ഇടുക്കി ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: രണ്ട് പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: രണ്ട് പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
ജൂൺ 24ന് ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ അടിമാലി സ്വദേശിക്കും (32). ജൂൺ 22 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ നെടുങ്കണ്ടം സ്വദേശിനി(28) എന്നിവർക്കാണ് ഇന്ന് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്. ഇരുവരും കൊച്ചിയിൽ നിന്നും ടാക്സിയിൽ നാട്ടിലെത്തി എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്.

ഇന്ന് രോ​ഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശിനി യുപിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ്. അതേസമയം കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ രണ്ട് പേർ ഇന്ന് രോഗമുക്തി നേടി. തമിഴ്നാട് മാർത്താണ്ഡത്ത് നിന്നും ജൂൺ 11 ന് നാട്ടിലെത്തി 26 ന് രോഗം സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശി, ചെന്നൈയിൽ നിന്നും ജൂൺ 6ന് നാട്ടിലെത്തി 21 ന് രോഗം സ്ഥിരീകരിച്ച കാന്തല്ലൂർ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ 45 പേരാണ് നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ 4 പേർ കോട്ടയം ജില്ലയിൽ ചികിത്സയിലാണ്. ജില്ലയിൽ ആകെ 4126 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 42 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ജില്ലയിൽ നിന്നും ആകെ 11105 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിരിക്കുന്നത്. ഇതിൽ 410 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. 373 പേരുടെ പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.