play-sharp-fill
കൊറോണ വൈറസ് ഭീതിയിൽ കേരളത്തിൽ നിന്നും ബംഗാളിലേക്ക് വണ്ടി കയറി ; ഇതരസംസ്ഥാന തൊഴിലാളിയെ ലക്ഷപ്രഭുവാക്കി ഭാഗ്യദേവത

കൊറോണ വൈറസ് ഭീതിയിൽ കേരളത്തിൽ നിന്നും ബംഗാളിലേക്ക് വണ്ടി കയറി ; ഇതരസംസ്ഥാന തൊഴിലാളിയെ ലക്ഷപ്രഭുവാക്കി ഭാഗ്യദേവത

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ ഭീതിയിൽ ജീവനും ഉപജ്ജീവന മാർഗവും നഷ്ടപ്പെടുമെന്ന ഭയത്താലും കേരളത്തിൽ നിന്നും ബംഗാളിലേക്ക് വണ്ടികയറിയ ഇതരസംസ്ഥാന തൊഴിലാളിയായ മരപ്പണിക്കാരനെ തേടി ഭാഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തിലാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് വഴിമുട്ടി നിൽക്കേ എടുത്ത ലോട്ടറി ടിക്കറ്റാണ് ബംഗാൾ സ്വദേശിയായ ഇജറുലിനെ ലക്ഷപ്രഭുവാക്കിയത്.


കൊറോണ വൈറസ് ഭീതിയിൽ ദിവസങ്ങൾക്ക് മുൻപാണ് ഇജറുൽ കേരളത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. തന്റെ ഉപജ്ജീവനമാർഗം നഷ്ടപ്പെടുമോ എന്ന ചിന്തയിലാണ് ഇജറുൽ ബംഗാളിലേക്ക് വണ്ടി കയറിയത്.ഇതോടൊപ്പം തന്റെ കയ്യിലുളള പണം തീർന്നാൽ കുടുംബത്തെ എങ്ങനെ പോറ്റുമെന്ന ഭയവും ഇദ്ദേഹത്തെ കേരളം വിടാൻ പ്രേരിപ്പിച്ചു. അതിനിടെ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ട്രെയിനുകൾ മാറി കയറിയാണ് ഇജറുൽ മിർസാപൂറിലെ നാട്ടിലെത്തിയത്. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറുന്നത്.ലോട്ടറി അടിച്ച വിവരം അറിഞ്ഞ് രണ്ടുമുറിയുളള ചെറിയ വീട്ടിലേക്ക് ആളുകൾ ഒഴുകി എത്തുകയാണ്. ഭാര്യയും മൂന്നു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രമയമാണ് ഇജറുൽ. ഒരു വലിയ വീട് വെയ്ക്കണം, സ്വന്തമായി ബിസിനസ് തുടങ്ങണം എന്നിങ്ങനെ നിരവധി മോഹങ്ങളാണ് ഇജറുലിന് ഇപ്പോഴുളളത്‌