play-sharp-fill
അഡ്വ. പി.കെ ചിത്രഭാനു ഓർമയായി; നഷ്ടമായത് സഹൃദയനായ കമ്മ്യൂണിസ്റ്റിനെ !

അഡ്വ. പി.കെ ചിത്രഭാനു ഓർമയായി; നഷ്ടമായത് സഹൃദയനായ കമ്മ്യൂണിസ്റ്റിനെ !

സ്വന്തം ലേഖകൻ

കോട്ടയം: പി.കെ ചിത്രഭാനു ഓർമ്മ ആകുമ്പോൾ തികഞ്ഞ ഒരു കമ്മ്യുണിസ്റ്റിനെയും
പ്രഗത്ഭനായ ആഭിഭാഷകനെയും സാമൂഹിക സംസ്‌കാരിക രംഗങ്ങളിൽ നറഞ്ഞു നിന്ന വ്യക്തിത്വത്തെയാണ് കോട്ടയത്തിന് നഷ്ടമാകുന്നത്.
വൈയ്ക്കം മറവൻതുരത്ത് പാലാക്കടവിൽ യഥാസ്ഥിതിക കുടുബത്തിൽ ജനിച്ച ചിത്ര ഭാനു വിദ്യാഭ്യാസ കാലഘട്ടം മുതൽ കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി

തലയോലപ്പറമ്പ് വി.എച്ച്.എസ്സ് സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസ പൂർത്തീകരിച്ചതിന് ശേഷം എറന്നാകുളം സെന്റ് ആൽബർട്ട് കോളജിലെ സ്റ്റററുടൻസ് ഓർഗനൈസേഷൻ സ്ഥാപക പ്രസിഡണ്ട് ആയി പൊതുപ്രവർത്തനം ആരംഭിച്ചു.ഉടുപ്പി ലോ കോളജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ ചിത്രഭാനു അഭിഭാഷക വൃത്തി ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐവൈഎഫ് ലൂടെ രാഷ്ടിയ പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചു
എഐവൈഎഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ തീക്ഷണമായ യുവജന പോരാട്ടങ്ങൾക്ക് നേത്യത്വം നൽകി ഒരു ദശകകാലം സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറിയായും ദീർഘകാലം സംസ്ഥാന കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

ആദ്യ ജില്ലാ കൗൺസിലിൽ നാട്ടകം ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിത്രഭാനു , ഫിനാൻസ് സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. ചിത്രഭാനു പ്ലാറ്റേക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആയിരുന്നപ്പോൾ ആണ് കേരളത്തിൽ ആദ്യമായി പ്ലാൻറ്റേഷൻ ടൂറിസം പദ്ധതി ആതിരപ്പള്ളിയിൽ നടപ്പിലാക്കിയത്.

ഗാന്ധിജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെംബർ,റബ്ബർ ബോർഡ് മെംബർ,കേരള കാർഷിക സർവ്വ കാലാശാല ജനറൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് , ഐപ്‌സോ സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ സംസ്‌കാരിക രംഗത്ത് സജീവമായിരുന്ന ചിത്രഭാനു , ദേശീയ അവാർഡ് നേടിയ ‘മീന മാസത്തിലെ ‘ അടക്കമുള്ള രാഷ്ട്രീയ സംസ്‌കാരിക മൂല്യമുള്ള ചലച്ചിത്രങ്ങളുടെ നിർമ്മാതാവ് ആയിരുന്നു.

സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിലും അഭിഭാഷകവൃത്തിയിൽ തിളക്കമായ പ്രാഗത്ഭ്യം നിലനിർത്തുവാൻ കഴിഞ്ഞു.നാല്പതിലധികം വിപുലമായ ശിഷ്യസമ്പത്തിന് ഉടമയായ ആയ ചിത്രഭാനു കോട്ടയം ബാർ അസ്റ്റോസിയേഷൻ പ്രസിഡണ്ടുമായിരുന്നു. ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോഴേയ്‌സ് സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ചിത്രഭാനു ദേശീയ വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വരികയായിരുന്നു.

മികച്ച സംഘാടകനും ഉജ്ജല വാഗ്മിയുമായിരുന്ന ചിത്രഭാനു സി പി ഐ ജില്ലാ എക്‌സികൂട്ടീവ് അംഗം, അഖിലേന്ത്യാ കിസ്സാൻസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് , പി കെ വി സ്മാരക ട്രസററ് സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ചേർത്തല, ചേരപ്പള്ളിയിൽ കുടുബാംഗം സുജാതയാണ് ഭാര്യ.റാണി (ഹൈദ്രബാദ് ), അഡ്വ. ഗീതു എന്നിവർ മക്കളും ജീനിയസ് നാരായണൻ ( ഹൈദ്രബാദ്), അഡ്വ. ശ്യാംലാൽ എന്നിവർ മരുമക്കളും ആണ്
സംസ്‌കാരം ഞായറാഴ്ച മൂന്ന് മണിക്ക് കോട്ടയം വൈദ്യുതി ശ്മശാനത്തിൽ നടക്കും