play-sharp-fill

കോവിഡ് 19 : പോത്തൻകോടും പരിസരപ്രദേശവും മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിൽ പ്രഖ്യാപിച്ചു: രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്ത പോത്തൻകോടും പരിസര പ്രദേശങ്ങളും മൂന്നാഴ്ച സമ്പൂർണ്ണ അടച്ചിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോവിഡ് രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.   വിദേശത്ത് നിന്ന് വന്നവരും കോവിഡ് ബാധ പ്രദേശത്ത് നിന്ന് വന്നവരും 1077 എന്ന നമ്പറിൽ കോൾ സെൻററുമായി ബന്ധപ്പെടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി. മരിച്ച രോഗ ബാധിതന്റെ റൂട്ട് മാപ്പിലെ ആശയക്കുഴപ്പം തുടരുന്നതിനാൽ പോത്തൻകോട് പ്രദേശം പൂർണമായും അടച്ചിടുന്നതിനു […]

ലോക്ക് ഡൗൺ കാലത്ത് കേരള പൊലീസിൽ ഒരു യാത്രയയപ്പ് ; കോഴിക്കോട് ഡി.സി.പിക്ക് യാത്രയയപ്പ് സന്ദേശം നൽകിയത് വയർലെസ് വഴി

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച എട്ടാം ദിനവും കോഴിക്കോട് ഡി.സി.പി എ.കെ ജമാലുദ്ദീൻ ഐ.പി.എസിന്റെ സർവീസിലെ അവസാന ദിനവുമായിരുന്നു ഇന്ന്. പൊലീസ് സേലയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ യാത്രയപ്പ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വലിയ രീതിയിലാണ് നടത്തുന്നത്. എന്നാൽ, കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ആ യാത്രയയപ്പ് സന്ദേശം ഇന്ന് എല്ലാവരും കേട്ടത് രാവിലെ വയർലസ് സന്ദേശത്തിലൂടെയാണ്. കോഴിക്കോട് സിററി പൊലീസ് സ്‌റ്റേഷന് കീഴിലെ പോലീസുകാർ തങ്ങളുടെ ലോക്ഡൗൺ ദിവസം ആരംഭിച്ചത് തന്നെ ഈ സന്ദേശം കേട്ടുകൊണ്ടായിരുന്നു.ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ […]

കൃഷി നോക്കാനെത്തിയ സഹോദരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി ; സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ അരുംകൊല പാലാ പൈകയ്ക്ക് സമീപം

സ്വന്തം ലേഖകൻ കോട്ടയം : സ്വത്തു തർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ സഹോരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി. പാലാ പൈകയ്ക്ക് സമീപം വിളക്കുമാടം മുകുളേൽപീടികയിലാണ് സംഭവം നടന്ന്ത്. ഓമശേരിൽ കുട്ടപ്പൻ (78) ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടപ്പനെ വെട്ടിയ സഹോദരൻ മോഹനനും ഇയാളുടെ മകനും ഒളിവിലാണ്. സ്വത്ത് വീതം വയക്കുന്നത് സംബന്ധിച്ച് ദീർഘനാളുകളായി കുട്ടപ്പനും മോഹനനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ലോട്ടറി തൊഴിലാളിയും കാൻസർരോഗിയുമായ മോഹനനാണ് തറവാട്ടിൽ താമസിച്ചിരുന്നത്. ഇടമറ്റത്താണ് കുട്ടപ്പന്റെ താമസിച്ച് വന്നിരുന്നത്. സ്വത്ത് ഭാഗം വയ്ക്കാത്തത് സംബന്ധിച്ച തർക്കത്തിനിടെ, നാളുകൾക്ക് മുൻപ് മോഹനന്റെ സ്‌കൂട്ടർ കുട്ടപ്പൻ […]

അസുഖം വന്നാൽ ചികിത്സയ്ക്ക് മാത്രമല്ല വിവാഹം ചെയ്യണമെങ്കിലും കാസർഗോഡ് ചെറുപ്പക്കാർ അതിർത്തി കടക്കണം ; ജില്ലയിലെ സ്ത്രീ-പുരുഷ അനുപാതത്തിന്റെ കണക്കുകൾ ഇങ്ങനെ…,

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് പലയിടത്തും ചെറുപ്പക്കാർക്ക് വിവാഹത്തിന് പെൺകുട്ടികളെ കിട്ടാത്തത പുതിയ വിഷയമല്ലാതായി മാറിയിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് കാസർഗോഡ് ജില്ലയിലെ കാര്യം. ജില്ലയിലെ കൂലിപ്പണിക്കാരായ യുവാക്കളിൽ പലർക്കും വിവാഹം ചെയ്യാൻ പെൺകുട്ടികളെ ലഭിക്കാറില്ല. ഇതോടെ ജില്ലയിലെ പലരും മംഗളൂരുവിലും കുടകിലുമെത്തി പെൺകുട്ടികളെ കണ്ടെത്തുന്നതാണ് അടുത്ത് കാലത്ത് ഉണ്ടായ കാഴ്ച. വിവാഹത്തിന് ഇടനിലക്കാരാവുന്നവരിൽ പലരും അര ലക്ഷം വരെ കമ്മീഷൻ തുകയായി പറ്റുന്നതും നാട്ടുനടപ്പായും മാറിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പെട്ടെന്ന് ഒരു കാലത്ത് ഉണ്ടായി വന്നതല്ല.സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ […]

കണ്ണൂരും ഭീതിയുടെ നിഴലിലേയ്‌ക്കോ : കൊറോണ ബാധിതരുടെ എണ്ണം അൻപതിനോട് അടുക്കുന്നു; നിരീക്ഷണത്തിൽ കഴിയുന്നവർ പതിനായിരത്തിനു മുകളിൽ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരെ ഭീതിയിലാഴ്ത്തുന്ന കണക്കുകളാണ് നിലവിൽ പുറത്തു വരുന്നത്. കൊറോണ രോഗ ബാധ ഏറ്റവും ഭീകരമായി തുടരുന്ന കാസർകോട് ജില്ലയോട് കിടപിടിക്കും വിധം കണ്ണൂരിൽ രോഗ വ്യാപനം. ഏറ്റവും ഒടുവിൽ 11 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗികൾ 46 ആണ്.   ഇത് ഉടൻ അൻപത് കടക്കുമെന്നാണ് ആശങ്ക. നിരീക്ഷണത്തിൽ കഴിയുന്നവർ 10, 904പേരായതോടെയാണ് ആശങ്ക വ്യാപിക്കുന്നത്. പ്രവാസി കുടുംബങ്ങളിലേക്ക് കൂടി രോഗം വ്യാപിക്കുന്നതോടെ ഇവരുമായി ബന്ധപ്പെട്ടവരും ഭയത്തിലുമാണ്.കണ്ണൂരിൽ കോട്ടയം പൊയിൽ, മൂര്യാട് സ്വദേശികളായ രണ്ടു പേർക്കും, ചമ്പാട്, […]

കാസർകോട് ജില്ലയിൽ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്: ഹോട്ട് സ്‌പോട്ട് പട്ടിക പുറത്തുവന്നതിനു പിന്നാലെയാണ് നിയന്ത്രണം : അവശ്യസാധനങ്ങൾ വാങ്ങാൻ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയക്കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ്. ആരോഗ്യ വകുപ്പ് രാജ്യത്തെ കൊറോണ ഹോട്ട് സ്‌പോട്ട് ജില്ലകളിൽ കാസർഗോഡ് ഉൾപ്പെടുത്തിയിരുന്നു. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കിയത്.   പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ 9497935780 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാൽ മതിയെന്നാണ് നിർദേശം.   കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശിയും മരിച്ചു. […]

ലാത്തിയും ഏത്തവുമല്ല , പാട്ടാണ് പൊലീസിന് ആയുധം: യതീഷ് ചന്ദ്രമാർ കണ്ടു പഠിക്കുക പൊലീസിലെ ഈ പാട്ടുകാരനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് വെളിയിലിറങ്ങുന്നവരെ ഏത്തമിടീപ്പിച്ച കേരളപൊലീസിന് മാതൃകയാക്കാൻ ജനങ്ങളെ വീട്ടിലിരുത്താൻ പാട്ടുപാടിയ ഛത്തീസ്ഗഡ് പൊലീസിന്റെ ഒരു കഥയുണ്ട്. കേരളത്തിൽ പുറത്തിറങ്ങുന്നവരെ വീട്ടിലെത്തിക്കാൻ ലാത്തിച്ചാർജ് അടക്കമുള്ള മാർഗങ്ങളാണ് കേരള പൊലീസ് സ്വീകരിക്കുന്നത്. അപ്പോഴാണ് ഛത്തീസ്ഗഡ് പൊലീസിലെ അഭിനവ് ഉപാധ്യായ ലോക്ക് ഡൗൺ കാലത്ത് പാട്ടുപാടി ജനങ്ങളെ ബോധവൽകരിച്ചത്. ‘ഷോർ’ എന്ന ബോളിവുഡ് സിനിമയിലെ ‘ഏക് പ്യാർ നഗ്മ ഹേയ്’ എന്ന ഗാനത്തിന്റെ ഈണത്തിലാണ് ജനങ്ങളെ വീട്ടിലിരുത്താൻ അഭിനവ് കോവിഡ് ഗാനം തയാറാക്കിയത്. ബിലാസ്പുരിലെ ജനവാസ മേഖലയിൽ എത്തിയ ഇദ്ദേഹം മൈക്കിലൂടെ […]

കോവിഡ് 19: ലോകത്ത് മരിച്ചവരുടെ എണ്ണം 37,780 ആയി ഉയർന്നു ; 24 മണിക്കൂറിനുളളിൽ 3,715 പേർ വിവിധ രാജ്യങ്ങളിലായി മരണമടഞ്ഞു; ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു

  സ്വന്തം ലേഖകൻ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 37,780 ആയി വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 3,715 പേരാണ് വിവിധ രാജ്യങ്ങളിലായി മരണത്തിനു കീഴടങ്ങിയത്. 7.84 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.   കൊറോണയാൽ വലയുന്ന അമേരിക്കയിൽ ഇന്നലെ 565 പേർ മരിക്കുകയും പുതിയതായി 19,988 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ 1.63 ലക്ഷം കൊറോണ ബാധിതർ അമേരിക്കയിൽ തന്നെ. ഇറ്റലിയിൽ ഇന്നലെ 812 പേർ മരിച്ചു. 4.050 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. […]

ഭയപ്പെടുത്തുന്ന റിപ്പോർട്ടുമായി ആരോഗ്യ വകുപ്പ് : രാജ്യത്തെ പത്ത് കോവിഡ് ഹോട്ട് സ്പോട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ: പത്തനംതിട്ടയും കാസർകോടും പട്ടികയിൽ

സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 10 കൊവിഡ് ഹോട്ട് സ്പോട്ടുകൾ ആരോഗ്യവിഭാഗം കണ്ടെത്തി. കേരളത്തിലെ രണ്ട് ജില്ലകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കാസർഗോഡ്, പത്തനംതിട്ട എന്നീ പ്രദേശങ്ങളാണ് രാജ്യത്തെ പത്ത് കൊവിഡ് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്.   ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഡൽഹിയിലെ നിസാമുദിൻ, ദിൽഷാദ് ഗാർഡൻ, ഉത്തർ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭിൽവാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, എന്നിവയാണ് മറ്റ് ഹോട്ട് സ്പോട്ടുകൾ.   […]

മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കൻ മരിച്ചു ; മരിച്ചത് മലപ്പുറം എടക്കര സ്വദേശി

സ്വന്തം ലേഖകൻ മലപ്പുറം: മുംബൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു. മലപ്പുറം എടക്കര സ്വദേശിയാണ് മരിച്ചത്. കുമ്പളം പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ് (58) ആണ് മരിച്ചത്. മുംബൈയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന അദ്ദേഹം അപകടത്തിൽ പരിക്കേറ്റതിനേത്തുടർന്ന് നാട്ടിൽ ചികിത്സക്കായി എത്തിയതായിരുന്നു.എന്നാൽ ഇയാളുടെ മരണകാരണം കോവിഡ് ബാധയാണോ എന്ന് അറിയാൻ പരിശോധന നടത്തുമെന്നാണ് വിവരം. സ്രവ പരിശോധന നടത്തിയാൽ മാത്രമേ മരണ കാരണം കൊറോണ വൈറസ് ബാധയാണോ എന്ന് അറിയാൻ സാധിക്കൂ. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊറോണ മരണവും തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിൽ […]