സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ : നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിച്ച് നൽകും ; റേഷൻ വിതരണ ക്രമീകരണം ഇങ്ങനെ…..

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ : നേരിട്ട് വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിച്ച് നൽകും ; റേഷൻ വിതരണ ക്രമീകരണം ഇങ്ങനെ…..

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചക്ക് ശേഷം മറ്റുള്ളവർക്കും റേഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം റേഷൻ കടയിലെത്തി വാങ്ങാൻ സാധിക്കാത്തവർക്ക് വീട്ടിലെത്തിച്ച് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റേഷൻ വാങ്ങനെത്തുന്നവർ നിൽക്കുന്ന വരിയിൽ ഒരു സമയം അഞ്ച് പേർ വരെ മാത്രമേ ഉണ്ടാകാവൂ. സർക്കാർ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കൺ വ്യവസ്ഥ പാലിക്കാം. റേഷൻ വീടുകളിൽ എത്തിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരുടെയോ സഹായം മാത്രമേ റേഷൻ വ്യാപാരികൾ സ്വീകരിക്കാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്ചയിച്ച ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് എത്തി സാധനങ്ങൾ വാങ്ങാനാകും. നേരിട്ടെത്തി റേഷൻ വാങ്ങാനാകാത്തവർക്ക് സാധനങ്ങൾ നേരിട്ട് വീട്ടിലെത്തിച്ച് നൽകണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവർ മാത്രമാകണം.

റേഷൻ വിതരണം ഇങ്ങനെ

0,1 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് : 01-04-2020

2, 3 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് : 02-04-2020

4,5 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് :03-04-2020

6,7 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് : 04 -04-20

8,9 ൽ അവസാനിക്കുന്ന റേഷൻ കാർഡുടമകൾക്ക് : 05-04-20