കോട്ടയം കടുവാക്കുളം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ

കോട്ടയം കടുവാക്കുളം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലാട്: കടുവാക്കുളം പൂവൻതുരുത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞു വീണു മരിച്ചു. വിദേശത്തു നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്.

കടുവാക്കുളം നാൽക്കവല റോഡിൽ പൂവൻതുരുത്ത് ഭാഗത്ത് ലാവണ്യത്തിൽ മധു(45)വിനെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ് 26 നാണ് ഇദ്ദേഹം ദുബായിയിൽ നിന്നും എത്തിയത്. വീട്ടിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ വീട്ടിൽ ഭാര്യയും മക്കളുമുണ്ടായിരുന്നു. ഇവർ വീട്ടിൽ ഉള്ളപ്പോൾ തന്നെ റൂം ക്വാറന്റൈനിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ആസ്മയുടെയും ഫിക്‌സിന്റെയും അസ്വസ്ഥതകൾ ഇദ്ദേഹത്തിനുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

ശനിയാഴ്ച വൈകിട്ട് ഇദ്ദേഹം ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഭക്ഷണം നൽകാനായി ഭാര്യയും മകളും ഇദ്ദേഹത്തെ വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടർന്നു വാതിൽ തുറന്ന് ഇരുവരും അകത്ത് പ്രവേശിക്കുകയായിരുന്നു. ഇതോടെയാണ് കട്ടിലിൽ കമന്നു കിടക്കുന്ന നിലയിൽ മധുവിനെ കണ്ടെത്തിയത്.

തുടർന്നു, പ്രാദേശിക ആരോഗ്യ പ്രവർത്തകരെയും, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരെയും വിവരം അറിയിച്ചു. പൊലീസും സ്ഥലത്ത് എത്തി. ആദ്യം 108 ആംബുലൻസ് സ്ഥലത്ത് എത്തിയെങ്കിലും ട്രോളി സ്ട്രച്ചറുമായി ഇവരുടെ വീട്ടിലേയ്ക്കു ഇറങ്ങാനാവാതെ വന്നതോടെ മറ്റൊരു ആംബുലൻസ് വിളിച്ചു വരുത്തി. എന്നാൽ, ഇതുവരെയും മൃതദേഹം വീട്ടിൽ നിന്നും മാറ്റിയിട്ടില്ല.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്കു ശേഷം മാത്രമേ ബന്ധുക്കൾക്കു വിട്ടു നൽകൂ. ഇതിനു ശേഷം മാത്രമേ ഇൻക്വസ്റ്റ് അടക്കമുള്ള പൊലീസ് നടപടികളും പൂർത്തിയാക്കൂ.