‘സിദ്ധാര്‍ഥന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുല്‍ ഗാന്ധി എം പി ആവശ്യപ്പെട്ടു. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥന്‍റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ് എഫ് ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികള്‍. കേരളത്തിലെ ക്യാംപസില്‍ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്. തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ചില സംഘടനകളെ അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയുള്ള വിദ്യാർഥിയായിരുന്നു സിദ്ധാർഥൻ. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും, ഷീബക്കും നീതി കിട്ടണം. ഒരു മകന്‍റെ […]

കാപ്പാ നിയമലംഘനം; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍; പിടിയിലായത് അയ്മനം സ്വദേശി

കോട്ടയം: കാപ്പാ നിയമലംഘനം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ അയ്മനം ചർത്താലി ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ സച്ചിൻ എം.എസ് (മാക്കാൻ 26) നെ യാണ് കാപ്പാ നിയമം ലംഘിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, കുമരകം, പാലാ എന്നീ സ്റ്റേഷനുകളിലായി അടിപിടി,കൊലപാതക ശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറുമാസത്തേക്ക് […]

ഡിവൈഎസ്പിയെ ആക്രമിച്ചെന്ന പരാതിയിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്ത് പൊലീസ്

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസെടുത്തു പോലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസിനെ ആക്രമിച്ചെന്നാണ് കേസ്. കോതമംഗലം പ്രതിഷേധത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമര്‍പ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത് എന്നതാണ് ഉപാധികള്‍. ജാമ്യം ലഭിച്ച ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസിന്റെ ശ്രമമുണ്ടായി. പൊതുമുതല്‍ നശിപ്പിച്ചെന്ന മറ്റൊരു കേസില്‍ ഷിയാസിനെ പ്രതിചേര്‍ത്തിരുന്നു. […]

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത് താഴത്തങ്ങാടി സ്വദേശി

കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി പാറപ്പാടം ഭാഗത്ത് കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജു (മനോജ് 50) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതനായ വിദ്യാർത്ഥിയെ ഇയാളുടെ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല വീഡിയോകൾ കാണിക്കുകയും, കൂടാതെ കുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. വെസ്റ്റ് പോലീസ് നടത്തിയ ശക്തമായ തിരച്ചിനൊടുവിൽ ഇയാളെ ഇടുക്കി ഏന്തയാർ ഭാഗത്തുനിന്നും […]

പാലാ ഐഐടിയിൽ ഹൈബ്രിഡ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

പാലാ ഐഐടിയിൽ 4 – 8 ആഴ്ചവരെ നീണ്ടുനിൽക്കുന്ന ഹൈബ്രിഡ് ഇന്റേൺഷിപ്. സങ്കര (ഹൈബ്രിഡ്) രീതിയിലുള്ള ഇന്റേൺഷിപ് രണ്ടാഴ്ച പാലാ ക്യാംപസിൽ അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ശേഷിച്ച ആറാഴ്ച ഓൺലൈനായും നിർവഹിക്കാം. ബിടെക്, ബിഎസ്‌സി, ബിസിഎ, എംടെക്, എംഎസ്‌സി, എംസിഎ എന്നീ കോഴ്സുകാർക്കാണ് അവസരം. താൽപര്യമുള്ള വിഷയത്തിലെ വിദഗ്ധാധ്യാപകരെ https://iiitkottayam.ac.in എന്ന വെബ്സൈറ്റിലൂടെ തെരഞ്ഞെടുക്കാം. 5000 രൂപയാണ് പ്രോഗ്രാം ഫീ. ഓൺലൈനായി ഫീസ് അടച്ച് ഏപ്രിൽ 21 നകം അപേക്ഷിക്കണം. https://internship.iiitkottayam.ac.in. എന്ന വെബ്‌സൈറ്റിയിൽ അപേക്ഷാരീതിയും മാനദണ്ഡങ്ങളുമുണ്ട്.

പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കി; മദ്യം കഴിപ്പിക്കാനും ശ്രമം; കബഡി പരിശീലകൻ അറസ്റ്റില്‍

കൊല്ലം: പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റില്‍. ഈച്ചം കുഴി സ്വദേശി അനില്‍കുമാറാണ് പൊലീസിൻ്റെ പിടിയിലായത്. കൊല്ലം ഏരൂരില്‍ ആണ് സംഭവം. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂളുകളിലെ പ്രധാന പരിശീലകനാണ് ഇയാള്‍. കഴിഞ്ഞ ദിവസം കബഡി പരിശീലിപ്പിക്കുന്ന പതിനാറുകാരനെ ഇയ്യാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ വച്ച്‌ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കി. തുടർന്ന് അനില്‍ കുട്ടിയെ കൊണ്ട് നിർബന്ധിച്ച്‌ മദ്യം കഴിപ്പിക്കാനും ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. […]

കൊല്ലത്ത് പതിനാറുകാരനെ പീഡിപ്പിച്ച കബഡി പരിശീലകൻ അറസ്റ്റിൽ

കൊല്ലം : ഏരൂരിൽ പതിനാറുകാരനെ പീഡിപ്പിച്ച കബഡി പരിശീലകൻ അറസ്റ്റിൽ. ഈച്ചം കുഴി സ്വദേശി അനിൽകുമാറാണ് പൊലീസിൻ്റെ പിടിയിലായത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂളുകളിലെ പ്രധാന പരിശീലകനാണ് അനിൽകുമാർ. കഴിഞ്ഞ ദിവസം 16 കാരനെ ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് അനിൽ കുട്ടിയെ കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിക്കാനും ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇതിനിടയിൽ അനിൽകുമാർ ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. […]

പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മൂന്നുതവണ വിജയിച്ച മണ്ഡലം കൂടിയാണിത്. അതേസമയം രാഹുല്‍ഗാന്ധി അമേഠിയിലും വയനാട്ടിലും  മത്സരിക്കും. 2019ല്‍ വയനാട്ടിലെ ജയത്തോടെയാണ് രാഹുല്‍ ലോക്‌സഭയില്‍ എത്തിയത്. പ്രിയങ്ക ഗാന്ധി മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യമാണ് എപ്പോഴും ഉയര്‍ന്നിരുന്നത്. അതിനിടയിലാണ് ദേശീയ മാധ്യമങ്ങള്‍ റായ്ബറേലിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തികേന്ദ്രമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വാരണാസിയില്‍ നിന്നും മത്സരിക്കുമോ എന്ന ചോദ്യത്തിന് എന്ത് കൊണ്ട് ഇല്ലെന്ന് മറുപടി പ്രിയങ്ക […]

തലയാഴത്ത് ഹിറ്റാച്ചി പണി തുടങ്ങിയപ്പോൾ നാട്ടുകാർക്ക് പണി കിട്ടി

  സ്വന്തം ലേഖകൻ വൈക്കം: വീതികുറഞ്ഞ നാട്ടു തോട്ടിൽ വലിയ ഹിറ്റാച്ചി ഇറക്കി ആഴത്തിൽ മണ്ണ് കോരിയതിനെ തുടർന്ന് മണ്ണിടിഞ്ഞ് തോടിനോടു ചേർന്നു താമസിക്കുന്ന പത്ത് നിർധന കുടുംബങ്ങളുടെ വീടുകൾ തകർച്ചാഭീഷണിയിൽ. തലയാഴം പഞ്ചായത്ത് 15-ാം വാർഡായ അമ്പാനപ്പള്ളിയിലെ അമ്പാനപ്പള്ളി തോടിൻ്റെ ഇരുകരകളിലും അഞ്ചു സെൻ്റിലും ആറു സെൻ്റിലുമൊക്കെ താമസിക്കുന്ന നിർധനരുടെ വീടും കിണറും സെപ്റ്റിക് ടാങ്കുമൊക്കെയാണ് ഏതു നിമിഷവും തോട്ടിലേയ്ക്ക് ഇടിയുമെന്ന നിലയിലാണന്ന് നാട്ടുകാർ പരാതിപ്പെട്ടു. തുടരും തലയാഴം പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കരിയാറിൽ നിന്ന് തുടങ്ങി ഉൾപ്രദേശത്തു കൂടി […]

കൊച്ചിയിൽ എം ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ ; ഇവരിൽ നിന്ന് 57 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു

കൊച്ചി : എം ഡി എം എയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനി ശ്രുതി(24), എറണാകുളം സ്വദേശി മുഹമ്മദ് (28) എന്നിവരാണ് പിടിയിലായത്. കൊച്ചി കറുകപ്പള്ളിയില്‍ ഇവർ താമസിക്കുന്ന ഫ്ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 57 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. ഇവർ ഏറെനാളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.