ബുക്ക് ചെയ്‌ത വിമാന ടിക്കറ്റ് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു റദ്ദാക്കി; റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ കോട്ടയം ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവ്
കോട്ടയം: റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ വിധി.
റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ തുക ഉപഭോക്‌താവിനു തിരികെ നല്‍കാതിരുന്ന ഫ്‌ളിപ്പ്‌കാര്‍ട്ട് ഇന്റര്‍നെറ്റ് ലിമിറ്റഡിനെയും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ് പ്രൈവറ്റ് ലിമിറ്റഡിനെയും എതിര്‍കക്ഷികളാക്കി കോട്ടയം വെമ്പള്ളി വടക്കേ മുണ്ടകത്തില്‍ വീട്ടില്‍ ഇമ്മാനുവല്‍ ജോണ്‍ കോട്ടയം ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം മുമ്ബാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ റദ്ദാക്കിയ വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുക ഒന്‍പതു ശതമാനം പലിശയും പതിനായിരം രൂപ നഷ്‌ടപരിഹാരവും അയ്യായിരം രൂപ കോടതി ചെലവും ചേര്‍ത്ത് ഉപഭോക്‌താവിന് എതിര്‍കക്ഷികള്‍ നല്‍കാന്‍ ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു.
പരാതിക്കാരനു വേണ്ടി അഡ്വ. പി. രാജീവ് ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം മുന്‍പാകെ ഹാജരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദോഹയില്‍ നിന്നും മുംബൈ വഴി കൊച്ചിയിലേക്കു യാത്രചെയ്യുന്നതിനായി 15,899 പൗണ്ട് മുടക്കി ഇമ്മാനുവല്‍ ജോണ്‍ ബുക്ക് ചെയ്‌തിരുന്ന വിമാന ടിക്കറ്റ് എതിര്‍ കക്ഷികള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു റദ്ദാക്കുകയും ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കാതിരിക്കുകയും ചെയ്‌തപ്പോഴാണു പരാതിക്കാരന്‍ ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതിപ്പെട്ടത്.