താനൂരിൽ ലഹരി മരുന്നു കേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു

സ്വന്തം ലേഖകൻ താനൂർ: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു. താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30)യെയാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ചെമ്മാട് സ്വദേശിയും നിലവിൽ മമ്പുറം മൂഴിക്കൽ താമസക്കാരനുമായ ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂർ പൊലീസ് മറ്റു നാലു പേർക്കൊപ്പം കസ്റ്റഡിയിലെടുത്തത്. 18 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയതെന്നും ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നുമെന്നുമാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാളെ മരിച്ചനിലയിൽ താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ […]

പെണ്‍സുഹൃത്തിനോടൊപ്പമിരുന്ന യുവാവിനെ മര്‍ദ്ദിച്ച കെഎസ്‌ആര്‍ടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ പെണ്‍സുഹൃത്തിനോടൊപ്പം യാത്ര ചെയ്ത യുവാവിനെ മര്‍ദ്ദിച്ച കണ്ടക്ടർക്ക് എതിരെ നടപടി എടുത്ത് കെഎസ്ആർടിസി.വെള്ളറട ഡിപ്പോയിലെ കണ്ടക്ടറും ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയുമായ സുരേഷ് കുമാറിനെ ആണ് സബ്സ്പെൻഡ്‌ ചെയ്തത്. കാട്ടാക്കട ബസ് ഡിപ്പോയില്‍ വെച്ചായിരുന്നു ഇയാള്‍ വെങ്ങാനൂര്‍ സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണ(23)നെ മര്‍ദ്ദിച്ചത്.സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്‌ആര്‍ടിസിയുടെ കണ്ടെത്തല്‍.ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്ത് നിന്ന് വെള്ളറട ഡിപ്പോയിലേയ്ക്ക് പുറപ്പെട്ട ബസിലായിരുന്നു യുവാവും പെണ്‍സുഹൃത്തുമുണ്ടായിരുന്നത്. ബസ് കാട്ടാക്കട ഡിപ്പോയിലെത്തിയ സമയം കണ്ടക്ടറായ സുരേഷ് കുമാര്‍ […]

ആലുവയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിക്കരുത്; സമൂഹമാധ്യമങ്ങളിലടക്കം ചിത്രങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം; പോക്സോ കോടതി

സ്വന്തം ലേഖകൻ കൊച്ചി: ആലുവയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ വിമർശനവുമായി എറണാകുളം പോക്സോ കോടതി. ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സമൂഹമാധ്യമങ്ങളിലടക്കമുള്ള ചിത്രങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി. പ്രതി അസഫാക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. പ്രതിയുടെ ചിത്രങ്ങൾ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയൽ പരേഡ് നടത്തുന്നതിന്റെ സാംഗത്യമെന്തെന്നും കോടതി ചോദിച്ചു. പ്രതിയെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനും കോടതി നിർദേശം നൽകി. അഞ്ച് വയസുകാരിയെ […]

പാലക്കാട് സിപിഐയില്‍ വിഭാഗീയത ; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിൻ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു; കൂടുതൽ നടപടിക്ക് സാധ്യത

സ്വന്തം ലേഖകൻ പാലക്കാട്: പാർട്ടിയിലെ വിഭാഗിയതയെ തുടർന്ന് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. മുഹസിൻ ഉൾപ്പെടെ 15 പേർ രാജിവച്ചതായാണ് വിവരം. സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന പാർട്ടി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എം എൽ എ കൂടിയായ മുഹമ്മദ് മുഹസിൻ ജില്ലാ കമ്മിറ്റി അംഗം കൊടിയിൽ രാമകൃഷ്ണൻ എന്നിവരെ ഉൾപ്പെടെ പാർട്ടി കഴിഞ്ഞ ദിവസം തരം താഴ്ത്തിയിരുന്നു. ഇരുപതിലധികം പേർക്കെതിരെയായിരുന്നു പാർട്ടി നടപടി. ചിലരെ താക്കീതും ചെയ്തിരുന്നു. പാർട്ടി ജില്ലാ കൗൺസിൽ അംഗം […]

കണ്ണൂരിൽ വൻ കുഴൽപ്പണവേട്ട; രേഖകളില്ലാതെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നത് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ; അഞ്ചു പേർ എക്‌സൈസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കൂട്ടുപുഴ: കണ്ണൂരിൽ വൻ കുഴൽപ്പണവേട്ട. കർണ്ണാടകയിൽ നിന്നും രേഖകളില്ലാതെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്ന ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി എത്തിയ അഞ്ചു പേർ എക്‌സൈസിന്റെ പിടിയിൽ. കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് പിടിക്കപ്പെട്ട ഇവർ തമിഴ്‌നാട് സ്വദേശികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവെച്ച നിലയിലുമായിരുന്നു പണം. സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കുകയായിരുന്നു. മലപ്പുറത്തേക്കാണ് പണം കൊണ്ടു പോകുന്നത് എന്നാണ് എക്‌സൈസിന് ഇവര്‍ നല്‍കിയ മൊഴി. എക്‌സൈസ് […]

ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് മകളുമായി യുവതി പുഴയിൽച്ചാടി മരിച്ച സംഭവം; ഒളിവിലായിരുന്ന ഭർതൃകുടുംബം പിടിയിൽ; യുവതിയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു !

​ സ്വന്തം ലേഖകൻ കല്‍പ്പറ്റ: വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗർഭിണിയായ യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃകുടുംബം പോലീസ് പിടിയിൽ. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ കമ്പളക്കാട് പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒളിവിലായിരുന്ന ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ദര്‍ശനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഓം പ്രകാശിനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. ഭർത്താവും കുടുംബവും മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും […]

പ്രസവ ശസ്ത്രക്രിയകളുടെ മറവിൽ രക്ത കച്ചവടം;സര്‍ക്കാര്‍ ആശുപത്രികളിൽ നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പ്രസവ ശസ്ത്രക്രിയകളുടെ മറവിൽ സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രക്തം പുറത്തുനിന്നു വാങ്ങാന്‍ ആശുപത്രി അധികൃതർ നിര്‍ബന്ധിക്കുന്നതായി ആക്ഷേപം. ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായി വരുന്ന ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതു സൗജന്യമായി ലഭിക്കാന്‍ സംവിധാനമുണ്ടെന്നതു മറച്ചുവച്ചു സ്വകാര്യ ബ്ലഡ് ബാങ്കുകളിലേക്കു പറഞ്ഞയ്ക്കുന്നുവെന്നാണ് പരാതി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ രക്തബാങ്ക് ഇല്ലാത്തതിനാല്‍ ഇവിടെ ശസ്ത്രക്രിയ വേണ്ടിവരുന്ന ഗര്‍ഭിണികള്‍ക്ക് പുറത്തുനിന്നു രക്തം ശേഖരിക്കുകയാണ് പതിവ്. ക്രോസ്മാച്ചിംഗ് ഉള്‍പ്പെടെ 3,000 രൂപ ഇവര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ഫീസായി നല്‍കേണ്ടിവരുന്നു. ഇതിന്റെ പകുതിയും കമ്മീഷനായി […]

എറണാകുളം ചെറായി പാലത്തില്‍ റോഡിലെ കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ചേർത്തല സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം ചെറായി പാലത്തില്‍ ഉണ്ടായ അപകടത്തില്‍ ചേർത്തല സ്വദേശിയായ യുവാവ് മരിച്ചു. വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ ഓമനക്കുട്ടന്റെയും, അജിതയുടെയും മകന്‍ ജിതിന്‍ (27) ആണ് മരിച്ചത്. ചെറായി പാലത്തിൽ ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിതിനെ കോട്ടയം മെഡിക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രിയായിരുന്നു അപകടം. എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. സഹോദരി: ജിനിമോള്‍.

അസഫാക് ആലം കൊടും കുറ്റവാളി; 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഡൽഹിയിൽ ജയിൽശിക്ഷ അനുഭവിച്ചത് ഒരുമാസം ; ജാമ്യത്തിലിറങ്ങി മുങ്ങിപൊങ്ങിയത് കേരളത്തിൽ; ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവം; തിരിച്ചറിയൽ പരേഡിലൂടെ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല ചെയ്ത സംഭവത്തിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതി. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. 2018 ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. അസ്ഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിയൽ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലേക്ക് പോകുന്നത് താജുദ്ദീൻ കണ്ടിരുന്നു. ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാർക്കറ്റിലേക്ക് […]

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി; മുംബൈയിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി; യുവതി പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണി. തൃശൂർ സ്വദേശിനിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. ഇതോടെ നെടുമ്പാശേരിയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈയ്ക്കു പോകാനെത്തിയ യുവതിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞത്. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.