സുഹൃത്തിന്റെ സഹോദരിയെ പ്രതീകാത്മകമായി വിവാഹം കഴിച്ച് പലതവണ ബലാത്സംഗം ചെയ്തു ; കട്ടപ്പന ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ ഒന്നാം പ്രതി നിതീഷിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് ഒരു കേസ് കൂടി പൊലീസ് ചുമത്തിയത്. സുഹൃത്തിന്റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരിൽ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്. നേരത്തെ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് കേസ് എടുത്തിരുന്നു. മോഷണക്കേസിൻ്റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് കട്ടപ്പന ഇരട്ടക്കൊലപാതകത്തിൻ്റെ […]