തിരുവല്ലയിലെ മഹാമനസ്‌ക്കരായ പൊലീസുകാര്‍; സ്റ്റേഷന്റെ മുറ്റത്തു പ്രകടനം നടത്തിയവനെ പോലും വിട്ടയക്കും വിധം വിശാല ഹൃദയമുള്ളവരായി പൊലീസ് മാറിയോ ;പാവപ്പെട്ട ഒരു ഡ്രൈവറോടുള്ള സമീപനം തിരുവല്ലയില്‍ എത്തിയപ്പോള്‍ എന്തേ മറന്നു പോയത് പോലീസുകാരാ… ;ഇന്നലത്തെ ഒരു വാര്‍ത്ത ഇങ്ങനെയാണ്

സ്വന്തം ലേഖകൻ തിരുവല്ലയില്‍ സ്‌കൂട്ടര്‍ യാത്രികയെ തടഞ്ഞു നിര്‍ത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം വച്ച ശേഷമാണ് ഇയാള്‍ റോഡില്‍ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോക്കൂ… മദ്യപിച്ച ശേഷം ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുന്നു, പോലീസുകാരെ ചീത്തവിളിക്കുന്നു, ആകെ ബഹളം. പൊലീസ് ജനമൈത്രി ആയതിനാല്‍ പതിവ് ഉപദേശം നടത്തുന്നു. ആരാന്റെ അമ്മയ്ക്കു ഭ്രാന്തു വന്നാല്‍ […]

ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന കണക്കുകൂട്ടല്‍ തള്ളിക്കളയാന്‍ കഴിയാത്ത സാഹചര്യം ; തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിൽ നടന്നത് ശക്തമായ ത്രികോണ മത്സരം ; ബി.ജെ.പിയുടെ കണക്ക് കൂട്ടലുകൾക്ക് പിന്നിൽ കാരണങ്ങൾ പലത്

സ്വന്തം ലേഖകൻ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ഇടതുപക്ഷവും യു.ഡി.എഫും ശക്തമായി പറയുന്നുണ്ടെങ്കിലും ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ശക്തമായ ത്രികോണ മത്സരം നടന്നിരിക്കുന്നത്. പന്ന്യന്‍ രവീന്ദ്രന്‍ എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വലിയ രൂപത്തില്‍ വോട്ട് പിടിച്ചാല്‍ അത് ഏറ്റവും അധികം ദോഷം ചെയ്യുക യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് ആയിരിക്കും. ഇടതുപക്ഷത്തിന്റെ അവസാന വോട്ടും പന്ന്യന്റെ പെട്ടിയില്‍ വീണതിനാല്‍ ഇടതുപക്ഷ നേതൃത്വവും വലിയ ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമായ വിധിയെഴുത്തുണ്ടായാല്‍ പന്ന്യന്‍ രവീന്ദ്രന്‍ […]

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു; മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ കാറിനാണ് തീ പടർന്നത് ; തീ കെടുത്തിയത് അഗ്നിരക്ഷാ സേനയെത്തി

സ്വന്തം ലേഖകൻ ഹരിപ്പാട്: റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ സ്വിഫ്റ്റ് കാർ ആണ് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ അഗ്നിക്കിരയായത്. അനന്തു കൃഷ്ണൻ മഹാദേവികാട്ടുള്ള ബന്ധുവിന്റെ വീട്ടിൽ എത്തിയശേഷം വാഹനം റോഡരികിൽ പാർക്ക് ചെയ്തു പോയതാണ്. കാറിൽ തീ പടരുന്നത് കണ്ടു സമീപവാസികളാണ് ഹരിപ്പാട് അഗ്നിരക്ഷാസേനയിൽ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തി. കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. കാർ കത്താനുണ്ടായ കാരണം വ്യക്തമല്ല.

മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; കുടുങ്ങി യാത്രക്കാർ ; കൊച്ചിയിലും കണ്ണൂരിലും പ്രതിഷേധം

സ്വന്തം ലേഖകൻ കൊച്ചി: യാത്രക്കാരോട് യാതൊരു വിധ പ്രതിബദ്ധതയും കാണിക്കാത്ത എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം. കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലേക്ക് പോവേണ്ട നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. സഹികെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂരില്‍ […]

രണ്ട് ഭാര്യമാരുമായി വാടക വീട്ടിൽ താമസം ; അർദ്ധരാത്രിയ്‌ക്ക് ശേഷം ചെറുകിട കച്ചവടക്കാർക്ക് ബോക്സുകളായി ഹെറോയിൻ വിൽപ്പന ; ഒടുവിൽ എക്‌സൈസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: കണ്ടന്തറയിൽനിന്ന് 13.257 ഗ്രാം ഹെറോയിനുമായി അസാം സ്വദേശി അയിനുൾ ഹക്കിനെ (30) എക്‌സൈസ് പിടികൂടി. രണ്ട് ഭാര്യമാരുമായി കണ്ടന്തറ ഭാഗത്ത് വീടുവാടകയ്‌ക്കെടുത്ത് താമസിച്ച് ഹെറോയിൻ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. ഇവരായിരുന്നു അസാമിൽ നിന്ന് ഹെറോയിൻ കേരളത്തിൽ എത്തിക്കുന്നത്. ചെറുകിട കച്ചവടക്കാർക്ക് അർദ്ധരാത്രിക്കുശേഷം ഓരോ ബോക്സ് ആയിട്ടാണ് ഇയാൾ കച്ചവടം നടത്തിവന്നിരുന്നത്. സ്ഥലങ്ങൾ മാറിമാറി ആയിരുന്നു കച്ചവടം. കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഓഫീസ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 11 പ്രതികളിൽ നിന്നായി 57.739 ഗ്രാം ഹെറോയിൻ, കഞ്ചാവ് […]

റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയിൽ വീണ് ആര്‍ടിഒ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കണ്ണൂര്‍: റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ ആര്‍ടിഒ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം. കാര്‍ ഓടിച്ചിരുന്ന ആര്‍ടിഒ പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂർ മരുതായി ഉത്തിയൂർ റോഡിൽ ഇന്ന് രാത്രിയാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് വാഹനത്തിൽ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. മട്ടന്നൂർ ആർടിഒ ജയറാം ഓടിച്ച കാറാണ് റോഡ് പണിക്കായി എടുത്ത കുഴിയിൽ വീണത്. കുഴിയുണ്ടെന്നു സൂചിപ്പിക്കുന്ന ബാരിക്കേടുകളോ സൂചന ബോർഡുകളോ റോഡിൽ ഇല്ലായിരുന്നു. കുഴിയില്‍ വീണ് കാര്‍ മറിഞ്ഞു. ആർടിഒ ജയറാം പരിക്കുകളെൽക്കാതെ രക്ഷപ്പെട്ടു. കാറില്‍ നിന്നും വേഗം […]

കോടികളുടെ നിക്ഷേപ തട്ടിപ്പ് ; കോട്ടയത്തെ എൻസിഎസ് വസ്ത്രം ടെക്സ്റ്റൈൽസ് ഉടമ എൻ.എം. രാജു റിമാൻഡിൽ; നാട്ടുകാരുടെ പണം കൊണ്ട് എ സി മുറിയിൽ സുഖിച്ചുറങ്ങിയിരുന്ന രാജു ഇന്നലെ ഉറങ്ങിയത് മാവേലിക്കര സബ് ജയിലിൽ ; കോട്ടയം ജില്ലയിൽ നിന്ന് മാത്രം നൂറ് കോടിയിലധികം രൂപ തട്ടിയെടുത്തതായി സൂചന

തിരുവല്ല/കോട്ടയം: സംസ്ഥാന വ്യാപകമായി നിക്ഷേപകരില്‍ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതികളുടെ അടിസ്ഥാനത്തിൽ തിരുവല്ല കേന്ദ്രീകരിച്ചുള്ള  നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം.രാജുവി(രാജു ജോർജ്)നെയും കുടുംബത്തെയും തിരുവല്ലാ കോടതി റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലടച്ചു. രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെയാണ് ഇന്നലെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരേ തിരുവല്ല സ്റ്റേഷനില്‍ പത്തും പുളിക്കീഴ് മൂന്നും കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതികൾ ലഭിച്ചിട്ടുണ്ട്. കോട്ടയം, […]

എസ്എന്‍സി ലാവ്ലിന്‍ കേസ്; സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം ; അപ്പീല്‍ പരിഗണനയ്ക്ക് എത്തുന്നത് 35ാം തവണ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി പരിഗണിച്ചാല്‍ സുപ്രീംകോടതി ആദ്യം സിബിഐയുടെ വാദം കേള്‍ക്കും. 2017 ഒക്ടോബര്‍ മുതല്‍ ഇത് 35ാം തവണയാണ് അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായുള്ള കരാര്‍ വഴി 86.25 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ വാദം. എസ്എന്‍സി ലാവ്ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി […]

ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന് ഗുരുതര പരുക്ക് ; അപകടം അമേരിക്കയിലെ പ്രഭാത നടത്തത്തിനിടെ

സ്വന്തം ലേഖകൻ പത്തനംതിട്ട: ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരുക്ക്. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. ഇന്ന് രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്.

എസ്എസ്എല്‍സി ഫലം ഇന്ന് ; ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഫലപ്രഖ്യാപനം ; ഈ വെബ്സൈറ്റുകളിലൂടെ ഫലമറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. ഫലം വേഗത്തില്‍ അറിയാം പി.ആര്‍.ഡി ലൈവ് ആപ്പിലൂടെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി […]