ഈ ദിനം രാജ്യത്തെ പെൺമക്കളുടെതാണ് അവർക്ക് ഇത് പുതിയ പ്രഭാതമാണ്:സർക്കാരിനും നീതിപീഠത്തിനും നന്ദി: മാർച്ച് 20 ‘നിർഭയ ന്യായ് ദിവസമായി ആചരിക്കണമെന്ന് നിർഭയയുടെ മാതാപിതാക്കൾ
സ്വന്തം ലേഖകൻ
ഡൽഹി : ഈ ദിനം രാജ്യത്തെ പെൺമക്കളുടെതാണ് അവർക്ക് ഇത് പുതിയ പ്രഭാതമാണ്. സർക്കാരിനും നീതിപീഠത്തിനും നന്ദി. ഏറെ കാത്തിരിപ്പിനുശേഷം നീതി ലഭിച്ചെന്നു പ്രതികരിച്ച് നിർഭയയുടെ അമ്മ ആശാദേവി. പ്രതികളെ പോലെ ഞങ്ങളും അവസാന നിമിഷം വരെ പോരാടി. മാർച്ച് 20 ‘നിർഭയ ന്യായ്’ ദിവസമായി ആചരിക്കണമെന്നും നിർഭയയുടെ മാതാപിതാക്കൾ പ്രതികരിച്ചു.
ഇന്ന് നീതിയുടെ ദിനമാണെന്ന് നിർഭയയുടെ പിതാവ് ബദ്രി നാഥ് സിങ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകൾക്കും ഇന്ന് സന്തോഷിക്കാം. നിർഭയയും സന്തോഷിക്കുന്നുണ്ടാവുമെന്നും വിധി കേട്ട ശേഷം പിതാവ് പ്രതികരിച്ചു. കുറ്റം നടന്ന് ഏഴു വർഷവും മൂന്നു മാസത്തിനു ശേഷം ഇന്ന് രാവിലെ 5.30 നാണ് നിർഭയ കേസിലെ നാലു പ്രതികളെ തിഹാർ ജയിലിൽ ഇന്നു പുലർച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്. ആരാച്ചാർ പവൻ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group