കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധി: എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകിയതായി തോമസ് ചാഴിക്കാടൻ : ജില്ലയിലെ ആശുപത്രികളിലേയ്ക്ക് കൂടുതൽ തുക അനുവദിക്കുമെന്നും എം.പി

കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധി: എം.പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകിയതായി തോമസ് ചാഴിക്കാടൻ : ജില്ലയിലെ ആശുപത്രികളിലേയ്ക്ക് കൂടുതൽ തുക അനുവദിക്കുമെന്നും എം.പി

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എം.പി ഫണ്ടിൽ നിന്നും തുക മാറ്റി. 2020-2021 സാമ്പത്തിക വർഷത്തെ എം പി ഫണ്ടിൽനിന്നും ഒരു കോടി രൂപ കേന്ദ്രസർക്കാരിന്റെ കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് മാറ്റുവാൻ നിർദ്ദേശം നൽകിയതായി തോമസ് ചാഴികാടൻ എം. പി. അറിയിച്ചു.

 

എല്ലാ എം പി മാരും എം പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ കോവിഡ്-19 പ്രതിരോധ നിയന്ത്രണ നിധിയിലേയ്ക്ക് മാറ്റുവാൻ അനുമതിപത്രം നൽകണമെന്ന് ലോക്സഭാ സ്പീക്കർ അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതിപത്രം നൽകിയത്. ഇതുകൂടാതെ 2019-2020 സാമ്പത്തിക വർഷത്തെ എം പി ഫണ്ടിൽ നിന്നും 87.50 ലക്ഷം രൂപ കോട്ടയം മെഡിക്കൽ കോളജ്, പാലാ ജനറൽ ആശുപത്രി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നിവിടങ്ങളിലേയ്ക്ക് കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുവാൻ തോമസ് ചാഴികാടൻ എം പി നേരത്തെ നൽകിയിരുന്നു. പിറവം, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രി, ഉഴവൂർ കെ ആർ നാരായണൻ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് ഫണ്ട് അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.