play-sharp-fill
കൊറോണ – കോവിഡ് ബാധ: തിങ്കളാഴ്ച കോട്ടയം അടക്കം ഏഴ് ജില്ലകൾ നിശ്ചലമാകും: 75 ജില്ലകൾ നിശ്ചലമാകും; കോട്ടയത്ത് അടക്കം അവശ്യസർവീസുകൾ മാത്രമെന്ന് കേന്ദ്രസർക്കാർ

കൊറോണ – കോവിഡ് ബാധ: തിങ്കളാഴ്ച കോട്ടയം അടക്കം ഏഴ് ജില്ലകൾ നിശ്ചലമാകും: 75 ജില്ലകൾ നിശ്ചലമാകും; കോട്ടയത്ത് അടക്കം അവശ്യസർവീസുകൾ മാത്രമെന്ന് കേന്ദ്രസർക്കാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കോട്ടയം അടക്കം സംസ്ഥാനത്തെ ഏഴ് ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം. രാജ്യത്തെ 75 ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളാണ് അടച്ചിടുന്നത്. കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ചു സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് പുറത്തു വിട്ടത്.


കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്തെ ജില്ലകളാണ് ഇപ്പോൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇനി് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാകാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഈ ജില്ലകളിൽ അടിയന്തര സേവനങ്ങൾ മാത്രം മതിയെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. അവശ്യ സേവനങ്ങൾ മാത്രം ഇനി ഈ ജില്ലകളിൽ മതിയെന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര അഭ്യന്തര മന്ത്രി സംസാരിച്ചു. ഇതിനു ശേഷമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിരിയിരിക്കുന്നത്.

ഞായറാഴ്ച നടത്തിയ ജനതാ കർഫ്യൂവിന്റെ പിൻതുടർച്ചയായാണ് ഇപ്പോൾ പുതിയ തീരുമാനങ്ങൾ എത്തിയിരിക്കുന്നത്. മാർച്ച് 31 വരെ ട്രെയിൻ ഗതാഗതം പൂർണമായും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളും അവസാനിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാനം പൂർണമായും അടച്ചിടുന്നതായും പ്രഖ്യാപിച്ചു. രാജസ്ഥാനം സമ്പൂർണ അടച്ചിടലിന്റെ വഴിയിലാണ്.

എന്നാൽ, ഏത് രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകും എന്ന കാര്യത്തിൽ കൃത്യമായ നിർദേശം ഇനിയും കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഏത് രീതിയിലുള്ള നിയന്ത്രണം ഏർപ്പെടുത്തണം എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാനാവും എന്നതാണ് ലഭിക്കുന്ന സൂചന. ഇതിന്റെ ഭാഗമായി വൈകിട്ട് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ അവലോകന യോഗം ചേരും. ഈ യോഗത്തിനു ശേഷമാവും ഏത് രീതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തുക എന്നു തീരുമാനിക്കുക. ഏഴു ജില്ലകൾ ഏത് രീതിയിൽ നിശ്ചലമാകും എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടി വരിക.