കേരളത്തിൽ പുതിയ നിയന്ത്രണങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്: അതീവ ജാഗ്രത പുലർത്തണമെന്ന് ചീഫ് സെക്രട്ടറിയും ആരോഗ്യമന്ത്രിയും: വീടുകളിൽ നിന്നും പരമാവധി പുറത്തിറങ്ങരുതെന്നും നിർദേശം
സ്വന്തം ലേഖകൻ
കോട്ടയം : കേരളത്തിലെ ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ , കൊറോണ സ്ഥിരീകരിച്ച ഇന്ത്യയിലെ 75 ജില്ലകൾ അടച്ചിടുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.
സർക്കാർ നിർദേശങ്ങൾ ഇങ്ങനെ
അടച്ചിടുന്ന ജില്ലകളിൽ അത്യാവശ്യ സർവീസ് മാത്രം
കേരളത്തിൽ7 ജില്ലകളിൽ സ്റ്റേ അറ്റ് ഹോം തുടരും
ആവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാം അടക്കും
സുപ്പർ മാർക്കറ്റുകളിൽ അഞ്ച് മുതൽ ഏഴുവരെ ആളുകൾക്ക് മാത്രം പ്രവേശനം.
ഒന്നിലധികം ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുത്.
കേരളത്തിലെ മുഴുവൻ കളക്ടർമാർക്കും എന്തു നടപടി സ്വീകരിക്കാനും അധികാരം നൽകി.
കൊറോണ-കോട്ടയം ജില്ലയിലെ വിവരങ്ങള്‍
1. ജില്ലയില്‍ ഞായറാഴ്ച ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ – 1
(ദുബായില്‍നിന്നെത്തിയ 60കാരന്‍ ജനറല്‍ ആശുപത്രിയില്‍)
2. ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഞായറാഴ്ച ഒഴിവാക്കപ്പെട്ടവര്‍ – 0
3. ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ -6
(5 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലും)
4. ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍-278
5. ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ (ആകെ) – 2416
6. ജില്ലയില്‍ ഇതുവരെ പരിശോധിച്ച സാമ്പിളുകള്‍ -176
7. പോസിറ്റീവ് – 2
8. നെഗറ്റീവ് – 155
9. ഫലം വരാനുള്ളവ -16
10. നിരാകരിച്ചവ-3
11. ഫലം വന്ന സാമ്പിളുകള്‍- 29
(ഇവയില്‍ എല്ലാം നെഗറ്റീവ്. ഇതില്‍ ഏഴു പേര്‍ വിദേശ പൗരന്‍മാര്‍)
12. പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍-8
13. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ആകെ)-129
14. സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍(ആകെ)-461
15. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധനയ്ക്ക് വിധേയരായ യാത്രക്കാര്‍ – 1204
16. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധനയ്ക്ക് വിധേയരായവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ – 0
17. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പരിശോധനയ്ക്ക് വിധേയരായ ആകെ യാത്രക്കാര്‍ -15668
18. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍-77
19. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ-1323
20. ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ – 32
21 ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ (ആകെ)-187
22. ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ സന്ദര്‍ശിച്ച വീടുകള്‍ -408