play-sharp-fill

കോട്ടയം കടുവാക്കുളം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ

തേർഡ് ഐ ബ്യൂറോ കൊല്ലാട്: കടുവാക്കുളം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു. വിദേശത്തു നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. കടുവാക്കുളം നാൽക്കവല റോഡിൽ പൂവൻതുരുത്ത് ഭാഗത്ത് ലാവണ്യത്തിൽ മധു(45)വിനെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ് 26 നാണ് ഇദ്ദേഹം ദുബായിയിൽ നിന്നും എത്തിയത്. വീട്ടിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ ഭാര്യയും മക്കളുമുണ്ടായിരുന്നു. ഇവർ വീട്ടിൽ ഉള്ളപ്പോൾ തന്നെ റൂം ക്വാറന്റൈനിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ആസ്മയുടെയും ഫിക്‌സിന്റെയും […]

കേരളത്തിൽ കൊവിഡ് സമൂഹ വ്യാപനമുണ്ടായിട്ടുള്ളതായി സർക്കാർ തുറന്ന് സമ്മതിക്കണം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇതിനകം കൊവിഡ് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി പ്രസിഡന്റ് രാജീവ് ജയദേവന്‍. സമൂഹ വ്യാപനം നടന്ന വിവരം മറച്ചുവച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ആ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ സമൂഹ വ്യാപ‌നം ഉണ്ടായിട്ടുണ്ട് എന്നും, അത് തുറന്ന് പറഞ്ഞെങ്കിൽ മാത്രമെ […]

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പതിമൂന്നര ലക്ഷം കടന്നു; അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷം

സ്വന്തം ലേഖകൻ വാഷിം​ഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായ നിലയിൽ തുടരുകയാണ്. രോഗികളുടെ എണ്ണം ഒരു കോടി പതിമൂന്ന‌ര ലക്ഷം പിന്നിട്ടു. 11,372,004 പേർക്കാണ് ഇതുവരെ കൊവിഡ് 19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 532,861 പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തി എൺപത്തിമൂവായിരത്തോളം പുതിയ കൊവിഡ് കേസുക‌ൾ റിപ്പോർട്ട് ചെയ്തു. അതേസമയം കൊവിഡ് 19ന്റെ പ്രവഭ കേന്ദ്രമായി മാറിയ അമേരിക്കയിലെ സ്ഥിതി രൂക്ഷമാകുന്ന അവസ്ഥയാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ മാത്രം 40,000ഓളം പുതിയ കൊവിഡ് കേസുകൾ […]

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തു: നിയന്ത്രണങ്ങൾ ഒരുവർഷത്തേക്ക് തുടരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് പകർച്ചവ്യാധി നിയമം സർക്കാർ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വർഷത്തേക്കാണ് ഭേദഗതിക്ക് പ്രാബല്യമുണ്ടാവുക. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങൾ നിയമപരമായി തന്നെ തുടരും. പൊതു സ്ഥലങ്ങൾ, ജോലി സ്ഥലങ്ങൾ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo. ആളുകൾ തമ്മിൽ 6 അടി അകലം പാലിക്കണം. കല്യാണങ്ങൾക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയത്ത് 20 പേരും മാത്രമെ പങ്കെടുക്കാൻ പാടുള്ളു. സമരങ്ങൾ, കൂടി […]

അതു പിന്നെ പീരങ്കീം തോക്കും വാങ്ങേണ്ടി വന്നപ്പോൾ… പബ്ജി കളിക്കാനായി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും 17 കാരൻ അപഹരിച്ചത് 16 ലക്ഷം രൂപ: നഷ്ടമായത് ചികിത്സക്കും വിദ്യാഭ്യാസത്തിനുമുള്ള പണമെന്ന് മാതാപിതാക്കൾ

സ്വന്തം ലേഖകൻ ചണ്ഡിഗഡ്: പഞ്ചാബിൽ പബ്ജി ​ഗെയിം കളിക്കാൻ 17കാരൻ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന്‍ ഉപയോഗിച്ചത്. ആര്‍ട്ടിലറി, ടൂര്‍ണമെന്റുകള്‍ പാസാകല്‍, പീരങ്കികൾ അടക്കമുള്ള ഇന്‍ ആപ് ഐറ്റംസിനായാണ് ഇത്രയും തുക വിനിയോ​ഗിച്ചത്. ഒരു മാസത്തിനിടെയാണ് ഇത്രയും പണം പബ്ജി കളിക്കാനായി വിനിയോ​ഗിച്ചത്. മൊബൈൽ ഫോണിൽ കുട്ടിയുടെ മാതാപിതാക്കളുടെ ബാങ്ക് വിവരങ്ങൾ സൂക്ഷിച്ചിരുന്നു. ഇവ ഉപയോ​ഗിച്ചാണ് കുട്ടി അക്കൗണ്ടിൽ നിന്നും പണം വിനിയോ​ഗിച്ചത്. പണം പിൻവലിച്ചപ്പോൾ ബാങ്കിൽ നിന്നും വന്ന […]

വെള്ളത്തൂവൽ സഹകരണ ബാങ്ക് സമിതിയെ സസ്പെൻഡ് ചെയ്തു: രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ്

സ്വന്തം ലേഖകൻ ഇടുക്കി: വെള്ളത്തൂവൽ സഹകരണ ബാങ്ക് സമിതിയെ സസ്പെൻഡ് ചെയ്തു. ബാങ്കിലെ ക്രമക്കേട് ആരോപിച്ച് നടന്നു വന്നിരുന്ന അന്വേഷണത്തിന്റെ ഭാ​ഗമായാണ് നടപടി. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സമിതിക്കാണ് നിലവിൽ ബാങ്കിന്റെ ഭരണം. അഴിമതി ആരോപണം സംബന്ധിച്ചുള്ള പരാതിയിൻമേൽ ഇടുക്കി ജോയിന്റ് രജിസ്ട്രാറുടെ നിർദേശത്തെ തുടർന്ന് ഇറക്കിയ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി. അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ പിഎം സോമൻ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതല ഏറ്റെടുത്തു. അതേസമയം സിപിഎം നിർദേശമനുസരിച്ച് ഉദ്യോ​ഗസ്ഥർ നടപ്പിലാക്കിയ നടപടിയാണിതെന്ന് യുഡിഎഫ് ആരോപിച്ചു. ഏതു ഭരണ സമിതിയെ വേണമെങ്കിലും ഇതേ […]

കോവിഡ് വാക്‌സിൻ പുറത്തിറക്കുക രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ച് ; ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഐ.സി.എം.ആർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള കോവിഡ് വാക്‌സിൻ പുറത്തിറക്കുക രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവുമെന്ന് ഐസിഎംആർ അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് ഐസിഎംആർ പ്രസ്താവനയിൽ പറഞ്ഞു. വാക്‌സിൻ പുറത്തിറക്കുന്നതിന് ആവശ്യമായ നപടികളൊന്നും ഒഴിവാക്കാതെ തന്നെ അനാവശ്യമായ ചുവപ്പ് നാടകൾ ഒഴിവാക്കുക എന്നതായിരുന്നു ക്ലിനിക്കൽ ട്രയൽ നടത്തുന്ന സ്ഥാപനങ്ങൾക്ക് അയച്ച കത്തിന്റെ ഉദ്ദേശമെന്നും ഐസിഎംആർ വിശദീകരണം നൽകിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിലാണ് (ബിബിഐഎൽ) കോവിഡ് വാക്‌സിനായ കോവാക്‌സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിനായി ഒരു ഡസനിലധികം ആരോഗ്യ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത […]

ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിൽ ജല ജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി. ശുദ്ധമായ കുടിവെള്ളം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപന സമിതി യോ​ഗം ജില്ലാ കളക്ടർ എച്ച് ദിനേശിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. എംപി ഡീൻ കുര്യക്കോസ് യോ​ഗത്തിന് നേതൃത്വം നൽകി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജന പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയിലൂടെ ​ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും ​ഗുമ നിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കും. ജില്ലയിലെ 32 പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. യോ​ഗത്തിൽ ജില്ലാ […]

എടീ ഞാൻ ശരിക്കും കവിളത്ത് അടിക്കുമെന്ന് റോഷൻ പറഞ്ഞിരുന്നു ; ക്ലൈമാക്‌സിലെ അടികൊണ്ട് നല്ലോണം വേദനിച്ചു : കപ്പേളയിലെ രംഗങ്ങൾ ഓർത്തെടുത്ത് അന്ന ബെൻ

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു കപ്പേള. കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നായിക അന്ന ബെൻ കപ്പേളയിലെ രംഗങ്ങൾ ഓർത്തെടുക്കുകയാണ്. കപ്പേളയിലെ ക്ലൈമാക്‌സിലെ റോഷന്റെ അടി കൊണ്ട് നല്ലോണം വേദനിച്ചുവെന്ന് അന്ന പറയുന്നു. ഷോട്ട് എടുക്കുന്നതിന് മുൻപ് ആ രംഗത്ത കുറിച്ച് ഞാനും റോഷനും സംസാരിച്ചിരുന്നു. എടീ ഞാൻ ശരിക്കും കവിളത്ത് അടിക്കും എന്ന് റോഷൻ എന്നോട് പറഞ്ഞിരുന്നുവെന്നും അന്ന പറയുന്നു. എനിക്ക് ഓക്കെയായ ശേഷമാണ് ആ സീനെടുത്തത്. എന്നാൽ രണ്ട് തവണ തുടർച്ചയായി അടി […]

ഇടുക്കി ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: രണ്ട് പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 24ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ അടിമാലി സ്വദേശിക്കും (32). ജൂൺ 22 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ നെടുങ്കണ്ടം സ്വദേശിനി(28) എന്നിവർക്കാണ് ഇന്ന് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. ഇരുവരും കൊച്ചിയിൽ നിന്നും ടാക്സിയിൽ നാട്ടിലെത്തി എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. ഇന്ന് രോ​ഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശിനി യുപിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ്. അതേസമയം കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ രണ്ട് […]