play-sharp-fill
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ വിവാഹം ലളിതമായി നടത്തും ; നടൻ മണികണ്ഠൻ ആചാരി

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ വിവാഹം ലളിതമായി നടത്തും ; നടൻ മണികണ്ഠൻ ആചാരി

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ അടുത്ത മാസം നടക്കേണ്ട വിവാഹം ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറഞ്ഞു.


ഏപ്രിൽ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയച്ചിരിക്കുന്നത്. എന്നാൽ കൊറോണയുടെ ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ചടങ്ങുമാത്രമായി വിവാഹം നടത്തുമെന്നും മണികണ്ഠൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണയെയും നമ്മൾ മലയാളികൾ അതിജീവിക്കും. വിവാഹത്തിന് ആർഭാഗങ്ങൾ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിദ്ദേശങ്ങൾ പാലിക്കേണ്ടത് എല്ലാവരുടെയും കർത്തവ്യമാണെന്നും മണികണ്ഠൻ പറഞ്ഞു.

അതേസമയം കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ 75 ജില്ലകളിൽ തിങ്കളാഴ്ച അടച്ചിടും