play-sharp-fill

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ : നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിച്ച് നൽകും ; റേഷൻ വിതരണ ക്രമീകരണം ഇങ്ങനെ…..

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം റേഷൻ കടയിലെത്തി വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിച്ച് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷൻ വാങ്ങനെത്തുന്നവർ നിൽക്കുന്ന വരിയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂ. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ […]

പായിപ്പാടും പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളി പ്രതിഷേധം: കുറ്റക്കാരെ കണ്ടെത്തണം കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം : പായിപ്പാടും പെരുമ്പാവൂരിലും നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരായിരുന്നാലും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൻ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ ലംഘനം നടത്താൻ തൊഴിലാളികളെ ചിലർ പ്രേരിപ്പിച്ചെന്നും ഒന്നിലധികം പേരുടെ ഗൂഢാലോചന ഇക്കാര്യത്തിൽ ഉണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അത്തരക്കാരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പിലായില്ല. പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചപ്പൊൾ നടപടികളിൽ നിന്ന് സർക്കാർ പിന്നാക്കം പോകുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദ സംഘടനയായ […]

കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധി: എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകിയതായി തോമസ് ചാഴിക്കാടൻ : ജില്ലയിലെ ആശുപത്രികളിലേയ്ക്ക് കൂടുതൽ തുക അനുവദിക്കുമെന്നും എം.പി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എം.പി ഫണ്ടിൽ നിന്നും തുക മാറ്റി. 2020-2021 സാമ്പത്തിക വർഷത്തെ എം പി ഫണ്ടിൽനിന്നും ഒരു കോടി രൂപ കേന്ദ്രസർക്കാരിന്റെ കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് മാറ്റുവാൻ നിർദ്ദേശം നൽകിയതായി തോമസ് ചാഴികാടൻ എം. പി. അറിയിച്ചു.   എല്ലാ എം പി മാരും എം പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് മാറ്റുവാൻ അനുമതിപത്രം നൽകണമെന്ന് ലോക്സഭാ സ്പീക്കർ അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതിപത്രം നൽകിയത്. […]

കൊറോണയിൽ ഭീതയൊഴിയാതെ കേരളം : സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; നിരീക്ഷണത്തിൽ കഴിയുന്നവർ ഒന്നരലക്ഷത്തിലധികം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിങ്കളാഴ്ച ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരപീകരിച്ചു. തിരുവനന്തപുരത്ത് 2, കാസർഗോഡ് 2, കൊല്ലം 1, തൃശൂർ 1 കണ്ണൂർ 1 എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 215 ആയി. 1,63,129 പേർ നിലവിൽ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച മാത്രം 150 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാസർഗോഡിനായി പ്രത്യേക ആക്ഷൻ പ്ലാനും, ടെസ്റ്റിന് പ്രത്യേക സംവിധാനവും രൂപീകരിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 6381 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. […]

കിടപ്പുരോഗികൾക്ക് കൈത്താങ്ങായി അടിയന്തര സഹായം നൽകും : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : നിരാലംബരായ കിട്ടുരോഗികൾക്ക് കൈത്താങ്ങായി അടിയന്തിരസഹായം നൽകാൻ കേരളാ കോൺഗ്രസ്സ് (എം) തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ്സ് (എം) ന്റെ നേതൃത്വത്തിള്ള സഹകരണസ്ഥാപനങ്ങൾ ആയിരം രൂപയുടെ അടിയന്തിര സഹായമാണ് നൽകുന്നത്. ഓരോ സഹകരണ സ്ഥാപനും തങ്ങളുടെ പ്രവർത്തന പരിധിയിൽപ്പെട്ട പാലിയേറ്റീവ് കെയറിൽ കഴിയുന്ന പാവപ്പെട്ട രോഗികളെ പ്രത്യേകമായി തെരെഞ്ഞെടുത്താവും ധനസഹായം നൽകുക. കോവിഡ് ദുരന്തകാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന സന്ദേശമാണ് നൽകാനാഗ്രഹിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.

കൊറോണക്കാലത്ത് ഡോക്ടറുടെ കുറുപ്പടിയുമായി മദ്യം വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; ജീവിതം തന്നെ തകർക്കാൻ ഈ ഒരൊറ്റ കുറിപ്പടി മതിയാവും..! സർക്കാർ ജോലി കിട്ടില്ല, വണ്ടിയോടിക്കാൻ പറ്റില്ല.. എന്തിന് വിമാനത്തിൽ പോലും യാത്ര നിഷേധിക്കപ്പെട്ടേക്കും..! ഇത് വായിച്ച ശേഷം ആലോചിക്കൂ കൊറോണക്കാലത്ത് മദ്യപിക്കണോ എന്ന്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് സർക്കാരിന്റെ നിർദേശം അനുസരിച്ച് ഡോക്ടറുടെ കുറിപ്പടിമായി മദ്യം വാങ്ങാൻ എത്തുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണി. ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് മദ്യം വാങ്ങാൻ എക്‌സൈസ് ഓഫിസിൽ എത്തിയാൽ, നിങ്ങൾ ആജീവനാന്തകാലം മുഴുവൻ ആൾക്കഹോളിക്ക് എന്നു മുദ്രകുത്തപ്പെടും..! പല മേഖലകളിലും അൾക്കഹോളിക്കുകൾക്കു വിലക്കുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ നിങ്ങൾക്കും ഇത്തരം വിലക്കുണ്ടാകാനും ഇത് ഇടയാക്കുമെന്ന് ആരോഗ്യ രംഗത്ത് വിദഗ്ധർ പറയുന്നു. മദ്യം വാങ്ങാൻ കുറുപ്പടി വാങ്ങാൻ എത്തുന്നവർക്കു ഡോക്ടർ നൽകുന്നത് ഇയാൾ അമിത മദ്യാസക്തിയുള്ള ആളാണ് എന്ന സർട്ടിഫിക്കറ്റാണ്. ഇത് […]

കോവിഡ്19 ദുരിതാശ്വാസ നിധി : ഒരു ലക്ഷം രൂപ സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ: എല്ലാവരും തങ്ങളാൽ ആകുന്നത് ചെയ്യണമെന്ന് അഭ്യർത്ഥന

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണയെ പ്രതിരോധിക്കാനാണ് സംഭാവന നൽകിയത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരും തങ്ങളാൽ ആകുന്നത് ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി. മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും മറ്റ് ജനപ്രതിനിധികളുമൊക്കെ വരുംദിവസങ്ങളിൽ സംഭാവന നൽകുമെന്നാണ് സൂചന. സിനിമാ മേഖലയിൽ നിന്നുള്ളവരും സംഭാവനകൾ നൽകാൻ ആരംഭിച്ചു. രാജ്യത്ത് കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കായും രാജ്യത്തെ മുഴുവൻ […]

ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : ജോസ് .കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇതുമായി ബന്ധപ്പെട്ട് നിവേദനം എം.പി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും, ധനമന്ത്രി തോമസ് ഐസക്കിനും നൽകി. മഹാവ്യാധിയായ കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പേരിൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങരുത് എന്ന സർക്കാർ തീരുമാനത്തിന് എതിരായി പൊതുമേഖല സ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർക്ക് തന്നെ ശമ്പളം മുടങ്ങുന്ന […]

ഇടതുപക്ഷക്കാരനല്ല ;സന്നദ്ധ സേവനത്തിന് തയ്യാറായി രജിസ്റ്റർ ചെയ്ത യുവാക്കളെ മാറ്റി നിർത്തുന്നു: കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന് ബി.ജെ.പി നേതാവ് എൻ .ഹരി 

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ സന്നദ്ധ സേവനത്തിന് തയ്യാറായി രജിസ്ട്രർ ചെയ്ത യുവാക്കളെ ഇടതുപക്ഷക്കാരനല്ല എന്ന ഒറ്റക്കാരണത്താൽ മാറ്റി നിർത്തുന്നത് അനുവദിക്കാനാവില്ല എന്ന് എൻ .ഹരി .പ്രളയമുൾപ്പടെയുള്ള ദുരന്തമുഖത്ത് നിസ്വാർത്ഥ സേവനമനുഷ്ടിച്ച യുവാക്കളെയാണ് ഭരണകക്ഷിയുടെ താത്പര്യാർത്ഥം മാറ്റി നിർത്തപ്പെട്ടിരിക്കുന്നത്.   സർക്കാർ വെബ്‌സൈറ്റിൽ രജിസ്ട്രർ ചെയ്ത യുവാക്കൾ പഞ്ചായത്തിൽ പോയി അന്വേഷിച്ചപ്പോഴാണ് അധികൃതരുടെ കള്ളകളി പുറത്താവുന്നത് .മുഴുവൻ തലങ്ങളിലും സി.പി.എം, ഡി വൈ എഫ് ഐ പ്രവർത്തകരേ തിരുകി കയറ്റിയിരിക്കുകയാണ് .പാർട്ടിക്കാരല്ലാത്തവർ വിവരമന്വേഷിക്കുവാൻ   പഞ്ചായത്തിലെത്തിയാൽ ,ആളുകൾ തികഞ്ഞെന്നും ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത് […]

അവസാനിക്കാതെ ദുരഭിമാനക്കൊലകൾ : അന്യസമുദായത്തിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തി ; സംഭവം ചെന്നൈയിൽ

സ്വന്തം ലേഖകൻ ചെന്നൈ: രാജ്യത്ത് ഇനിയും അവസാനിക്കാതെ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകൾ. അന്യസമുദായത്തിൽ നിന്നുള്ള യുവതിയെ പ്രണയിച്ചതിന് യുവാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. യുവതിയുടെ അച്ഛനും ബന്ധുവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ചെന്നൈ തിരുവണ്ണാമല ആരണി താലൂക്കിൽ കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൊറപ്പൻ തങ്ങൾ ഗ്രാമത്തിൽ താമസിക്കുന്ന എം സുധാകർ (25) നെയാണ് യുവതിയുടെ അച്ഛനും ബന്ധുവും ചേർന്നാണ് കൊലപ്പെടുത്തിയത്. അയൽഗ്രാമത്തിൽ നിന്നുള്ള ശർമിള (19) എന്ന യുവതിയുമായി സുധാകർ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും വ്യത്യസ്ത സമുദായാംഗങ്ങളായിരുന്നതിനാൽ […]