കണ്ണൂരിൽ വൻ കുഴൽപ്പണവേട്ട; രേഖകളില്ലാതെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നത് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ; അഞ്ചു പേർ  എക്‌സൈസിന്റെ പിടിയിൽ

കണ്ണൂരിൽ വൻ കുഴൽപ്പണവേട്ട; രേഖകളില്ലാതെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നത് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ; അഞ്ചു പേർ എക്‌സൈസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ

കൂട്ടുപുഴ: കണ്ണൂരിൽ വൻ കുഴൽപ്പണവേട്ട. കർണ്ണാടകയിൽ നിന്നും രേഖകളില്ലാതെ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്ന ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി എത്തിയ അഞ്ചു പേർ എക്‌സൈസിന്റെ പിടിയിൽ.

കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് പിടിക്കപ്പെട്ട ഇവർ തമിഴ്‌നാട് സ്വദേശികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവെച്ച നിലയിലുമായിരുന്നു പണം. സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കുകയായിരുന്നു. മലപ്പുറത്തേക്കാണ് പണം കൊണ്ടു പോകുന്നത് എന്നാണ് എക്‌സൈസിന് ഇവര്‍ നല്‍കിയ മൊഴി. എക്‌സൈസ് ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.