ബുക്ക്‌ ചെയ്‌ത വിമാന ടിക്കറ്റ്‌ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു റദ്ദാക്കി; റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ കോട്ടയം ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവ്

കോട്ടയം: റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ വിധി. റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ തുക ഉപഭോക്‌താവിനു തിരികെ നല്‍കാതിരുന്ന ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ഇന്റര്‍നെറ്റ്‌ ലിമിറ്റഡിനെയും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെയും എതിര്‍കക്ഷികളാക്കി കോട്ടയം വെമ്പള്ളി വടക്കേ മുണ്ടകത്തില്‍ വീട്ടില്‍ ഇമ്മാനുവല്‍ ജോണ്‍ കോട്ടയം ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം മുമ്ബാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുക ഒന്‍പതു ശതമാനം പലിശയും പതിനായിരം രൂപ നഷ്‌ടപരിഹാരവും അയ്യായിരം രൂപ കോടതി ചെലവും ചേര്‍ത്ത്‌ ഉപഭോക്‌താവിന്‌ എതിര്‍കക്ഷികള്‍ നല്‍കാന്‍ ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം […]

കോണ്‍ഗ്രസ് വിടാൻ സിപിഎം നേതാക്കള്‍ സമീപിച്ചെന്ന വെളിപ്പെടുത്തല്‍ വിനയായി; ദീപ്തി മേരി വര്‍ഗീസ് ഒറ്റപ്പെടുന്നു; വാദം തള്ളി ടി.ജി.നന്ദകുമാര്‍ രംഗത്ത്

കൊച്ചി: കോണ്‍ഗ്രസ് വിടാൻ സിപിഎം നേതാക്കള്‍ സമീപിച്ചെന്നും ദല്ലാള്‍ നന്ദകുമാർ ചർച്ച നടത്തിയെന്നുമുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിന്‍റെ വെളിപ്പെടുത്തലില്‍ പുതിയ വഴിത്തിരിവ്. എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാറും സിപിഎമ്മിലേക്ക് ക്ഷണിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ദീപ്തി വെളിപ്പെടുത്തിയത്. പത്മജയുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ ചർച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാർ ഇടനിലക്കാരനായി എന്നുമുള്ള വാർത്ത രാഷ്‌ട്രീയ കേരളം ഏറെ ചർച്ച ചെയ്തതിന് പിന്നാലെയാണ് ദീപ്തിയും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു ദീപ്തിയുടെ വാദം. […]

കോണത്താറ്റ്‌ താല്‍ക്കാലിക റോഡിലൂടെ ഇനി ബസ്‌ ഓടില്ല; ലൈറ്റ്‌ മോട്ടോര്‍ വാഹനങ്ങള്‍ മാത്രം പോയാല്‍ മതിയെന്ന്‌ ഹൈക്കോടതി ഉത്തരവ്‌; നടപടി ഒരു വിഭാഗം ബസ്‌ ഉടമകളുടെ പരാതിയെ തുടർന്ന്; ദുരിതത്തിലായി ജനങ്ങൾ…!

കുമരകം: കോണത്താറ്റ്‌ താല്‍ക്കാലിക റോഡിലൂടെ ഇനി ലൈറ്റ്‌ മോട്ടോര്‍ വാഹനങ്ങള്‍ മാത്രം പോയാല്‍ മതിയെന്ന്‌ ഹൈക്കോടതി ഉത്തരവ്‌. ഒരു വിഭാഗം ബസ്‌ ഉടമകളുടെ പരാതിയാണ്‌ ഉത്തരവിന്‌ കാരണമായത്‌. ഇതോടെ ജനങ്ങളുടെ യാത്രാ ദുരിതം ഇരട്ടിയായി. മീഡിയം പാസഞ്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ബസുകള്‍ താല്‍ക്കാലിക പാലത്തിലൂടെ സര്‍സീസ്‌ നടത്തിയിരുന്നു. ഇതിനെതിരേ ഹെവി പാസഞ്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ബസ്‌ ഉടമകളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അട്ടിപ്പീടിക , കൊഞ്ചുമട , ചേര്‍ത്തല എന്നിവിടങ്ങളിലേയ്‌ക്ക മീഡിയം പാസഞ്ചര്‍ ഇനത്തില്‍ ഉള്‍പ്പെട്ട അഞ്ചു ബസുകളാണ്‌ സര്‍വീസ്‌ നടത്തിയിരുന്നത്‌. ജനങ്ങളുടെ യാത്രാ […]

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം…! തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം മൂന്ന് മണിക്ക്; ഇത്തവണ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളില്‍ അധികമായി നടത്താൻ നീക്കം

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അഞ്ച് ഘട്ടങ്ങളില്‍ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന് കശ്മീരും […]

തുമരംപാറയില്‍ പുലിയെ തേടി നാട്ടുകാര്‍; മൂക്കൻപെട്ടിയില്‍ കാട്ടുപോത്ത്; തെരച്ചിലില്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി; എരുമേലിയിലെ വനാതിർത്തി മേഖലയില്‍ ഭീതി വർധിക്കുന്നു…!

എരുമേലി: വന്യജീവി വിളയാട്ടം പതിവായതോടെ എരുമേലിയിലെ വനാതിർത്തി മേഖലയില്‍ ഭീതി വർധിക്കുന്നു. തുമരംപാറ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ നാട്ടുകാരില്‍ ചിലർ പുലിയെ കണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് പ്രദേശമാകെ പരിഭ്രാന്തിയിലായി. വിവിധ സംഘങ്ങളായി നാട്ടുകാർ തെരച്ചില്‍ നടത്തിയതോടെ വന്യജീവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞത് കണ്ടെത്തി. തുടർന്ന് വനപാലകസംഘം എത്തി പരിശോധിച്ച്‌ പുലിയുടെ കാല്‍പ്പാടല്ലെന്ന് വ്യക്തമാക്കി. പാക്കാനോ വള്ളിപ്പുലിയോ ആയിരിക്കാമെന്ന് വനപാലക സംഘം അറിയിച്ചെങ്കിലും നാട്ടുകാർക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രിയായിരുന്നു കഴിഞ്ഞ ദിവസം. ഇതേ രാത്രിയിലാണ് ഏതാനും കിലോമീറ്റർ അകലെ മൂക്കൻപെട്ടിയില്‍ വീടുകള്‍ക്കു സമീപം കാട്ടുപോത്ത് എത്തി നാട്ടുകാർ […]

40 വർഷം തികയുന്ന എം.ജി സര്‍വകലാശാലയ്ക്ക് നാക്കിന്റെ ഏറ്റവും മികച്ച ഗ്രേഡ്…! എ പ്ലസ് പ്ലസ് പിറന്നാള്‍ മധുരം

കോട്ടയം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന സർക്കാർ സംവിധാനമായ നാക്കിന്റെ ഏറ്റവും ഉയർന്ന റാങ്കായ എ പ്ലസ് പ്ലസ് ഗ്രേഡ് 40 വർഷം തികയുന്ന എം.ജി യൂണിവേഴ്സിറ്റിയ്ക്കുള്ള പിറന്നാള്‍ സമ്മാനമായി. കേരള യൂണിവേഴ്സിറ്റിയ്ക്ക് പിന്നാലെയാണ് എം.ജിയും ഈ നേട്ടത്തിലെത്തിയത്. എ പ്ളസ് ഗ്രേഡാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക്. എ ഗ്രേഡായിരുന്ന എം.ജി എപ്ളസ് പ്ളസിലേയ്ക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു മുതല്‍ ഏഴ് വരെയുള്ള തീയതികളായിരുന്നു നാക് സംഘത്തിന്റെ സന്ദർശനം. 2017 ജൂലായ് മുതല്‍ 22 ആഗസ്റ്റ് വരെ അഞ്ചു വർഷത്തെ നേട്ടങ്ങളാണ് പരിഗണിച്ചത്. കരിക്കുലം, അദ്ധ്യാപനം […]

കാനഡയില്‍ മൂന്നംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു; തീ പിടിത്തമുണ്ടായത് എങ്ങനെയെന്നത് ദുരൂഹം

ഒട്ടാവ: ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാനഡയിലെ ഒന്‍റാറിയോയിലാണ് സംഭവം. രാജീവ് വരിക്കോ (51), ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്. കുടുംബം താമസിച്ചിരുന്ന വീട്ടില്‍ തീപ്പിടുത്തമുണ്ടായതാണ് മൂവരുടെയും മരണത്തിന് കാരണമായിരിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് വീട്ടില്‍ തീപ്പിടുത്തമുണ്ടായത് എന്നതില്‍ ദുരൂഹത കാണുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആദ്യം അയല്‍വാസികളാണ് തീപ്പിടുത്തമുണ്ടായതായി പൊലീസില്‍ വിവരമറിയിക്കുന്നത്. പൊലീസും മറ്റ് ഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കാൻ തുടങ്ങുമ്പോഴേക്കും തന്നെ വീട് നല്ലരീതിയില്‍ കത്തിനശിച്ചിരുന്നുവത്രേ. അകത്ത് എത്ര പേരുണ്ടായിരുന്നു എന്ന് പോലും മനസിലാകുന്ന […]

കട്ടപ്പന ഇരട്ടകൊലപാതകം; ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി; തെളിവായി ബസ് ടിക്കറ്റ്; പക്ഷേ ഫോണിലെ ഫോട്ടോയില്‍ കുടുങ്ങി; അന്വേഷണം രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോള്‍ വെല്ലുവിളിയായി പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റം

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസന്വേഷണം എസ്.പിയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോള്‍ വെല്ലുവിളിയാവുന്നത് പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റവും സുമയുടെയും സഹോദരിയുടെയും മൊഴികളുടെ വൈരുദ്ധ്യവുമാണ്. പോലീസിന്റെ മുന്നില്‍ ആദ്യം എത്തുമ്പോള്‍ മുതല്‍ അതീവ ശ്രദ്ധയോടെയാണ് നിതീഷ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നത്. കൊല്ലപ്പെട്ട വിജയന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്ണുവിനെ മോഷണത്തിനിടെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പിച്ച ദിവസം പുലർച്ചെ 3.30 ഓടെ വന്ന ഒരു ഫോണ്‍ കോളിലൂടെയാണ് അന്വേഷണ സംഘം നിതീഷിലേക്ക് എത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും, വീട് ചോദിച്ചറിഞ്ഞും അന്വേഷണത്തിനായി കട്ടപ്പന […]

കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം ; അപകടം അമ്മ നോക്കിനിൽക്കെ

സ്വന്തം ലേഖകൻ തൃശൂർ: വീടിനു മുന്നിലെ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ ഓടുകൊണ്ട് നിർമിച്ച പഴയ മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാർഥിനി, വല്ലച്ചിറ ഗവ. യുപി സ്കൂൾ).

നിക്ഷേപകന് ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തിൽ സംരക്ഷണം നൽകും ; ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകും; കുറ്റക്കാർക്കെതിരെ കർശന നടപടി ; കണ്ടല സര്‍വ്വീസ്‌ സഹകരണബാങ്ക് പുനരുദ്ധാരണ പാക്കേജിന് സമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കണ്ടല സർവ്വീസ് സഹകരണ ബാങ്ക് നിക്ഷേപകരുടെ പണം തിരിച്ചു നൽകുന്നത് ഉറപ്പുവരുത്താനും ബാങ്കിന്റെ പുനരുദ്ധാണത്തിന് വേണ്ടിയുള്ള പാക്കേജ് തയാറാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചു. സഹകരണവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ ടി വി സുഭാഷ്, കേരളാ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ കെ സി സഹദേവൻ, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ നിസാമുദീൻ, കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ ബിനിൽ, കണ്ടലബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ജെ. അജിത്ത് […]