കോട്ടയത്ത് ഇന്ന് 2140 പേര്‍ക്ക് കോവിഡ്; ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്ക് ഇന്ന് ; നിലവില്‍ ചികിത്സയിലുള്ളത് 10878പേർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 2140 പേര്‍ക്കു കൂടി കോവിഡ്. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്. 2119 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1062 പുരുഷന്‍മാരും 883 സ്ത്രീകളും 195 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 379 […]

കോട്ടയം ജില്ലയില്‍ 376 പേര്‍ക്ക് കോവിഡ്; 160 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 376 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 173 പുരുഷന്‍മാരും 170 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   160 പേര്‍ രോഗമുക്തരായി. 2192 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 87103 പേര്‍ കോവിഡ് ബാധിതരായി. 83857 പേര്‍ രോഗമുക്തി നേടി. […]

ഏറ്റുമാനൂരിൽ ലതികാ സുഭാഷ് സ്വന്തന്ത്രയായി മത്സരിക്കും ; ഏറ്റുമാനൂർ സീറ്റ് കേരളാ കോണ്‍​ഗ്രസിന് നല്‍കണമെന്ന നിർബ്ബന്ധം കോൺഗ്രസിനായിരുന്നുവെന്നും ലതിക

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ്. ഏറ്റുമാനൂര്‍ സീറ്റിനായി കേരളാ കോണ്‍​ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. കോണ്‍​ഗ്രസിനായിരുന്നു സീറ്റ് കേരളാ കോണ്‍​ഗ്രസിന് നല്‍കണമെന്ന് നിര്‍ബന്ധമെന്നും ലതികാ സുഭാഷ് പറഞ്ഞു. ലതികാ സുഭാഷിന്റെ വാക്കുകള്‍… ഏറ്റുമാനൂരിലെ ജനങ്ങള്‍ കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യാന്‍ കൊതിക്കുകയാണ്. കേരളാ കോണ്‍​ഗ്രസ് മാണി വിഭാ​ഗം യുഡിഎഫ് വിട്ടുപോയതോടെ ഏറ്റുമാനൂരില്‍ കോണ്‍​ഗ്രസിന് മത്സരിക്കാന്‍ കഴിയുമെന്ന് ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകരെയും പോലെ താനും ആ​ഗ്രഹിച്ചു. എഐസിസി, കെപിസിസി ഭാരവാഹികളടക്കം സംഘടനാ വേദികളില്‍ പറഞ്ഞതും പ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടതും ഏറ്റുമാനൂരില്‍ […]

ഏറ്റുമാനൂരിലെ പ്രിന്‍സ് ലൂക്കോസിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസും; ജോസ് കെ മാണിക്കൊപ്പം പോയവര്‍ക്കെല്ലാം വാരിക്കോരി സീറ്റ് നല്‍കി എല്‍ഡിഎഫ്; ജോസിനെ തള്ളിപ്പറഞ്ഞ സജി മഞ്ഞക്കടമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റില്ല; കേരളാ കോണ്‍ഗ്രസ് ജോസഫില്‍ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് കാലത്തെ ഉള്‍പ്പാര്‍ട്ടി ലഹളകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് ജോസഫിനൊപ്പം കൂടിയ പന്ത്രണ്ടിലധികം നേതാക്കള്‍ക്ക് നിരാശ. പിജെ ജോസഫും മോന്‍സ് ജോസഫും തോമസ് ഉണ്ണിയാടനും ഫ്രാന്‍സിസ് ജോര്‍ജും മാത്രമാണ് നിലവില്‍ സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസും രംഗത്തെത്തി. സീനിയര്‍ നേതാവും കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് ആവശ്യം. എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് […]

യൂത്ത് കോൺഗ്രസ്സ് മാഞ്ഞൂർ മണ്ഡലം പ്രസിഡൻ്റിനെതിരേ വധശ്രമം: ഗുരുതര പരിക്ക്; ഉമ്മൻ ചാണ്ടി സന്ദർശിച്ചു

സ്വന്തം ലേഖകൻ കടുത്തുരുത്തി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്ത് മടങ്ങിയ യൂത്ത് കോൺഗ്രസ്സ് മാഞ്ഞൂർ മണ്ഡലം പ്രസിഡൻ്റ് ജിസ്സ് തോമസ്സിനെതിരേ വധശ്രമം. ഒരുസംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിച്ച ശേഷം ബോധരഹിതനായ ജിസ്സിനെ മണിക്കൂറുകളോളം മുറിയിൽ പൂട്ടിയിടുകയായിരുന്നു.പിന്നീട് കടുത്തുരുത്തി പോലീസ്സ് എത്തി ഇദ്ദേഹത്തേ സ്റ്റേഷനിലേയ്ക്കും പിന്നീട് കുറവിലങ്ങാട് ആസ്പത്രിയിലേയ്ക്കും മാറ്റി. കുറവിലങ്ങാട് ആസ്പത്രിയിൽ പരിശോധനയിൽ ആന്തരീക രക്തസ്രാവമുണ്ടോ എന്ന സംശയത്തേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും അവിടെ നിന്ന് തെള്ളകത്തേ സ്വകാര്യ ആസ്പത്രിയിലേയ്ക്കും മാറ്റി. കേരളാ കോൺഗ്രസ്സ് മാഞ്ഞൂർ മണ്ഡലം പ്രസിഡൻ്റ് […]

വൈക്കത്ത് സി.പി.എമ്മില്‍ വിഭാഗീയത; നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണം; മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍ ഇടപെട്ടിട്ടും തീരുമാനമായില്ല

സ്വന്തം ലേഖകന്‍ കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ സി.പി.എമ്മില്‍ വലിയ വിഭാഗീയത. മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ വൈക്കത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍ ,തലയാഴം പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും പരാജയപ്പെട്ടണ് പാര്‍ട്ടിയിലെ ഭിന്നിപ്പിന് ഇടയാക്കിയത്. അതത് പ്രദേശങ്ങളിലെ സി.പി.എം. നേതാക്കള്‍ ആണ് പരാജയത്തിന് പിന്നില്‍ എന്ന ആരോപണമാണ് വിവാദത്തിന് വഴിവച്ചത്. തെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണംവരെയുണ്ടായി. തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ രാത്രി […]

വിട, പി കെ സി മറഞ്ഞു; നഷ്ടമായത് കോട്ടയത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന സഹൃദയനായ കമ്മ്യൂണിസ്റ്റിനെ..!

സ്വന്തം ലേഖകൻ കോട്ടയം: പികെസി എന്ന മൂന്നക്ഷരത്തില്‍ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക, നിയമ ലോകത്തില്‍ നിറഞ്ഞു നിന്ന പി കെ ചിത്രഭാനു ഓര്‍മ്മയായി. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടിവ് അംഗവും കോട്ടയത്തെ മുതിർന്ന അഭിഭാഷകനും ആയിരുന്ന പി കെ ചിത്രഭാനുവിന് ഇന്നലെ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ലോകം വിടചൊല്ലി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ കോട്ടയം അണ്ണാന്‍കുന്നിലെ വസതിയിലെത്തിച്ച മൃതദേഹം […]

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഡോക്ടറെ വിശുദ്ധനാക്കാൻ ഓടി നടക്കുന്നത് വൈക്കത്തിന് സമീപം ജില്ലാ അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനിലെ “വാട്ടർ” എന്ന അപരനാമത്തിലറിയപ്പെടുന്ന ഗ്രേഡ് എസ് ഐ. ; ഉണ്ണുന്ന ചോറിൽ മണ്ണുവാരിയടുന്ന ഇതുപോലുള്ളവരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണം

തേർഡ് ഐ ബ്യൂറോ കോട്ടയം: അഴിമതിക്കാരനായ ഡോക്ടർ അറസ്റ്റിലായപ്പോൾ ഇയാളെ വെള്ളപൂശാൻ കിണഞ്ഞ് പരിശ്രമിക്കുന്നത് ഒരു ഗ്രേഡ് എസ് ഐ. കൃത്യമായ തെളിവുകളോടെ കൈക്കൂലി പണവുമായിട്ടാണ് ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. എന്നിട്ടും പോലീസിൻ്റെ ചോറ് ഉണ്ണുന്ന പോലീസുകാരൻ തന്നെ വിജിലൻസിനിട്ട് ആപ്പ് വെയ്ക്കുന്ന കാഴ്ചയാണ് വൈക്കത്ത് കാണുന്നത്. എസ് ഐ മാത്രമല്ല, ആംബുലൻസ് ഡ്രൈവർമാരും ,രാഷ്ട്രീയക്കാരും കൈക്കൂലിക്കാരനായ ഡോക്ടർക്ക് വേണ്ടി രംഗത്തുണ്ട്. വൈക്കത്ത് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവ സാന്നിദ്ധ്യമാണ് ഈ എസ് ഐ. ഇദ്ദേഹത്തെ “വാട്ടർ” എന്ന അപരനാമത്തിലാണ് വൈക്കത്തും […]

അഡ്വ. പി.കെ ചിത്രഭാനു ഓർമയായി; നഷ്ടമായത് സഹൃദയനായ കമ്മ്യൂണിസ്റ്റിനെ !

സ്വന്തം ലേഖകൻ കോട്ടയം: പി.കെ ചിത്രഭാനു ഓർമ്മ ആകുമ്പോൾ തികഞ്ഞ ഒരു കമ്മ്യുണിസ്റ്റിനെയും പ്രഗത്ഭനായ ആഭിഭാഷകനെയും സാമൂഹിക സംസ്‌കാരിക രംഗങ്ങളിൽ നറഞ്ഞു നിന്ന വ്യക്തിത്വത്തെയാണ് കോട്ടയത്തിന് നഷ്ടമാകുന്നത്. വൈയ്ക്കം മറവൻതുരത്ത് പാലാക്കടവിൽ യഥാസ്ഥിതിക കുടുബത്തിൽ ജനിച്ച ചിത്ര ഭാനു വിദ്യാഭ്യാസ കാലഘട്ടം മുതൽ കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി തലയോലപ്പറമ്പ് വി.എച്ച്.എസ്സ് സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസ പൂർത്തീകരിച്ചതിന് ശേഷം എറന്നാകുളം സെന്റ് ആൽബർട്ട് കോളജിലെ സ്റ്റററുടൻസ് ഓർഗനൈസേഷൻ സ്ഥാപക പ്രസിഡണ്ട് ആയി പൊതുപ്രവർത്തനം ആരംഭിച്ചു.ഉടുപ്പി ലോ കോളജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ ചിത്രഭാനു […]

കാത്ത് സൂക്ഷിച്ച സീറ്റ് ജോസഫ് കൊത്തിക്കൊണ്ട് പോകാതിരിക്കാന്‍ പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്; ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാന്‍ പ്രവര്‍ത്തകരുടെ കൂട്ടയടി

സ്വന്തം ലേഖകന്‍ കോട്ടയം: ജോസ് കെ മാണിയെ ഓടിച്ചു വിട്ട് സ്വന്തമാക്കിയ സീറ്റുകള്‍ മുഴുവന്‍ ജോസഫിന് നല്‍കില്ലെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ വെട്ടിലായിരിക്കുകയാണ് ജോസഫ്. മലബാറിലെ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് നല്‍കാതെ വന്നാല്‍ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് വമ്പന്‍ പ്രതിസന്ധിയെ നേരിടുമെന്ന് ഉറപ്പായി. കോട്ടയത്ത് കടുത്തുരുത്തിയൊഴികെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഡി.സി.സി. കത്ത് നല്‍കി. കോട്ടയത്ത് ജോസഫും കോണ്‍ഗ്രസും ഇടയാനുള്ള സാധ്യതകളുണ്ട്. ജോസ് […]