ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് കിടന്നുറങ്ങുന്ന ശീലമുണ്ടോ നിങ്ങൾക്ക്? എന്നാൽ പാടില്ലെന്ന മുന്നറിയിപ്പുമായി പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍…

സ്വന്തം ലേഖകൻ ദില്ലി: ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് കിടന്നുറങ്ങുന്ന ശീലമുണ്ടോ നിങ്ങൾക്ക്? എന്നാൽ പാടില്ലെന്ന മുന്നറിയിപ്പുമായി പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.തങ്ങളുടെ ഉപയോക്താക്കള്‍ക്കാണ് കമ്ബനി മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ശരിയായ ഫോണ്‍ ചാര്‍ജിംഗിന്റെ പ്രാധാന്യം കമ്ബനി ഊന്നിപ്പറയുകയും ചാര്‍ജിംഗ് കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിനൊപ്പം ഉറങ്ങുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകള്‍ അല്ലെങ്കില്‍ ഫോണിനും വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ എന്നിവ അപകടസാധ്യതകളില്‍ ഉള്‍പ്പെടുന്നു. ഫോണ്‍ അമിതമായി ചൂടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ബ്ലാങ്കറ്റിനോ തലയിണയ്ക്കോ അടിയില്‍ വെച്ച്‌ ഫോണ്‍ ചാര്‍ജ് […]

തട്ടിപ്പ് നടത്തിയില്ലെങ്കില്‍ മാനനഷ്ട കേസ് കൊടുക്കൂ: മാത്യു കുഴല്‍നാടനെ വെല്ലുവിളിച്ച്‌ ഡിവൈഎഫ്‌ഐ

സ്വന്തം ലേഖിക കൊച്ചി: വാചക കസര്‍ത്ത് നടത്തി തനിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മാത്യു കുഴല്‍നാടൻ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മൂവാറ്റുപുഴയില്‍ എംഎല്‍എ ഓഫീസിന് മുന്നിലേക്ക് മാത്യു കുഴല്‍നാടന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പ് നടത്തിയിട്ടില്ലെങ്കില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യാൻ എംഎല്‍എ തയ്യാറാകണം. എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. വീട് നിര്‍മാണത്തിനും കൃഷിക്കും മാത്രം ഉപയോഗപ്പെടുത്തേണ്ട സ്ഥലത്താണ് മാത്യു കുഴല്‍നാടൻ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പട്ടയ […]

സൂക്ഷ്മമായി നോക്കി; മൂന്നെണ്ണം തള്ളി; പുതുപ്പള്ളിയില്‍ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍

സ്വന്തം ലേഖിക കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴ് പേര്‍. എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മൂന്ന് പത്രികകള്‍ തള്ളി. സ്വതന്ത്രനായി റെക്കാര്‍ഡുകള്‍ക്ക് വേണ്ടി മല്‍സരിക്കുന്ന പദ്മരാജന്റെയും എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകളാണ് തള്ളിയത്. നാമനിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാല്‍ പുതുപ്പള്ളിയില്‍ അന്തിമ ചിത്രമായെന്ന് പറയാനാകില്ല.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പരാതികളും വിവരങ്ങളും നിരീക്ഷകരെ അറിയിക്കാം; ബന്ധപ്പെടേണ്ട നമ്പർ ഇതാ…..

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരെ അറിയിക്കാം. കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം. നിരീക്ഷകരുടെ പേരും മൊബൈൽ നമ്പരും ചുവടെ പൊതുനിരീക്ഷകൻ യുഗൽ കിഷോർ പന്ത് ഐ.എ.എസ് – 9188921356 പോലീസ് നിരീക്ഷകൻ വി. ഹർഷവർദ്ധൻ രാജു ഐ.പി. എസ് – 9188921357 ചെലവ് നിരീക്ഷകൻ ഡി. ലക്ഷ്മികാന്ത ഐ. ആർ.എസ് – 9188921355 നിരീക്ഷകരുടെ ഓഫീസ് -0481 2993629 ഇമെയിൽ വിലാസം – […]

ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവ ബത്ത പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍…

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉത്സവ ബത്ത പ്രഖ്യാപിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് ഉത്സവ ബത്ത ലഭിക്കുക.ഓണം പ്രമാണിച്ച്‌ 1000 രൂപ ഉത്സവബത്തയായി നല്‍കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.4.6 ലക്ഷം ആളുകള്‍ക്ക് ഈ നിലയില്‍ സഹായധനമെത്തും. ഇതിനായി 46 കോടി രൂപ വകയിരുത്തിയെന്ന് ധനവകുപ്പ് അനുവദിച്ചു.ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ […]

ഇതെന്താ ഇഡലിയുണ്ടാക്കുന്ന മെഷീന്‍ ആണോ?;രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ;വീഡിയോ കാണാം…

സ്വന്തം ലേഖകൻ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്.ഇവയില്‍ തന്നെ ഫുഡ് വീഡിയോകളാണ് കാര്യമായും ഏവരുടെയും ഫീഡില്‍ വരികയെന്നത് തീര്‍ച്ച.ഫു്ഡ് വ്ളോഗുകള്‍ക്ക് അത്രമാത്രം കാഴ്ചക്കാരുണ്ട്.യാത്രയും പുതിയ രുചി വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന വീഡിയോകള്‍, നമുക്ക് ഏറെ പരിചിതമായ തനത് രുചികള്‍ തന്നെ തയ്യാറാക്കുന്നത് പിന്നെയും കാണാൻ അവസരമൊരുക്കുന്ന വീഡിയോകള്‍, ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകള്‍ പരിചയപ്പെടുത്തുന്നത് -എന്നിങ്ങനെ എല്ലാം ഇത്തരത്തില്‍ ഫുഡ് വ്ളോഗുകളുടെ ഉള്ളടക്കമായി വരാറുണ്ട്. ഇപ്പോഴിതാ ഒരു വഴിയോരക്കടയില്‍ നിന്നുള്ള വീഡിയോ ആണ് സമാനമായ രീതിയില്‍ […]

റേഡിയോ ജോക്കി വധക്കേസ്; രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്ന് ലക്ഷം രൂപ പിഴ; ഒന്നാം പ്രതി ഇപ്പോഴും ഒളിവില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹ് മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ചു കയറല്‍, മാരകമായി മുറിവേല്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ 4 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2018 മാര്‍ച്ചിലാണ് രാജേഷിനെ റെക്കോഡിങ് […]

പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; സഞ്ചാര പാത ഇങ്ങനെ; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്….

സ്വന്തം ലേഖിക തിരുവനന്തപുരം: വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ – വടക്കൻ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ന്യൂന മര്‍ദ്ദം അടുത്ത 2-3 ദിവസത്തിനുള്ളില്‍ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ വടക്കൻ ഒഡിഷ – വടക്കൻ ഛത്തീസ്‌ഗഡ്‌ വഴി സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് […]

ബൊളളാര്‍ഡ് പുള്‍ടെസ്റ്റിംഗ് കേന്ദ്രത്തിലെ ഭാരശേഷി പരീക്ഷണം വിജയം;125 ടണ്‍വരെ ഈസിയായി വലിക്കാം;എസ് സി ഐ ഊര്‍ജ കൊച്ചിക്ക് മടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബൊളളാര്‍ഡ് പുള്‍ടെസ്റ്റിംഗ് കേന്ദ്രത്തിലെ ഭാരശേഷി പരീക്ഷണം വിജയിച്ച്‌ എസ് സി ഐ ഊര്‍ജ കൊച്ചിക്ക് മടങ്ങി.ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിക്ക് വിഴിഞ്ഞം പുറം കടലില്‍ നങ്കൂരമിട്ട ഊര്‍ജ ഉച്ചക്ക് രണ്ടരയോടെയാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്.ടഗ്ഗിനെ ബൊള്ളാര്‍ഡുമായി ബണ്ഡിപ്പിക്കാനുള്ള കൂറ്റൻ റോപ്പും യന്ത്ര ഭാഗങ്ങളും ഇറക്കുന്നതിനുള്ള ക്രെയിനും തൊഴിലാളികളും വിഴിഞ്ഞത്ത് എത്താൻ വൈകിയത് ഊര്‍ജയുടെ മടക്ക യാത്രക്ക് രണ്ട് മണിക്കൂര്‍ താമസിപ്പിച്ചിരുന്നു. മറൈൻ എൻഫോഴ്സ് മെന്റും തീരദേശ പോലീസും തീരസംരക്ഷണ സേനയും കടലില്‍ ഊര്‍ജക്ക് സുരക്ഷയൊരുക്കി. കൊച്ചിൻ ഷിപ്പ് യാര്‍ഡില്‍ നിന്ന് അടുത്തിടെ […]

അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് എഇഒ യ്ക്ക് നല്കാൻ ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടത് പതിനായിരം രൂപ; കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ കോട്ടയം വിജിലൻസ് പൊക്കി

സ്വന്തം ലേഖകൻ കോട്ടയം: അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. കോട്ടയം വെസ്റ്റ് അസ്റ്റിസ്റ്റൻ്റ് എഡ്യൂക്കേഷൻ ഓഫീസിൻ്റെ കീഴിലുള്ള സിഎൻഐ എൽ പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ടി ജോണിനെയാണ് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ സർവീസ് പിരീഡ് റെഗുലറൈസ് ചെയ്ത് കൊടുക്കുന്നതിന് എഇഒ മോഹൻ ദാസിന് കൊടുക്കാൻ എന്ന പേരിൽ അധ്യാപികയിൽ നിന്ന് 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ സിഎൻഐ എൽ പി സ്കൂളിലെ ഹെഡ് മാസ്റ്ററുടെ റൂമിൽ […]