play-sharp-fill
മോഹനൻ വൈദ്യരുടെ കുരുക്കു മുറുകുന്നു: ജാമ്യഹർജി കോടതി തള്ളി: ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു

മോഹനൻ വൈദ്യരുടെ കുരുക്കു മുറുകുന്നു: ജാമ്യഹർജി കോടതി തള്ളി: ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു

സ്വന്തം ലേഖകൻ

തൃശൂർ: കോവിഡിനും ക്യാൻസറിനും ചികിത്സ നടത്തിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യാജവൈദ്യൻ ചേർത്തല സ്വദേശി മോഹനൻ വൈദ്യരുടെ കുരുക്കു മുറുകുന്നു. വഞ്ചന, ആൾമാറാട്ടം, യോഗ്യതയില്ലാത്ത വ്യാജ ചികിത്സ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പീച്ചി പൊലീസ് എടുത്ത കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് വിയ്യൂർ ജയിലിൽ റിമാൻഡ് ചെയ്തു.


 

വൈദ്യരുടെ ജാമ്യഹർജിയും കോടതി തള്ളി. വ്യാജ ചികിത്സ നടത്തി കായംകുളത്ത് ഒന്നരവയസുകാരി മരിക്കാനിടയായ സംഭവമുൾപ്പെടെ ഒട്ടേറെ കേസിൽ പ്രതിയായ വൈദ്യർക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇയാളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകുമെന്ന് പീച്ചി എസ്ഐ വിപിൻ നായർ പറഞ്ഞു. പരബ്രഹ്മ ആയൂർവേദ സെന്ററിന്റെ നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ഷൈനിനെതിരെയും കേസെടുത്തു.

 

പട്ടിക്കാട് രായിരത്ത് റിസോർട്ടിലെ പരബ്രഹ്മ ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സക്കെത്തുന്ന പാരമ്പര്യവൈദ്യൻ ആലപ്പുഴ ചേർത്തല തണ്ണീർമുക്കം മതിലകം സ്വദേശി ബിന്ദുനിവാസിൽ മോഹൻ വൈദ്യരെയാണ് പീച്ചി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഡിഎംഒ ഡോ. കെകെ റീന, അസി. പൊലീസ് കമ്മീഷണർ വികെ രാജു എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് ബോധ്യമായത്. എവിടെയെല്ലാം ചികിത്സ നടത്തിയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.