ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : ജോസ് .കെ.മാണി

ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : ജോസ് .കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം : നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇതുമായി ബന്ധപ്പെട്ട് നിവേദനം എം.പി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും, ധനമന്ത്രി തോമസ് ഐസക്കിനും നൽകി.

മഹാവ്യാധിയായ കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പേരിൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങരുത് എന്ന സർക്കാർ തീരുമാനത്തിന് എതിരായി പൊതുമേഖല സ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർക്ക് തന്നെ ശമ്പളം മുടങ്ങുന്ന സ്ഥിതിയാണുളളത്. നിലവിൽ തൊഴിലാളികൾക്ക് ശമ്പളം നൽകാതെ 4000 രൂപ മാത്രം അഡ്വാൻസ് ആയി നൽകിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ 2019-20 വർഷത്തെ പ്രവർത്തനമൂലധനത്തിന്റെ ഭാഗമായി ട്രാവൻകൂർ സിമന്റ്‌സിന് അനുവദിച്ച മൂന്നുകോടി രൂപയിൽ 1.18 കോടി രൂപ ലഭ്യമായിട്ടില്ല. ഈ തുകയും അടിയന്തിരമായി ലഭ്യമാക്കി ട്രാവൻകൂർ സിമന്റ്‌സ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരം കാണുകയും, ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.