മൃതദേഹം പൊതുദർശനത്തിന് വയ്ക്കരുത്, ഉടൻ സംസ്‌കരിക്കണം ; പ്രതികളുടെ ബന്ധുക്കൾക്ക് കർശന നിർദ്ദേശവുമായി പൊലീസ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി : നിർഭയ വധക്കേസിൽ തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധുക്കൾക്ക് പൊലീസിന്റെ കർശന നിർദേശം. തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കുകയോ സംസ്‌കാരം വൈകിപ്പിക്കുകയോ ചെയ്യരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
പോസ്റ്റുമോർട്ടത്തിനായി മൃദേഹങ്ങൾ തിഹാർ ജയിലിന് സമീപമുള്ള ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരെയാണ് തൂക്കിലേറ്റിയത്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യം പോലും വകവയ്ക്കാതെ നിരവധി പേരാണ് നിർഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാർ ജയിലിന് മുന്നിൽ തടിച്ചുകൂടിയത്.