play-sharp-fill

പതിനഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 64 ആയി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പതിനഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി. എന്നാൽ സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കാസർഗോഡ് ജില്ലയിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ആശുപത്രികളിൽ സൗകര്യങ്ങള് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതൽ രോഗികൾക്കുള്ള സാഹചര്യത്തിൽ കാസർഗോഡ് ജില്ല പൂർണമായും അടച്ചു. അവശ്യസർവീസുകളായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ തുറക്കാം. ഹോട്ടലുകളും റെസ്റ്റോറന്റുകളിലും […]

കൊറോണയെ തുരത്താൻ പ്ലാൻ എ,ബി,സി ; അരയും തലയും മുറുക്കി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനത്തെ തടയാൻ പ്ലാൻ എയും പ്ലാൻ ബിയും പ്ലാൻ സിയുമായി സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾ തന്നെ ആരോഗ്യ വകുപ്പ് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച 18 കമ്മിറ്റികളിൽ ഇൻഫ്രാസ്‌ട്രെക്ച്ചർ കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റൽ കോ ഓഡിനേഷൻ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയ കമ്മിറ്റികളാണ്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, മരുന്നുകൾ, […]

കേരളത്തിൽ പുതിയ നിയന്ത്രണങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്: അതീവ ജാഗ്രത പുലർത്തണമെന്ന് ചീഫ് സെക്രട്ടറിയും ആരോഗ്യമന്ത്രിയും: വീടുകളിൽ നിന്നും പരമാവധി പുറത്തിറങ്ങരുതെന്നും നിർദേശം

സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിലെ ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എന്നാൽ , കൊറോണ സ്ഥിരീകരിച്ച ഇന്ത്യയിലെ 75 ജില്ലകൾ അടച്ചിടുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് […]

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ വിവാഹം ലളിതമായി നടത്തും ; നടൻ മണികണ്ഠൻ ആചാരി

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ അടുത്ത മാസം നടക്കേണ്ട വിവാഹം ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറഞ്ഞു. ഏപ്രിൽ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയച്ചിരിക്കുന്നത്. എന്നാൽ കൊറോണയുടെ ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ചടങ്ങുമാത്രമായി വിവാഹം നടത്തുമെന്നും മണികണ്ഠൻ പറഞ്ഞു. കൊറോണയെയും നമ്മൾ മലയാളികൾ അതിജീവിക്കും. വിവാഹത്തിന് ആർഭാഗങ്ങൾ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിദ്ദേശങ്ങൾ പാലിക്കേണ്ടത് എല്ലാവരുടെയും കർത്തവ്യമാണെന്നും മണികണ്ഠൻ പറഞ്ഞു. അതേസമയം കൊറോണ ഭീതിയുടെ […]

കൊറോണ തടയാൻ കർശന നടപടി: വീട്ടിൽ നിന്നും പുറത്തിറങ്ങി കൂട്ടം കൂടിയാൽ പൊലീസ് കസ്റ്റഡിയിൽ എടുക്കും; 144 പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി: കോട്ടയത്തടക്കം ജനതാ കർഫ്യൂ തുടരും

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വ്യാപനം തടയാൻ കർശന നടപടിയുമായി ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും രംഗത്ത്. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജനതാ കർഫ്യൂ തിങ്കളാഴ്ചയും തുടരാനുള്ള നിർദേശമാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും പരമാവധി വീട്ടിൽ തന്നെ കഴിച്ചു കൂട്ടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. സംസ്ഥാനത്തെ കോട്ടയം അടക്കം ഏഴു ജില്ലകൾ അടച്ചിടും. കോട്ടയം ,പത്തനംതിട്ട , തിരുവനന്തപുരം , എറണാകുളം , മലപ്പുറം , കാസർകോട് , കണ്ണൂർ ജില്ലകളിൽ ജനത കർഫ്യൂ തുടരും. ഈ […]

കൊറോണ – കോവിഡ് ബാധ: തിങ്കളാഴ്ച കോട്ടയം അടക്കം ഏഴ് ജില്ലകൾ നിശ്ചലമാകും: 75 ജില്ലകൾ നിശ്ചലമാകും; കോട്ടയത്ത് അടക്കം അവശ്യസർവീസുകൾ മാത്രമെന്ന് കേന്ദ്രസർക്കാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കോട്ടയം അടക്കം സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം. രാജ്യത്തെ 75 ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളാണ് അടച്ചിടുന്നത്. കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ചു സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് പുറത്തു വിട്ടത്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്തെ ജില്ലകളാണ് ഇപ്പോൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. രോഗ […]

കൊറോണ വൈറസിനെതിരെ ഷെയ്ഖ് നിർദ്ദേശിച്ച മരുന്ന് എന്ന പേരിൽ ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധൻ പിടിയിൽ ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ കാസർഗോഡ്: കൊറോണ വൈറസിനെതിരെയുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധൻ പൊലീസ് അറസ്റ്റിൽ. കാസർഗോഡ് വിദ്യാനഗർ ചാലാ റോഡിൽ താമസിക്കുന്ന ഹംസയെയാണ് വിദ്യാനഗർ പൊലീസ് പിടിയിലായത്. ഇയാൾക്കൊപ്പം കെറോണ വൈറസിനെതിരായ മരുന്ന് എന്ന പേരിൽ തയ്യാറാക്കിയ ദ്രാവകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ഖ് നിർദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വിൽപന നടത്തിയത്. രോഗം ബാധിച്ചവർ ഈ മരുന്ന് കുടിച്ചാൽ രോഗം ഭേദമാകുമെന്നാണ് ഇയാളുടെ അവകാശ വാദം. കൂടാതെ രോഗം വരാതെ പ്രതിരോധിക്കാനും മരുന്നിന് കഴിയുമെന്നും ഇയാൾ വ്യാജ പ്രചാരണം […]

റെയിൽവേ സ്‌റ്റേഷനിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസമായി ജില്ലാ കളക്ടറും എസ്.പിയും; വെള്ളം നൽകി ഈസ്റ്റ് പൊലീസ്; ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് ജില്ലാ ആശുപത്രിയിൽ അഭയം; തേർഡ് ഐ ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: നാട്ടിലേയ്ക്കു പോകാനായി റെയിൽവേ സ്‌റ്റേഷനിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ ആട്ടിയോടിച്ച വിഷയത്തിൽ ഇടപെട്ട് ജില്ലാ കളക്ടറും എസ്.പിയും. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവും, ജില്ലാ പൊലീസ് മേധാവി ജി.ജയദേവും വിഷയത്തിൽ ഇടപെട്ടതോടെ 28 അംഗ ഇതര സംസ്ഥാന തൊഴിലാളികൾക്കു ജനറൽ ആശുപത്രിയിലെ 11 ആം വാർഡിൽ അഭയം ലഭിച്ചു. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ഇവർക്കു ലഭ്യമാക്കുകയും ചെയ്തു. തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത ശ്രദ്ധയിൽ പെട്ട  ജില്ലാ കളക്ടറും എസ്.പിയും പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്തിയത്. […]

കൊറോണ വൈറസ് ഭീതിയിൽ കേരളത്തിൽ നിന്നും ബംഗാളിലേക്ക് വണ്ടി കയറി ; ഇതരസംസ്ഥാന തൊഴിലാളിയെ ലക്ഷപ്രഭുവാക്കി ഭാഗ്യദേവത

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ ഭീതിയിൽ ജീവനും ഉപജ്ജീവന മാർഗവും നഷ്ടപ്പെടുമെന്ന ഭയത്താലും കേരളത്തിൽ നിന്നും ബംഗാളിലേക്ക് വണ്ടികയറിയ ഇതരസംസ്ഥാന തൊഴിലാളിയായ മരപ്പണിക്കാരനെ തേടി ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തിലാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് വഴിമുട്ടി നിൽക്കേ എടുത്ത ലോട്ടറി ടിക്കറ്റാണ് ബംഗാൾ സ്വദേശിയായ ഇജറുലിനെ ലക്ഷപ്രഭുവാക്കിയത്. കൊറോണ വൈറസ് ഭീതിയിൽ ദിവസങ്ങൾക്ക് മുൻപാണ് ഇജറുൽ കേരളത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. തന്റെ ഉപജ്ജീവനമാർഗം നഷ്ടപ്പെടുമോ എന്ന ചിന്തയിലാണ് ഇജറുൽ ബംഗാളിലേക്ക് വണ്ടി കയറിയത്.ഇതോടൊപ്പം തന്റെ കയ്യിലുളള പണം തീർന്നാൽ […]

നിരീക്ഷണത്തിലിരിക്കണമെന്ന അധികൃതരുടെ നിദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങിനടന്ന ഒൻപത് പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊല്ലം: വിദേശത്ത് നിന്ന് മടങ്ങിയെത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്ന ഒൻപതുപേർക്കെതിരെ കേസെടുത്തു. കൊല്ലത്ത് കുണ്ടറയിൽ രണ്ടു കുടുംബങ്ങളിലെ ഒൻപത് പേരാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ വിദേശത്ത് നിന്നും എത്തിയ ഇവരോട് പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ വീട്ടിലിരിക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറയുകയും ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. തുടർന്ന് ഇവരെ വീണ്ടും […]