നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ പ്രസംഗത്തിൽ കലാഭവൻ മണിയ്ക്ക് ആദരവ് ആർത്തുവിളിച്ച് ജനങ്ങൾ.

നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ പ്രസംഗത്തിൽ കലാഭവൻ മണിയ്ക്ക് ആദരവ് ആർത്തുവിളിച്ച് ജനങ്ങൾ.

സ്വന്തം ലേഖകൻ

തൃശ്ശൂർ: യുവമോർച്ച സംസ്ഥാന സമ്മേളനത്തിനായി തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലും കലാഭവൻ മണിക്ക് ആദരം. പ്രസംഗത്തിനിടെ മോദി കമല സുരയ്യയും കലാഭവൻ മണിയും അടക്കമുള്ള സാംസ്‌കാരിക പ്രമുഖരെ പരാമർശിച്ചു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.

‘കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് എത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഗുരുവായൂർ ക്ഷേത്രവും തൃശ്ശൂർ പൂരവുമടക്കം ലോക ഭൂപടത്തിൽ ഇടം നേടിയ നാടാണിത്. മഹാൻമാരായ സാഹിത്യനായകൻമാർക്ക് ജന്മം നൽകിയ നാടാണ് തൃശ്ശൂർ. ബാലാമണിയമ്മ, കമല സുരയ്യ, എൻവി കൃഷ്ണവാര്യർ, വികെഎൻ, സുകുമാർ അഴീക്കോട്, എം ലീലാവതി ഇത്രയും പ്രതിഭകളുടെ മണ്ണാണിത്’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഈ നാടിന്റെ കലാകാരൻ കലാഭവൻ മണിയെ ഞാൻ അഭിമാനത്തോടെ ഓർക്കുകയാണ്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകൾ നൽകിയ പ്രതിഭകളുടെ നാടാണിത്. ബഹദൂറിനെയും ഞാൻ ഈ സമയം ഓർക്കുകയാണ്’- മോദി പറഞ്ഞു. കലാഭവൻ മണിയെ കുറിച്ചുള്ള മോദിയുടെ പരാമർശം ജനങ്ങൾ ആർത്തുവിളിച്ച് നിറകൈയ്യടിയോടെയാണ് സ്വാഗതം ചെയ്തത്.