ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി

ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകൻ

ഇടുക്കി: ജില്ലയിൽ ജല ജീവൻ മിഷൻ പദ്ധതിക്ക് തുടക്കമായി. ശുദ്ധമായ കുടിവെള്ളം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഏകോപന സമിതി യോ​ഗം ജില്ലാ കളക്ടർ എച്ച് ദിനേശിന്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. എംപി ഡീൻ കുര്യക്കോസ് യോ​ഗത്തിന് നേതൃത്വം നൽകി.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ജന പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയിലൂടെ ​ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും ​ഗുമ നിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കും. ജില്ലയിലെ 32 പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. യോ​ഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, സൂപ്രണ്ടന്റ് എഞ്ചിനീയർ അനിൽ കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിരുദ്ധൻ, ജില്ലാ തല ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group