ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പതിമൂന്നര ലക്ഷം കടന്നു; അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷം

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പതിമൂന്നര ലക്ഷം കടന്നു; അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷം

സ്വന്തം ലേഖകൻ

വാഷിം​ഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായ നിലയിൽ തുടരുകയാണ്. രോഗികളുടെ എണ്ണം ഒരു കോടി പതിമൂന്ന‌ര ലക്ഷം പിന്നിട്ടു. 11,372,004 പേർക്കാണ് ഇതുവരെ കൊവിഡ് 19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 532,861 പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു ലക്ഷത്തി എൺപത്തിമൂവായിരത്തോളം പുതിയ കൊവിഡ് കേസുക‌ൾ റിപ്പോർട്ട് ചെയ്തു.

അതേസമയം കൊവിഡ് 19ന്റെ പ്രവഭ കേന്ദ്രമായി മാറിയ അമേരിക്കയിലെ സ്ഥിതി രൂക്ഷമാകുന്ന അവസ്ഥയാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ മാത്രം 40,000ഓളം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 2,935,770 പേർക്കാണ് അമേരിക്കയിൽ കൊവിഡ്സ്ഥി രീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രസീലിലും സ്ഥിതി ​ഗുരുതരമായി തന്നെ തുടരുകയാണ്. ബ്രസീലിലെ രോ​ഗ ബാധിതരുെ എണ്ണം 16 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,578,376 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.