play-sharp-fill
കൃഷി നോക്കാനെത്തിയ സഹോദരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി ; സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ അരുംകൊല പാലാ പൈകയ്ക്ക് സമീപം

കൃഷി നോക്കാനെത്തിയ സഹോദരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി ; സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ അരുംകൊല പാലാ പൈകയ്ക്ക് സമീപം

സ്വന്തം ലേഖകൻ

കോട്ടയം : സ്വത്തു തർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ സഹോരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി. പാലാ പൈകയ്ക്ക് സമീപം വിളക്കുമാടം മുകുളേൽപീടികയിലാണ് സംഭവം നടന്ന്ത്. ഓമശേരിൽ കുട്ടപ്പൻ (78) ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടപ്പനെ വെട്ടിയ സഹോദരൻ മോഹനനും ഇയാളുടെ മകനും ഒളിവിലാണ്.


സ്വത്ത് വീതം വയക്കുന്നത് സംബന്ധിച്ച് ദീർഘനാളുകളായി കുട്ടപ്പനും മോഹനനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ലോട്ടറി തൊഴിലാളിയും കാൻസർരോഗിയുമായ മോഹനനാണ് തറവാട്ടിൽ താമസിച്ചിരുന്നത്. ഇടമറ്റത്താണ് കുട്ടപ്പന്റെ താമസിച്ച് വന്നിരുന്നത്. സ്വത്ത് ഭാഗം വയ്ക്കാത്തത് സംബന്ധിച്ച തർക്കത്തിനിടെ, നാളുകൾക്ക് മുൻപ് മോഹനന്റെ സ്‌കൂട്ടർ കുട്ടപ്പൻ തീവച്ച് നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള വിരോധവും സഹോദരങ്ങൾ തമ്മിൽ നിലനിന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തറവാട് വീടിന് സമീപം കുട്ടപ്പനും കൃഷി ചെയ്തിരുന്നു. ഇത് തനിയ്ക്ക് പറഞ്ഞുവച്ചിരുന്ന ഭാഗമാണെന്നായിരുന്നു കുട്ടപ്പൻ അവകാശപ്പെട്ടിരുന്നു. ഇതേതുടർന്ന് കൃഷി നോക്കുന്നതിനായി കുട്ടപ്പൻ എത്തിയപ്പോഴാണ് മോഹനൻ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്നത്. മോഹനനനും വീട്ടുകാരും തന്നെ 108 ആംബുലൻസ് വിളിച്ചുവരുത്തി. മോഹനന്റെ മകനാണ് കുട്ടപ്പനെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മരണം സംഭവിച്ചിരുന്നു. തുടർന്ന് മോഹനും മകനും ഒളിവിൽ പോവുകയായിരുന്നു. കുട്ടപ്പന്റെ മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലാണ്.