കോവിഡ് വാക്‌സിൻ പുറത്തിറക്കുക രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ച് ; ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഐ.സി.എം.ആർ

കോവിഡ് വാക്‌സിൻ പുറത്തിറക്കുക രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ച് ; ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് ഐ.സി.എം.ആർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള കോവിഡ് വാക്‌സിൻ പുറത്തിറക്കുക രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാവുമെന്ന് ഐസിഎംആർ അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണനയെന്ന് ഐസിഎംആർ പ്രസ്താവനയിൽ പറഞ്ഞു.

വാക്‌സിൻ പുറത്തിറക്കുന്നതിന് ആവശ്യമായ നപടികളൊന്നും ഒഴിവാക്കാതെ തന്നെ അനാവശ്യമായ ചുവപ്പ് നാടകൾ ഒഴിവാക്കുക എന്നതായിരുന്നു ക്ലിനിക്കൽ ട്രയൽ നടത്തുന്ന സ്ഥാപനങ്ങൾക്ക് അയച്ച കത്തിന്റെ ഉദ്ദേശമെന്നും ഐസിഎംആർ വിശദീകരണം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിലാണ് (ബിബിഐഎൽ) കോവിഡ് വാക്‌സിനായ കോവാക്‌സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിനായി ഒരു ഡസനിലധികം ആരോഗ്യ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത ഐസിഎംആർ, എത്രയും വേഗം ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കാനാണ് കഴിഞ്ഞ ദിവസം നിർദേശം നൽകിയത്.

ഡൽഹിയിലെയും പാറ്റ്‌നയിലെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്), വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രി, റോത്ത ക്കിലെ പണ്ഡിറ്റ് ഭഗ്വത് ദയാൽ ശർമ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുക.

ജൂലൈ 31നകം പരീക്ഷണത്തിന്റെ രണ്ടു ഘട്ടങ്ങളും പൂർത്തിയാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയായാൽ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നടത്തുന്ന സ്വാതന്ത്ര്യദിന സന്ദേശത്തിൽ വാക്‌സിൻ പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നത്.