play-sharp-fill
ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിർഭയക്കു നീതി..! നാലു പ്രതികളെയും ഒന്നിച്ച് തീഹാർ ജയിലിൽ തൂക്കിലേറ്റി; നീതി നടപ്പാക്കിയത് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ

ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിർഭയക്കു നീതി..! നാലു പ്രതികളെയും ഒന്നിച്ച് തീഹാർ ജയിലിൽ തൂക്കിലേറ്റി; നീതി നടപ്പാക്കിയത് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡൽഹിയിൽ സ്വകാര്യ ബസിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെൺകുട്ടിയ്ക്കും കുടുംബത്തിനും നീതി…! ഏഴു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രതികളെ നാലു പേരെയും തൂക്കിലേറ്റുകയായിരുന്നു. പ്രതികളായ ബസ് ഡ്രൈവർ രാംസിംങ്, സംഭവ ദിവസം ബസ് ഓടിച്ച മുകേഷ് സിംങ്, ജിംനേഷ്യത്തിൽ ജോലി ചെയ്തിരുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത, ബസ് ഉടമ പ്രദീപ് യാദവ്, രാജു, അക്ഷയ് താക്കൂർ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ പവൻകുമാർ ജില്ലാദാണ് പ്രതികളെ നാലു പേരെയും ഒരേ സമയം തൂക്കിലേറ്റി ശിക്ഷാവിധി നടപ്പാക്കിയത്.


കേസിൽ വിചാരണ പൂർത്തിയാക്കിയ ഡൽഹി പട്യാല ഹൗസ് കോടതി പ്രതികളെക്കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ ഒഴികെയുള്ള നാല് പ്രതികളെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. ഇതിൽ ഒരാൾ ജയിലിൽ തടവിൽ കഴിയുന്നതിനിടെ മരിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ വിചാരണ നടപടികൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് കേസിലെ പ്രതികളായ മുകേഷ് സിംങ് (32), പവൻ ഗുപ്ത (25), വിനയ്ശർമ്മ (26), അക്ഷയ്കുമാർ സിംങ് (31) എന്നിവരെ തൂക്കിലേറ്റിയത്. ആകെ ആറു പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ കേസിലെ ഒന്നാം പ്രതിയായിരുന്ന ഡ്രൈവർ രാംസിംങ് കേസിന്റെ വിചാരണ നടപടികൾക്കിടെ ജയിലിൽ വച്ച് ജീവനൊടുക്കിയിരുന്നു. 2013 മാർച്ച് 11 നാണ് ഇയാൾ ജീവനൊടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ഡിസംബർ 16 നാണ് പ്രതികൾ അടങ്ങിയ സംഘം ഡൽഹി നഗരത്തിലൂടെ ഓടുന്ന സ്വകാര്യ ബസിനുള്ളിൽ വച്ച് മെഡിക്കൽ വിദ്യാർത്ഥിയായ പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടി സുഹൃത്തിനൊപ്പം ഡൽഹി നഗരത്തിലൂടെ നടന്നു പോകുന്നതിനിടെ പ്രതികൾ ബസിനുള്ളിൽ വിളിച്ചു കയറ്റി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 2013 സെപ്റ്റംബർ 13 നാണ് കേസിലെ പ്രതികളെ പട്യാല ഹൗസ് കോടതി വധ ശിക്ഷയ്ക്കു വിധിച്ചത്.

തുടർന്നു പ്രതികൾ ഡൽഹി ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും അടക്കം വാദവുമായി പോയിരുന്നു. ഇതെല്ലാം കോടതി തള്ളി. തുടർന്നു രാഷ്ട്രപതിയ്ക്കു നൽകിയ ദയാഹർജി അടക്കം തള്ളപ്പെട്ടിരുന്നു. തുടർന്നു, വധശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിനായി വിവിധ മാർഗങ്ങൾ പ്രതികളും ഇവരുടെ അഭിഭാഷകരും സ്വീകരിച്ചു. ഏറ്റവും ഒടുവിൽ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി വ്യാഴാഴ്ചയും രണ്ടു ഹർജികൾ പ്രതികൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

രാത്രി 11.30 നും, 2.30 നും രണ്ടു ഹർജികൾ പരിഗണിച്ച കോടതി ഇത് രണ്ടും തള്ളുകയും ചെയ്തു. ജനുവരി 22 നായിരുന്നു കേസിൽ ആദ്യമായി മരണവാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ, പ്രതികൾ ഓരോരുത്തരായി കോടതിയെ സമീപിച്ചതോടെ ഇത് ഫെബ്രുവരി ഒന്ന്, മാർച്ച് മൂന്ന് എന്നിവിടങ്ങളിലേയ്ക്കു മാറ്റി വയ്‌ക്കേണ്ടി വന്നു. ഇതിനു ശേഷമാണ് ഇപ്പോൾ നാലാം തവണ മരണ വാറണ്ട് പുറത്തിറക്കിയതും വധ ശിക്ഷ നടപ്പാക്കിയതും.

പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ, പ്രകൃതി വിരുദ്ധ പീഡനം, കവർച്ച, ഇരയുടെ സുഹൃത്തിനു നേരെ വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രതികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനായി നൽകിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെ തന്നെ പ്രതികളെ വിളിച്ച് എഴുന്നേൽപ്പിച്ചു. തുടർന്നു, ഇവരെ നാലു പേരെയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള കണ്ടംഡ് സെല്ലിൽ എത്തിച്ചു. തുടർന്നു, ആറു പ്രതികളെയും അവരവരുടെ മതഗ്രന്ധങ്ങൾ വായിക്കാൻ നിയോഗിച്ചു. തുടർന്നു, കൃത്യം 5.15 ന് കറുത്ത തുണി കൊണ്ടു പ്രതികളുടെ മുഖംമൂടി. നാലു പേരെയും കഴുമരത്തിലേയ്ക്കു നീക്കി നിർത്തി. കൃത്യം 5.30 ന് തന്നെ അഞ്ചു പേരെയും തൂക്കിലേറ്റുകയായിരുന്നു.

അഞ്ചര മുതൽ ആറു വരെ മൃതദേഹം കഴുമരത്തിൽ കിടന്നു. തുടർന്നു ആറു മണിയോടെ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. വധശിക്ഷ നടപ്പാക്കുന്ന വിവരം അറിഞ്ഞ് നാലു പ്രതികളുടെയും മതാപിതാക്കളും ബന്ധുക്കളും ജയിലിൽ എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം കൈമാറും.

നിർഭയയുടെ മാതാപിതാക്കൾ തീഹാർജയിലിനു മുന്നിൽ എത്തിയിരുന്നു. വിധി നടപ്പാക്കുന്ന വിവരം അറിഞ്ഞ ഇന്ത്യൻ നീതി വ്യവസ്ഥയ്ക്ക് അഭിവാദ്യം അർപ്പിച്ച് നൂറുകണക്കിന് ആളുകളും തീഹാർജയിലിനു മുന്നിൽ ഒത്തു കൂടിയിരുന്നു.