കൊറോണയിൽ ഭീതയൊഴിയാതെ കേരളം : സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; നിരീക്ഷണത്തിൽ കഴിയുന്നവർ ഒന്നരലക്ഷത്തിലധികം

കൊറോണയിൽ ഭീതയൊഴിയാതെ കേരളം : സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; നിരീക്ഷണത്തിൽ കഴിയുന്നവർ ഒന്നരലക്ഷത്തിലധികം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിങ്കളാഴ്ച ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരപീകരിച്ചു. തിരുവനന്തപുരത്ത് 2, കാസർഗോഡ് 2, കൊല്ലം 1, തൃശൂർ 1 കണ്ണൂർ 1 എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 215 ആയി.

1,63,129 പേർ നിലവിൽ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച മാത്രം 150 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാസർഗോഡിനായി പ്രത്യേക ആക്ഷൻ പ്ലാനും, ടെസ്റ്റിന് പ്രത്യേക സംവിധാനവും രൂപീകരിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 6381 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ളവരും പങ്കെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. പങ്കെടുത്തവരെ ജില്ലാ ഭരണകൂടം കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം തിങ്കളാഴ്ച മുതൽ സൗജന്യ റേഷൻ ലഭ്യമാക്കും. നേരിട്ട് റേഷൻ വാങ്ങാൻ എത്താനാവാത്തവർക്കായി വീടുകളിലെത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടോക്കൺ അടിസ്ഥാനത്തിലായിരിക്കും റേഷൻ വിതരണം. ഉച്ചവരെ മുൻഗണന വിഭാഗങ്ങൾക്കും, ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വാങ്ങാം. ഏപ്രിൽ ഒന്നിന് 0,1 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കും, ഏപ്രിൽ രണ്ടിന് 2,3 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കും, ഏപ്രിൽ മൂന്നിന് 4,5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്ക് എന്നീ ക്രമത്തിലാണ് റേഷൻ വിതരണം ചെയ്യുക. റേഷൻ വാങ്ങാനെത്തുന്നവർ നിൽക്കുന്ന വരിയിൽ ഒരേ സമയം അഞ്ച് പേർ മാത്രമായിരിക്കണം നിൽക്കേണ്ടതെന്നും പറഞ്ഞു.