അഡാർ ലവ് അത്ര അഡാർ അല്ല

സ്വന്തം ലേഖകന്‍ ചിത്രത്തിലെ ഒരു ഗാനരംഗം റിലീസായതോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാര്‍ ലവ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വളരെ ഹൈപ്പ് നല്‍കി റിലീസ് ചെയ്ത ചിത്രമാണ് ഇത്. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്ലസ്ടു സ്‌കൂള്‍ ജീവിതത്തിലെ ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. കഥയില്‍ പുതുമ പറയാന്‍ ഒന്നും ഇല്ല. ചിത്രത്തില്‍ നായികയായ പ്രിയ പ്രകാശ് വാര്യരും റോഷനും പ്രണയത്തിലാവുകയും തുടര്‍ന്ന് അവരുടെ സ്‌കൂള്‍ വാട്‌സ്ആപ്പ് ഗ്രുപ്പിലേക്ക് റോഷന്റെ ഫോണില്‍ നിന്ന് അറിയാതെ […]

പാക്കിസ്ഥാനുമായുള്ള മത്സരം വേണ്ടെന്ന് വെയ്ക്കരുത് ; ഒരിക്കൽ കൂടി തോൽപ്പിക്കണം സച്ചിൻ

സ്വന്തം ലേഖകൻ മുംബൈ : പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബിസിസിഐ അറിയിച്ചു . ഐസിസിയോട് താരങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകാൻ ആവശ്യപ്പെടുമെന്നും ഭരണസമിതി തലവൻ വിനോദ് റായ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മൽസരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആവശ്യപ്പെട്ടു. ഈ വർഷം ഐപിഎല്ലിൽ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻ താരങ്ങളടക്കം പാക്കിസ്ഥാനെതിരായ ലോകകപ്പ് മൽസരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ബിസിസിഐ യോഗം. മൽസരത്തിന്റെ ഭാവി […]

സാംസ്‌കാരിക നായകന്മാാർ പക്കാ വേസ്റ്റ്, അഭിപ്രായം പറയുന്നത് പത്മ അവാർഡ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുമ്പ് മാത്രം സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകന്മരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിലെ സാംസ്‌കാരിക നായകന്മാർ അഭിപ്രായം പറയുന്നത് നവംബർ ഡിസംബർ മാസങ്ങളിൽ മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജനുവരിയിലാണ് അവർക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കുന്നത് അതാണ് നവംബർ ഡിസംബർ മാസം തിരഞ്ഞെടുക്കാനുള്ള കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. നമ്മുടെ സാംസ്‌കാരിക നായകന്മാരെ കുറിച്ച് ജനങ്ങൾ ഒന്ന് പഠിക്കുന്നത് നല്ലതാണ്. അവർ കേരളത്തിലെ കാര്യങ്ങൾക്കൊന്നും അഭിപ്രായം പറയാറില്ല. ഉത്തർപ്രദേശിലെയും ചൈനയിലെയും കാര്യങ്ങൾക്ക് മാത്രമാണ് പറയുക. കേരളത്തിലെ സാംസ്‌കാരിക നായകന്മാർ […]

എന്റെ ചേട്ടൻ മരിച്ചിട്ടില്ല. ചേട്ടൻ ഉറക്കത്തിലാണ് ..ഉറങ്ങട്ടെ… ഉറങ്ങി കഴിയുമ്പോൾ തറവാട്ടിലേക്ക് വരും കണ്ണാ … എന്ന് വിളിച്ചു കൊണ്ട്

സ്വന്തംലേഖകൻ കോട്ടയം : ഡോക്ടറേറ്റ് നേടിയ സന്തോഷം പങ്കുവച്ച്കലാഭവന്‍മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. തന്റെ നേട്ടം ചേട്ടന്‍ കലാഭവന്‍മണിക്കു സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹമില്ലായിരുന്നുവെങ്കില്‍ തനിക്ക് കല അഭ്യസിക്കാന്‍ കഴിയില്ലായിരുന്നുവെന്നും രാമകൃഷ്ണന്‍ പറയുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിജയം ആഘോഷിക്കാൻ ചേട്ടൻ ഒപ്പമില്ലാത്തത്തിന്റെ വേദനയും ഓർമകളും രാമകൃഷ്ണൻ പങ്കുവെച്ചത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം.. ചേട്ടൻ ജീവിച്ചിരുന്നപ്പോൾ പങ്കുവച്ച സന്തോഷമുഹൂർത്തങ്ങളാണ് ഈ ചിത്രങ്ങൾ.കൂലി പണിക്കാരായ കുന്നിശ്ശേരി രാമന്റെയും അമ്മിണിയുടെയും മക്കൾ എല്ലാവരും കലാകാരന്മാരാണ്. പക്ഷെ കലാരംഗത്തേക്ക് രണ്ടും കല്പിച്ച് ഇറങ്ങിയത് ഇളയ പുത്രന്മാരായ ഞങ്ങൾ രണ്ട് പേരും ആണ്. […]

പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

സ്വന്തം ലേഖകൻ മലപ്പുറം: പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിത്തം. പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.45 ഓടെയാണ് അപകടം. സംഭവത്തെ തുടർന്ന് രോഗികളെ മാറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഞ്ചേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. താഴത്തെ നിലയിലെ ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

രാജ്യവിരുദ്ധ പോസ്റ്റർ; മലപ്പുറത്ത് രണ്ടു കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: രാജ്യത്തിൻറെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ കോളേജ് ക്യാംപസിൽ പോസ്റ്റർ പതിച്ച രണ്ടു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. മലപ്പുറം ഗവണമെൻറ് കോളേജ് വിദ്യാർത്ഥികൾ ആയ റിൻഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 124 എ ഇവർക്ക് എതിരെ ചുമത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവുമാണ്.

പെരിയ ഇരട്ടക്കൊലക്കൊലപാതകം; പ്രതികളുടെ വസ്ത്രവും വടിവാളും കണ്ടെത്തി

സ്വന്തം ലേഖകൻ കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഉപയോഗിച്ച പ്രധാന ആയുധം കണ്ടെത്തി. രക്തക്കറ പുരണ്ട വടിവാളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന പ്രദേശത്ത് നിന്നും അടുത്തുള്ള തെങ്ങിൻ തോപ്പിൽ നിന്നുമാണ് വടിവാൾ കണ്ടെത്തിയത് . ആളൊഴിഞ്ഞ മറ്റൊരു പറമ്ബിൽ നിന്ന് രണ്ടു വാളുകൾ കൂടി കണ്ടെടുത്തു. അതിനിടെ പ്രതികളിൽ ഒരാൾ ഉപേക്ഷിച്ച വസ്ത്രം കണ്ടെത്തി. കൊലപാതകത്തിനു ശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷർട്ടാണ് കണ്ടെത്തിയത്. മറ്റു പ്രതികൾ ആളൊഴിഞ്ഞ തോട്ടത്തിൽ വസ്ത്രങ്ങൾ കത്തിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്. ഞായറാഴ്ച […]

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിക്ഷേധം

സ്വന്തം ലേഖകൻ കാസർകോട്: ഔദ്യോഗിക പരിപാടികൾക്കായി കാസർകോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കാസർകോട് പൊയ്‌നാച്ചിയിലാണ് സംഭവം. പൊയ്‌നാച്ചിയിൽ പരിപാടിക്കെത്തിയ പിണറായിക്കെതിരെ കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കുകയെന്ന മുഖ്യമന്ത്രിയുടെ പരിപാടി പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

ചന്ദ കൊച്ചാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

സ്വന്തംലേഖകൻ കോട്ടയം : ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുൻ മേധാവിയായ ചന്ദ കൊച്ചാറിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . ചന്ദ കൊച്ചാറിന്റെ ഭർത്താവായ ദീപക് കൊച്ചാർ ,വീഡിയോ കോൺ മാനേജിങ് ഡയറക്ടർ വേണുഗോപാൽ ദൂത് എന്നിവർക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് ഉണ്ട്. 2009 – 11 കാലയളവിൽ ആറ് വായ്പകളിലായി വീഡിയോ കോണിന് 1875 കോടി നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

ഹർത്താൽ ആക്രമം; ശബരിമല കർമ്മസമിതി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്‌

സ്വന്തം ലേഖകൻ കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻഡീൻ കുര്യാക്കോസ് കുടുങ്ങിയപ്പോൾ ആകെ വെട്ടിലായത് ശബരിമല കർമസമിതിയാണ്. ജനുവരി മൂന്നിലെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതിയുടെ നേതാക്കൾക്കെതിരെ കേസെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. 38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളുമാണ് ഹർത്താൽ അക്രമങ്ങളിൽ നശിപ്പിക്കപ്പെട്ടതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. മാതാ അമൃതാനന്ദമയിയാണ് ശബരിമല കർമസമിതി രക്ഷാധികാരികളിൽ ഒരാൾ. പന്തളം കൊട്ടാരം പ്രതിനിധി പി. ശശികുമാർ വർമ്മ, കാഞ്ചി ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി , കൊളത്തൂർ […]