‘എനിക്ക് മക്കളില്ല, ചിതാഭസ്മം ഒഴുക്കുക മുസൽമാൻ’: ടി പത്മനാഭൻ

സ്വന്തംലേഖകൻ കോട്ടയം : തനിക്ക് മക്കളില്ലെന്നും താൻ മരിച്ചാൽ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കുക ഒരു മുസൽമാനായിരിക്കുമെന്നും എഴുത്തുകാരൻ ടി പത്മനാഭൻ. കർമ്മങ്ങൾ ചെയ്യുന്നതും അദ്ദേഹമായിരിക്കും. അക്കാര്യം പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ടെന്നും പത്മനാഭൻ പറഞ്ഞു. ഹരിപ്പാട് സിബിസി വാര്യർ ഫൗണ്ടേഷൻ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടിൽ നദിയിലൊഴുക്കിയതും ബലിതർപ്പണം നടത്തിയതും കീഴ്ജാതിക്കാരാണെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാളായിരുന്നു.’താനൊക്കെ സ്വാതന്ത്ര്യസമരം കളത്തിൽ ഇറങ്ങിക്കണ്ട് വളർന്നതാണ്. കരയിൽ ഇരുന്ന് കണ്ടതല്ല. ഇന്ന് നമ്മുടെ നാട് ഒരു തിരിച്ചുപോക്കിലാണ്. അടുത്തിടെ മുംബൈയിൽ സഹപ്രവർത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ […]

പാണക്കാട് റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

സ്വന്തംലേഖകൻ മലപ്പുറം : മലപ്പുറം പാണക്കാട് റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. മലപ്പുറം ഡിയുഎച്ച്എസ്എസിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥി അനസിനാണ് മര്‍ദ്ദനമേറ്റത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അനസിനെ +2 വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനസിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.റാഗിങ്ങിനിടെ താടി വടിക്കണമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അനസിനോട് ആവശ്യപ്പെട്ടു. നല്‍കിയ സമയപരിധിക്ക് ശേഷവും അനസ് താടി വടിക്കാതെ ക്ലാസ്സില്‍ എത്തിയതാണ് വിദ്യാര്‍ത്ഥികളെ ചൊടുപ്പിച്ചത്. തുടര്‍ന്ന്് ക്ലാസ് കഴിഞ്ഞ് വന്ന അനസിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിനും കണ്ണിനും സാരമായ […]

ലൈവ് സ്റ്റണ്ട് ചെയ്യുന്നതിനിടയിൽ ഹൂഗ്ലീ നദിയിൽ കാണാതായ മജീഷ്യന്റെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൂഗ്ലീയിൽ വാനിഷിംഗ് മാജിക് അവതരിപ്പിക്കുന്നതിനിടെ കാണാതായ മാന്ത്രികൻറെ മൃതദേഹം കണ്ടെത്തി. മാൻഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചൽ ലാഹിരി(41) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തനിവാരണസേനയും പോലീസും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടം നടന്നതിന് ഒരു കിലോമീറ്റർ അകലയായി മൃതദേഹം കണ്ടെത്തിയത്.എന്നാൽ വെള്ളത്തിന് അടിയിൽ വച്ച് കെട്ടുകൾ അഴിക്കാനാവതിരുന്നതാണ് ചഞ്ചൽ ലാഹിരിയുടെ മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മൃതദേഹം കണ്ടെത്തുമ്പോഴും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.100 വർഷം മുമ്പ് ഹാരി ഹൗഡിനി പ്രസിദ്ധമാക്കിയ ”കാണാതാകൽ” വിദ്യ അനുകരിക്കവെയാണു ലാഹിരി അപകടത്തിൽപ്പെട്ടത്. ആറടി ഉയരമുള്ള കൂട്ടിലടച്ചു […]

സഹോദരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി’: സി.ഐ നവാസിനെ അസഭ്യം പറഞ്ഞ എ.സി.പി സുരേഷിനെതിരെ മേജർ രവി

സ്വന്തം ലേഖിക എറണാകുളം: എ.സി.പി പി.എസ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി സംവിധായകനും നടനുമായ മേജർ രവി. തന്റെ സഹോദരൻ കണ്ണൻ പട്ടാമ്പിയുടെ ഭാര്യയോട് എ.സി.പി മോശമായി പെരുമാറിയെന്നാണ് മേജർ രവി ആരോപിക്കുന്നത്.2016 ജൂൺ ഏഴിന് അനുജന്റെ വീടിന് സമീപം ഒരു പോലിസുകാരന്റെ ഗൃഹ പ്രവേശം ഉണ്ടായിരുന്നു.അന്ന് രാത്രി സുരേഷ് വിളിച്ച് കണ്ണന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പറഞ്ഞു.ഞാൻ വന്നപ്പോഴേക്കും ധൃതിയിൽ ഇറങ്ങി പോയി പിന്നീടാണ് അറിഞ്ഞത് അനുജന്റെ ഭാര്യ വെള്ളം എടുക്കാൻ അകത്തേക്ക് പോയപ്പോൾ കടന്നു പിടിക്കുകയും മോശമായി പെരുമാറിയതായും അറിഞ്ഞത്. ഇതിനെ തുടർന്ന് എ.സി.പി […]

സർക്കാരിന് വീണ്ടും തിരിച്ചടി:ഖാദർ കമ്മീഷൻ റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാന സർക്കാരിന് തിരിച്ചടി നൽകി ഖാദർ കമ്മീഷൻ റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷൻ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച തുടർനടപടികളാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയർസെക്കൻഡറി അധ്യാപകരും ഹെഡ്മാസ്റ്റർമാരും നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്‌കാരം നടപ്പാക്കുന്നതെന്ന ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സർക്കാർ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്നതോടെ സാധാരണഗതിയിൽ […]

ഞങ്ങൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല; സി ഐ നവാസും ഡിസിപി സുരേഷും കൈകോർത്ത് പിടിച്ച് കമ്മീഷണർ ഓഫീസിലെത്തി,ഇരുവരും ഇന്ന്തന്നെ മട്ടാഞ്ചേരിയിൽ ചുമതലയേൽക്കും

സ്വന്തം ലേഖകൻ കൊച്ചി: മേലുദ്യോഗസ്ഥൻ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ മുൻ എറണാകുളം സെൻട്രൽ സി.ഐ വി.എസ്. നവാസ് ഇന്ന് മട്ടാഞ്ചേരി സി.ഐയായി ചുമതലയേൽക്കും. സംഭവത്തിൽ ആരോപണ വിധേയനായ പി.എസ്.സുരേഷ് മട്ടാഞ്ചേരി ഡി.സി.പിയായും ഇന്ന് തന്നെ ചുമതലയേൽക്കും. ഇരുവരും കമ്മിഷണർ ഓഫീസിലെത്തി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തി. താനും നവാസും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും സുരേഷ് പറഞ്ഞു. കമ്മിഷണറുടെ ഓഫീസിൽ നിന്നും പരസ്പരം കൈകോർത്ത് കൊണ്ടാണ് ഇരുവരും പുറത്തിറങ്ങിയത്. ഇരുവർക്കും ഒരുമിച്ച് ജോലി ചെയ്യാൻ കഴിയില്ലെങ്കിൽ വീണ്ടും സ്ഥലംമാറ്റം നൽകാമെന്ന് സാഖറെ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ […]

ഭുജംഗാസനത്തിനു പിന്നാലെ ശലഭാസനത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

സ്വന്തംലേഖകൻ ന്യൂഡല്‍ഹി : ഈ മാസം 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗാദിനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ വ്യത്യസ്ത യോഗാസനങ്ങള്‍ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ശലഭാസനമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ശലഭാസനം ചെയ്യുന്നതു കൊണ്ടുളള പ്രയോജനങ്ങള്‍ വ്യക്തമാക്കുന്ന ലഘു വിവരണത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബലവത്തായ കൈക്കുഴക്കും പുറം ഭാഗത്തുള്ള മാംസ പേശികള്‍ക്കും പ്രയോജനപ്രദമായ ഈ യോഗാസനം സ്‌പോണ്ടിലിറ്റിസ് പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുമെന്ന് വീഡിയോയോടൊപ്പമുള്ള വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശലഭാസനം ചെയ്യുന്നത് കാല്‍ത്തുടയിലെ അമിത വണ്ണവും ശരീരത്തിലെ അമിത ഭാരവും കുറക്കാന്‍ […]

ട്രോളിംഗ് നിരോധനത്തോടെ വിഷമത്സ്യങ്ങൾ കേരളത്തിലേക്ക് ; മാർക്കറ്റുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

സ്വന്തംലേഖകൻ മലപ്പുറം : ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്ന മത്സ്യങ്ങളില്‍ വിഷാംശ പരിശോധന തുടങ്ങി. ഇതിന്റെ ഭാഗമായി മലപ്പുറത്ത് മത്സ്യ മാര്‍ക്കറ്റുകളില്‍ റെയ്ഡ് നടത്തി.ട്രോളിംഗ് നിരോധനമായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നടക്കം വരുന്ന മീനുകളില്‍ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധനയില്‍ വിഷാംശം കണ്ടെത്താനായിട്ടില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നാണറിയുന്നത്.ഫോര്‍മാലിന്‍ സാന്നിദ്ധ്യമടക്കം കണ്ടെത്തുന്നതിനായി കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചു. കഴിഞ്ഞ വര്‍ഷവും ട്രോളിംഗ് നിരോധന സമയത്ത് വന്‍തോതില്‍ വിഷാംശങ്ങള്‍ അടങ്ങിയ മത്സ്യലോഡുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ ജോലി കാത്ത് അരലക്ഷത്തോളം എഞ്ചിനിയർമാരും പതിനായിരത്തോളം ഡോക്ടർമാരും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി തേടി 44,333 എഞ്ചിനയർമാർ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ . എംബിബിഎസ് ബിരുദധാരികളായ 8432 പേരും കൂട്ടത്തിലുണ്ട്. സർക്കാർ നിയനസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബിഎസ് സി നേഴ്‌സിംഗ് കഴിഞ്ഞ 13239 പേരും എംബിഎ കഴിഞ്ഞ് 6062 പേരും എണ്ണൂറ് അഭിഭാഷകരും എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ ഉദ്യോഗാർത്ഥി പട്ടികയിൽ ഊഴം കാത്തിരിക്കുന്നുണ്ട്. അഗ്രിക്കൾച്ചർ ബിദുദമുള്ളവർ 1207 പേർ, എംസിഎക്കാർ 3823 എന്നിങ്ങനെയാണ് കണക്ക്.3648 പിജിഡിസിഎക്കാരും വെറ്റിനറി മേഖലയിൽ തൊഴിലവസരം കാത്ത് 591 പേരും […]

വിജിലൻസ് ജാഗ്രതയോടെ;അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല :മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖിക പാലക്കാട് : അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ വിജിലൻസ് വിഭാഗം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി ഏതുമേഖലയിലായാലും കർശനമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിജിലൻസ് വിഭാഗം ഒട്ടേറെ മേഖലകളിൽ മിന്നൽ പരിശോധന നടത്തുന്നുണ്ട്. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പാലക്കാട് യൂനിറ്റിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്തെ വിജിലൻസ് വിഭാഗത്തിന്റെ പൊതുശേഷി വർദ്ധിപ്പിക്കും. അതിന്റെ ഭാഗമായി ഇപ്പോൾ പാലക്കാട്ടെന്നപോലെ വിജിലൻസിന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഓഫീസുകൾ സജ്ജമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടുലതയാർന്ന […]