! നിർഭയ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റുന്നതുവഴി രാജ്യത്ത് ഒരിക്കൽക്കൂടി വധശിക്ഷ നടപ്പാക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് നാലു കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. കുറ്റവാളി ഒരാളായാലും ഒന്നിലേറെയാണെങ്കിലും ജയിലിൽ ഏറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ശിക്ഷാസ്ഥലത്ത് ഇവർ ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്/ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, […]

ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിർഭയക്കു നീതി..! നാലു പ്രതികളെയും ഒന്നിച്ച് തീഹാർ ജയിലിൽ തൂക്കിലേറ്റി; നീതി നടപ്പാക്കിയത് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡൽഹിയിൽ സ്വകാര്യ ബസിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയ്ക്കും കുടുംബത്തിനും നീതി…! ഏഴു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രതികളെ നാലു പേരെയും തൂക്കിലേറ്റുകയായിരുന്നു. പ്രതികളായ ബസ് ഡ്രൈവർ രാംസിംങ്, സംഭവ ദിവസം ബസ് ഓടിച്ച മുകേഷ് സിംങ്, ജിംനേഷ്യത്തിൽ ജോലി ചെയ്തിരുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത, ബസ് ഉടമ പ്രദീപ് യാദവ്, രാജു, അക്ഷയ് താക്കൂർ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ പവൻകുമാർ ജില്ലാദാണ് പ്രതികളെ നാലു […]

എക്‌സൈസ് ഇൻസ്‌പെക്ടറുടെ മേശപ്പുറത്ത് ഷാപ്പ് കോൺട്രാക്ടർ വച്ച ഫയലിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ് 25,000 രൂപ..! കൊറോണക്കാലത്തും ബാറും ഷാപ്പും അടയ്ക്കാൻ എക്‌സൈസ് സമ്മതിയ്ക്കാത്തതിന്റെ ഗുട്ടൻസ് പിടികിട്ടി; രോഗം പടരുമ്പോഴും കൈക്കൂലിയ്ക്കു കുറവില്ലാതെ എക്‌സൈസ് വകുപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്തും ബാറുകളും ഷാപ്പുകളും അടയക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർ സമ്മതിക്കാത്തതിന്റെ രഹസ്യം പുറത്ത്..! ചങ്ങനാശേരി എക്‌സൈസ് ഓഫിസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. എക്‌സൈസ് ഓഫിസിലെ മേശപ്പുറത്ത് ഷാപ്പ് കോൺട്രാക്ടർ വച്ചിരുന്ന ഫയലിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ് കണ്ടെത്തിയത് കാൽ ലക്ഷത്തോളം രൂപയാണ്. കണക്കിൽപ്പെടാതെ ഫയലിനുള്ളിൽ കണ്ടെത്തിയ 25,000 രൂപ കൈക്കൂലിയായി കണക്കു കൂട്ടി വിജിലൻസ് സംഘം പിടിച്ചെടുക്കുകയും ചെയ്തു. കോട്ടയം എക്‌സൈസ് റേഞ്ച് ഓഫീസിൽ നിന്നും കണക്കിൽ പെടാത്ത 5,500/ രൂപ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ […]