play-sharp-fill
എറണാകുളം ചെറായി പാലത്തില്‍ റോഡിലെ കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ചേർത്തല  സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

എറണാകുളം ചെറായി പാലത്തില്‍ റോഡിലെ കുഴിയിൽ വീണ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ചേർത്തല സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം ചെറായി പാലത്തില്‍ ഉണ്ടായ അപകടത്തില്‍ ചേർത്തല സ്വദേശിയായ യുവാവ് മരിച്ചു. വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ ഓമനക്കുട്ടന്റെയും, അജിതയുടെയും മകന്‍ ജിതിന്‍ (27) ആണ് മരിച്ചത്. ചെറായി പാലത്തിൽ ബൈക്ക് കുഴിയിൽ വീണ് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നിതിനെ കോട്ടയം മെഡിക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രിയായിരുന്നു അപകടം. എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. സഹോദരി: ജിനിമോള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group